പന്ത്രണ്ടു വർഷത്തെ .., നീണ്ട ഇടവേളയ്ക്കു ശേഷമുള്ള സമാഗമം , എല്ലാവരിലും ഒരുപാട് മാറ്റങ്ങൾ ദൃശ്യമായിരുന്നു ..., കാലം വരുത്തിയ മാറ്റങ്ങൾ ..., ഞാൻ പോകുമ്പോൾ കണ്ട കൊലുന്നനേയുള്ള കൊച്ചു പെണ്ണല്ല , ഇവളിപ്പോൾ ..., ഭർത്രുമതിയായിരിക്കുന്നു .., രണ്ടു കുട്ടികളുടെ അമ്മയായിരിക്കുന്നു .., ആ ശാരീരിക മാറ്റങ്ങൾ ..; അവളിൽ വളരെ പ്രകടമായിരുന്നു .., അമ്മയും മാറിയിരിക്കുന്നു .., തലയിൽ പകുതിയിലേറെ വെള്ളിനരകൾ ..., അവരിൽ വാർദ്ധക്യ ലക്ഷണമായി തെളിഞ്ഞു നിൽക്കുന്നു .

                    കണ്ണുനീർ കുറച്ചൊന്നു തോർന്നപ്പൊഴാണ് .., കാര്യമറിയാതെ പകച്ചുനിൽക്കുന്ന .. രണ്ട് കൊച്ചു കുട്ടികളും  ..; അവരുടെ പിന്നിൽ നില്ക്കുന്ന അവളുടെ ഭർത്താവും .., എന്റെ ശ്രദ്ധയിൽ പെട്ടത് 

                  എന്നെ നോക്കി  ചിരിച്ചുകൊണ്ട് സൈമണ്‍  .., അടുത്തേക്ക് വന്നു, അമ്മയെയും .., സഹോദരിയേയും അടർത്തിമാറ്റി .., ഞാനും സൈമണിനെ  നോക്കി ചിരിച്ചു .., ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും .., നേരിലുള്ള കാഴ്ച്ച .., ആദ്യമായാണ് .

             ''കൊള്ളാം .., സുമുഖൻ ..., ഇവൾക്ക് ചേർന്നവൻ തന്നെ . എന്റെ മനസ്സ് മന്ത്രിച്ചു .

    ''കല്യാണം കഴിഞ്ഞ് .., അഞ്ചു വർഷങ്ങൾക്കു ശേഷമാണ് .., എനിക്ക് അളിയാ എന്ന് വിളിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത്‌  .."!, സൈമണിന്റെ  നർമ്മം  കലർത്തിയുള്ള ആ വാക്കുകൾ .., കരച്ചിലുകൾക്കിടയിൽ കനപ്പെട്ട് നിന്നിരുന്ന .., ആ അന്തരീക്ഷത്തിന് അല്പമൊരു ലാഘവത്വം നൽകി .

              ഇത് എന്റെ മനസ്സിൽ .., സൈമണിനോട്‌  ഒരു പ്രത്യേക അടുപ്പം തോന്നുന്നതിന് കാരണമാക്കി .

               ഒരാളുടെ സംസാര  ശൈലിയാണല്ലോ  അയാളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നതിനുള്ള എളുപ്പവഴി  ഒരു വാചകം മാത്രം മതി  ഒരാളുടെ സ്വഭാവ സവിശേഷതകളെകുറിച്ച് മനസ്സിലാക്കുവാൻ .

             ''അതെ എനിക്കും .., അളിയാ എന്ന് വിളിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത്‌  ..., മുപ്പത് വർഷങ്ങൾക്ക് ശേഷമാണ്  എന്റെ ഈ മറുപടി അവിടെ പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത് .

             പകച്ചു മാറി നിൽക്കുന്ന കുട്ടികളെ ഞാൻ അടുത്തേക്ക് വിളിച്ചു പക്ഷെ അവർ മടിച്ചു .., മടിച്ചു  നിൽക്കുകയാണ് ചെയ്തത്  അവരെ കുറ്റം പറയാൻ സാധിക്കുകയില്ല ...; കാരണം അവർ .., ആദ്യമായാണല്ലോ .., എന്നെ കാണുന്നത് .., അതിന്റെ ഒരപരിചിതൊത്വം ...., അവരുടെ ചലനങ്ങളിൽ കാണാമായിരുന്നു, ചേച്ചിയാണ് ഈ സമയത്ത് എന്റെ രക്ഷക്കെത്തിയത് .

            ''മക്കളെ .. ഇത് .., നിങ്ങളുടെ ..., അങ്കിളാണ് .., ഒരേ ..., ഒരു അങ്കിൾ .., അങ്കിളിനോട് ..,  പേരു പറഞ്ഞേ.

             ഞാനും അവരെ പ്രോത്സാഹിപ്പിച്ചു ..., ''പേര് പറയെടാ  .., മക്കളെ "'

ഞാൻ ..,ബാഗ്‌ തുറന്ന് .., രണ്ട് ചോക്കളേറ്റ് എടുത്ത് അവർക്ക് നേരെ നീട്ടി .അതവരുടെ സങ്കോചത്തെ കുറച്ചൊക്കെ മാറ്റി .

             ''പേര് പറഞ്ഞാൽ ഇനിയും തരാം .''

മടിച്ചു മടിച്ചാണ് ആദ്യത്തെയാൾ .. പേര് പറഞ്ഞത് .

              ''എന്റെ പേര് ...., ജോസ്റ്റിൻ ..., ഇവളുടെ പേര് ....,പിന്നോട്ട് നിൽക്കുകയായിരുന്ന .., മറ്റവളെ എന്റെ മുന്നിലേക്ക് ഉന്തി തള്ളിക്കൊണ്ട് .അവൻ അവളോട്‌ പറഞ്ഞു .

            ''ടീ  അങ്കിളിനോട് ..പേര് പറയ് .''

   ''മോളുടെ പേര് ..പറയെടാ ....''!,ഞാനും നിർബന്ധിച്ചു .

               ''എന്റെ പേര് ..., എന്റെ ..പേര് ...,ജോയ്സി .''  , എന്ന് പറഞ്ഞതും അവൾ ഓടിപ്പോയി അമ്മയുടെ സാരിയിൽ മുഖം പൂഴ്ത്തിക്കളഞ്ഞതും ഒന്നിച്ചായിരുന്നു .

               ''അവൾക്ക് നാണം വന്നു '', ചേച്ചിയുടെ കമന്റ് ആയിരുന്നൂവത് .

ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് അകത്തേക്ക് കടന്നു ..., പ്രകാശം മുറ്റി നിൽക്കുന്ന ട്യൂബിന്റെ വെളിച്ചത്തിൽ  അമ്മ , എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നത് .. ഞാൻ ശ്രദ്ധിച്ചു .

             ''എന്തൊരു കോലമാണ് ..., മോനെ നിന്റെയിത് ..?, നീയവിടെ ഭക്ഷണമൊന്നും കഴിക്കുന്നില്ലേ ...?'', എന്റെ രൂപത്തിൽ അമ്മക്ക് സങ്കടം തോന്നിക്കാണണം .., ഞാൻ വെറുതെ ചിരിച്ചതേയുള്ളൂ ..., എങ്കിലും .., അത് കോടിപ്പോയതായി .., എനിക്ക് തോന്നി .

             ''രണ്ട് ദിവസത്തെ ട്രെയിൻ യാത്രയല്ലേ ..., അമ്മേ .., ക്ഷീണം കാണും  അത് മാറിക്കൊള്ളും , സൈമണാണ് എന്നെ രക്ഷിച്ചത്‌ .

               അമ്മയും .., സഹോദരിയും എന്റെ അരികിൽ നിന്ന് മാറിയതെയില്ല പറഞ്ഞാലും .., പറഞ്ഞാലും തീരാത്ത വിശേഷങ്ങളുടെ കെട്ടഴിക്കുകയായിരുന്നൂ ...; അവർ .

             ''എന്താ അമ്മേ ..., അളിയന്റെ ഈ വരവ് .., നമ്മുക്ക് അടിച്ചു പോളിക്കെണ്ടേ ..., അതിന് എല്ലാവരും ഇങ്ങനെ നിന്നാൽ മതിയോ ''  ,  സൈമണിന്റെ ഈ നിർദേശമാണ് .., എല്ലാവരിലും സ്ഥലകാല ബോധം ഉണ്ടാക്കിയതുതന്നേ .

      പിന്നേ ...വേണ്ടേ , സഹോദരിയാണതിനു  മറുപടി പറഞ്ഞത്  എന്റെ മനസ്സ് നിറയെ സന്തോഷം തിരതള്ളുകയായിരുന്നു ...സത്യത്തിൽ എന്നിലെ രോഗാവസ്ഥ .., ഞാൻ മറന്നു കഴിഞ്ഞു ..,, എല്ലാവരും ചേർന്ന് എന്നെ ആനന്ദത്തിൽ ആറാടിക്കുകയായിരുന്നു .

   വിഭവസമ്രദ്ധമായ സദ്യക്ക് ശേഷം ..., ,എല്ലാവരും കൂട്ടുകൂടിയിരുന്നു .., വർത്തമാനങ്ങൾ ..,.പരിഭവങ്ങൾ .., വിശേഷങ്ങൾ ..., കരച്ചിലുകൾ ..., സ്വാന്തനങ്ങൾ .., അങ്ങിനെ നേരം വളർന്നു .

              ''ദേ .., നോക്കൂ അമ്മേ .., സമയം കുറെയായി ..., അവൻ ദൂര യാത്ര കഴിഞ്ഞു വന്നതല്ലേ .., ക്ഷീണം കാണും .., നന്നായിട്ടൊന്ന് വിശ്രമിക്കട്ടെ ....!'' ,അവസരോചിതമായ സൈമണിന്റെ ആ പെരുമാറ്റം .., എനിക്കും വളരെ നന്നായി തോന്നി .

             ''ഞാനെന്റെ മകന്റെയടുത്ത് കുറച്ചു നേരമിരിക്കട്ടെടാ .''

''അതൊക്കെ ..,പിന്നെയാകാം .., അമ്മേ ..., അവനിപ്പോൾ എങ്ങോട്ടും പോകുന്നില്ലല്ലോ .''

               ''എന്നാ ശരി ..., മോൻ പോയി കിടക്ക്‌ ..., നാളെ രാവിലെ മോന് കഴിക്കാൻ എന്താണ് അമ്മ ഉണ്ടാക്കേണ്ടത് ''?

  ''എന്തായാലും മതി അമ്മേ .., ഇവിടെ നിന്ന് എന്ത് കഴിച്ചാലും അത് അമൃത് മാതിരിയാണ്  .''

             ''അത് അളിയന് ആദ്യം തോന്നുന്നതാ ..., കുറച്ചു ദിവസം കഴിയട്ടെ .., ഇപ്പോൾ അമൃത് എന്ന്  പറഞ്ഞത് അളിയൻ തന്നെ തിരുത്തും ..''

               സൈമണിന്റെ ഈ മറുപടി ...അവിടെ ഒരു കൂട്ടച്ചിരിക്ക്  വഴിയൊരുക്കി .

Popular posts from this blog