The Incredible life..
74 കാലം അതിന്റെ തേരിലേറി അതിവേഗം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു , ശിശിരവും, ഹേമന്തവും പലതവണ വന്നുപോയി ഈ കാലയളവ് എന്നിലും പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തി . ഞാനും ആ ആശ്രമത്തിന്റെ ഒരു ഭാഗം തന്നെയായി മാറിക്കഴിഞ്ഞിരുന്നു. ചിട്ടയായ ജീവിതം ; എന്റെ മനസ്സിനേയും, ശരീരത്തിനേയും , ഒരു യോഗിയുടെതിനോട് തുല്യമാക്കി മാറ്റി . ഭൌതീകാസക്തികളെല്ലാം എന്നിൽ നിന്നും മറഞ്ഞു പോയി . സഹജീവികളോടുള്ള സ്നേഹം എന്നിൽ വളർന്നു വലുതായി . കോപം , ആസക്തി , എന്നീ വികാരങ്ങൾ എല്ലാം എന്നിൽ നിന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു . എല്ലാത്തിനേയും സമചിത്തതയോടെ നേരിടാൻ ഞാൻ പഠിച്ചു . സ്നേഹം, കരുണ എന്നിവ ...