Posts

Showing posts from January, 2014
              ഇന്ന് നമ്മൾ കാണുന്ന  ഏതൊരു വസ്തുവിന്റെയും പ്രവർത്തനത്തിന്റെ ഉള്ളിലേക്ക് നാം ഇറങ്ങി ചെന്നിട്ടുണ്ടോ ? അല്ലെങ്കിൽ അതിനെക്കുറിച്ച് നാം കൂലം കൂഷിതമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ , ഇല്ല  കാരണം നമുക്ക് എല്ലാം നിസ്സാരമാണ്.                ഉദാഹരണത്തിന്  ഒരു ടെലിവിഷൻ എങ്ങിനെ പ്രവർത്തിക്കുന്നു ?എവിടെയോ നടക്കുന്ന കാര്യങ്ങൾ  അവിടെ നിന്നും എത്രയോ കാതമകലെ ഇരിക്കുന്നവരിലേക്ക്  മിഴിവുറ്റ ചിത്രങ്ങൾ ആയും  ശബ്ദമായും ഇത്രയും ദൂരം സഞ്ചരിച്ച്  അവിടെ നടക്കുന്ന അതെ സമയത്തു തന്നെ  നമ്മുടെ അടുക്കലേക്ക് എത്തുന്നില്ലേ .                  എങ്ങിനെ , എവിടെയോ നടക്കുന്ന ചിത്രങ്ങളെയും  ശബ്ദങ്ങളേയും  തരംഗങ്ങൾ ആക്കി പ്രകാശവേഗത്തിൽ സഞ്ചരിപ്പിച്ച്  അവയെ വീണ്ടും ചിത്രങ്ങൾ ആയും  ശബ്ദമായും പരിവർത്തനം നടത്തി ദ്രിശ്യയോഗ്യമാക്കുന്ന ഈ പ്രിക്രിയയിൽ എത്രയോ ബുദ്ധിജീവികൾ തല പുകച്ചിട്ടുണ്ടായിരിക്കും ?ഒരു സെക്കന്റിന്റെ എത്രയോ ചെറിയൊരു അംശത്തിലാണ് ഇതെല്ലാം നടക്കുന്നത് . എന്നാൽ കാണുന്ന നമുക്ക് ഇതെല്ലാം നിസ്സാരമാണ്  അങ്ങിനെ അതിനെ നിസ്സാരവൽക്കരിക്കതെ അതിന്റെ പിന്നിലുള്ള പ്രയത്നത്തെ നാം കാണണം  എങ്ങിനെ അവർക്കിതു കഴിഞ്ഞു എ
                                                                          66                         ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു  സ്വാമിജിയുടെ ദിവസേനെയുള്ള ഉപദേശങ്ങൾക്കും , ധ്യാനത്തിനും  എന്നിൽ പലതരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരുന്നു . അദ്ദേഹത്തിന്റെ ഈ പുതിയ രീതി എന്റെ മനസ്സിനും ശരീരത്തിനും വളരെയധികം ഊർജ്ജദായകമാണെന്ന് ഞാൻ മനസ്സിലാക്കി എങ്കിലും ഭീതി എന്നിൽ നിന്നും പൂർണ്ണമായും വിട്ടൊഴിയുന്നില്ല .                 അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കപ്പെടുന്ന ആ മാത്രകളിൽ  എന്നിൽ ആത്മവിശ്വാസം അതിന്റെ പരകോടിയിൽ എത്തിച്ചേരും . എന്നാൽ മണിക്കൂറുകൾ കഴിയുമ്പോൾ  വീണ്ടും ഭീതി എന്നെ വലയം ചെയ്യുന്നു മരണത്തെകുറിച്ചുള്ള ഭയാനകമായ ചിന്തകൾ എന്നെ കാർന്നു തിന്നുന്നു .                 മനസ്സിന്റെ സ്റ്റബിലിറ്റി നിലനിറുത്തുവാൻ എനിക്ക് കഴിയാതെ വരുന്നു , എന്റെ ഈ അവസ്ഥ സ്വാമിജി ശരിക്കും മനസ്സിലാക്കിയിരുന്നു  ഒരു ദിവസം ഞാൻ അദ്ദേഹത്തോട് പറഞ്ഞു .                ''അങ്ങയുടെ വാക്കുകൾ എന്നിൽ നിറക്കുന്ന ഊർജ്ജം വിവരണാധീതമാണ്  എന്നാൽ അത് തുടർച്ചയായി നിലനിറുത്തുവാൻ എനിക്ക് ക
                           അസാമാന്യ ശക്തിയുടെ ഉറവിടങ്ങളാണ് അവ ..!, അത് നമ്മൾ മനസ്സിലാക്കി ശരിയായ രീതിയിൽ വിനിയോഗിച്ചാൽ മാത്രം മതി ..; അതിന്റെ പ്രതിഫലം നമുക്ക് താനേ ലഭിച്ചുകൊള്ളും .! ഇതിനു വേണ്ടത് ആത്മവിശ്വാസമാണ് .., അത് ചിട്ടയായ യോഗയിൽ കൂടിയും .., ധ്യാനത്തിൽ കൂടിയും നമുക്ക് നേടിയെടുക്കാവുന്നതേയുള്ളൂ .                അശ്രാന്ത പരിശ്രമമാണ് എല്ലാത്തിന്റേയും  മുഖ്യധാര ..., ശരീരത്തിന് ആവശ്യമില്ലാത്ത .., ദോഷകരമായ വസ്തുക്കളെ ആദ്യമായി ഒഴിവാക്കുക ..!, മദ്യം .., പുകയില , മയക്കു മരുന്നുകൾ , അമിത ഭക്ഷണം .., അമിത ഭാക്ഷണം ..., എന്നിവയിൽ നിന്നെല്ലാം ശരീരത്തെ മുക്തമാക്കി ശുദ്ധീകരിക്കുക ..!, ശരീര ശുദ്ധീകരണം വഴി .., നമുക്ക് ആത്മാവിനെ ശുദ്ധീകരിക്കുവാൻ സാധിക്കും..., ആത്മ ശുദ്ധീകരണം .., നമ്മുടെ ആത്മവിശ്വാസത്തെ വളർത്തുന്നു ...!, ആത്മവിശ്വാസത്തിന്റെ വളർച്ച .., നമ്മളെ ശരിയായ രീതിയിൽ നയിക്കുന്നു . ദുഷ് ചിന്തകളേയും..., പ്രലോഭനങ്ങളെയും അതിജീവിക്കാൻ നമുക്ക് ശക്തി തരുന്നു ..., നമ്മുടെ ശരീരത്തെ ഊർജ്ജസ്വലമാക്കുന്നു ...!                ആകെക്കൂടിയുള്ള ഈ ഉടച്ചു വാർക്കൽ നമ്മളെ മൊത്തത്തിൽ ശുദ്ധീകരിക്കുന്നതിനോടൊപ്പ
                                                                           64           എയിഡ്സിനെതിരെ മാത്രമല്ല ..., ഏതൊരു രോഗത്തിനെതിരെയും പടപൊരുതണമെങ്കിലും ശക്തമായ ആത്മവിശ്വാസം കൂടിയേ തീരു .., സംശയമുള്ളിടത്ത് എല്ലാം തകർന്നടിയുന്നു . ജോണിനോട്‌ .., ഞാനൊരു സംഭവത്തെക്കുറിച്ച് പറയാം .                ''വർഷങ്ങൾക്ക് മുൻപുള്ള ഒരു കാലഘട്ടം ...!, ഉത്തര കേരളത്തിലെ പഴയൊരു നായർ തറവാട് ..!, ആചാരങ്ങളും .., വിശ്വാസങ്ങളും .., മുറതെറ്റാതെ അനുഷ്ഠിക്കുന്ന ഒരു യാഥാസ്ഥിതിക ഇല്ലം ...!, ബ്രാഹ്മണീയ ചട്ടങ്ങൾ അനുസരിച്ച് ..., അവിടത്തെ ഇളമുറക്കാരനായ രാമഭദ്രൻ നമ്പൂതിരിയുടെ വേളി കഴിഞ്ഞു ....!, സുഭദ്ര എന്നായിരുന്നു അദ്ദേഹത്തിന്റെ വേളിയുടെ പേര് .                    സന്തോഷകരമായ ആ ദാമ്പത്യബന്ധത്തിൽ .., അന്തർജ്ജനം പ്രസവിച്ചു ...!, ഓമനത്തമുള്ള ഇരട്ടകളായ രണ്ട് ആണ്‍ കുട്ടികൾ ..!, മാതാപിതാക്കൾ അവർക്ക് അരുണെന്നും ..., , വരുണെന്നും പേരുകളിട്ടു ...!                     ജാതകമെഴുതുന്ന പാരമ്പര്യം ആ ബ്രാമണകുടുംബങ്ങളിൽ ഉള്ളതാണല്ലോ ..!അതിൻപടി .., അവർ രണ്ടു കുട്ടികളുടേയും ജാതകമെഴുതിച്ചു ....! നിർഭാഗ്യവശാൽ .., അതിൽ ഒ
                                                                         61                 കാലം കടന്നു പോയിക്കൊണ്ടിരുന്നു ...., കൃത്യമായ ദിനചര്യകളുടെ ഭാഗമായി ..;  എന്റെ ജീവിതത്തിന്  ഒരടക്കും .., ചിട്ടയും .., കൈവന്നിരിക്കുന്നു ...!, മനസ്സിനും .., ശരീരത്തിനും ..,എല്ലായ്പ്പോഴും  ഒരു നവോന്മേഷം ...!,ശരീരത്തിൽ എപ്പോഴും ഒരു ഊർജ്ജസ്വലത നിലനിൽക്കുന്നു .            കൃത്യമായ ജീവതചര്യകൾ...,  അത് ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച്  ഞാൻ തിരിച്ചറിയുകയായിരുന്നു .            അത് തരുന്ന ശാരീരകവും മാനസീകവുമായ സുഖം വളരെ വലുതാണ് കൃത്യമായ  ജീവിതചര്യ എന്ന് പറയുന്നത് ഒരു തപസ്യയാണ് ..,പ്രക്രതിയോടും അതിലെ നൈസർഗ്ഗീഗതയോടും  ചേർന്നുള്ള  ശാരീരികമായ ഒരു പരിവർത്തനം .              അതിലേക്ക് അലിഞ്ഞു ചേർക്കപ്പെട്ടാൽ മനസ്സും ശരീരവും പ്രക്രതിയും  ഒന്നാകുന്നു .       ശാരീരികമായ എ ല്ലാ ഇന്ദ്രീയങ്ങളും .., അനന്തമായ പ്രക്രതിയുടെ ആതമാവിലേക്ക് കൂടു മാറുമ്പോൾ ..,അവിടെ ഉണർന്നു വരുന്ന അതീന്ദ്രീയമായ ചേതോ വികാരമുണ്ട്‌ ....! അത് നമ്മുടെ ശരീരത്തേയും ..,  മനസ്സിനേയും തേജസ്സുറ്റതാക്കുന്നു .          ആ ഒരു തലത്തിലേക്ക
  ഈ ലോകത്തിന്റെ ഉത്ഭവം എങ്ങിനെ ..? അതുപോലെ മനുഷ്യകുലത്തിന്റെ ആവിർഭാവം എങ്ങിനെ ....?                     ശൂന്യാകാശത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന ഗ്രഹങ്ങളുടെ ചലന വ്യതിയാനമനുസരിച്ച് .., ചില ഗ്രഹങ്ങൾ തമ്മിൽ കൂട്ടിയിടിക്കപ്പെടുകയും .., അതിൽ നിന്നും ഉള്ള ഒരു ഭാഗമായിരിക്കും ഭൂമിയായി രൂപാന്തരം പ്രാപിച്ചതെന്ന് ..., ശാസ്ത്രലോകം നിർവ്വചിക്കുന്നു .              എന്നാൽ അത് ശാസ്ത്രലോകത്തിന്റെ നിഗമനമാണ് .., ആത്യന്തികമായ സത്യത്തെ അത് അടിവരയിട്ടുയുറപ്പിക്കുന്നില്ല ...!, ശാസ്ത്രം മനുഷ്യനിർമ്മിതമാണ് ....അതിന് നിഗമനങ്ങൾ മാത്രമേ നടത്താനാകൂ .            മനുഷ്യൻ അവനു മുൻപുണ്ടായിരുന്ന ..,യുഗങ്ങളിൽ നിന്നും .., നശിപ്പിക്കപ്പെടാതെ കിടക്കുന്ന തെളിവുകളെയും .., സാഹചര്യങ്ങളേയും വിശകലനം ചെയ്താണ് .., നിഗമനങ്ങളിൽ എത്തിച്ചേരുന്നത് .               വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ ലോകാരംഭത്തെക്കുറിച്ചും ..., ലോകാവസാനത്തെക്കുറിച്ചും ..; വളരെ വ്യക്തമായിതന്നെ പ്രദിപാദിക്കുന്നുണ്ട് .., ഈ പ്രപഞ്ചവും ..,, അതിലെ ചരാചരങ്ങളുമെല്ലാം .., ദൈവത്തിന്റെ കരവിരുതാണ് ..!, ആദിമകാലം മുതൽ അതായത് മനുഷ്യകുലത്തിന്റെ ആവിർഭാവത്തിനു ശേഷം .., ഒരു
               ഇങ്ങനെ ലോകാരംഭം മുതൽ ലോകാവസാനം വരെ ..., ഓരോരുത്തരും പലപല മനുഷ്യജന്മങ്ങളിൽ പിറവിയെടുക്കുന്നു .             രാജാവായും .., മന്ത്രിയായും ...., സമ്പന്നനായും .., ദരിദ്രനായും ..., ധൈര്യമുള്ളവനായും ..., ഭീരുവായും ..., പ്രശസ്തനായും ..., അപ്രശസ്തനായും ......,ഇങ്ങനെ പല രീതികളിൽ ജീവിച്ചു മരിച്ച ജന്മങ്ങളുടെ തേരോട്ടം അവസാനിക്കുന്നത് .., ലോകാവസാനത്തിലാണ് ..., അന്നാണ് .., അവന്റെ ഇത്രയും കാലത്തെ ജീവിതങ്ങളുടെ ആകെത്തുകയായ ..., അന്തിമ ഫല പ്രഖ്യാപനം വരുന്നത് ..!, അല്ലെങ്കിൽ അവസാന വിധി പ്രഖ്യാപിക്കപ്പെടുന്നത്.                      അപ്പോൾ എല്ലാ ജീവജാലങ്ങളും .., തങ്ങളുടെ വിധി അറിയുന്നതിനായി .., ആകാംക്ഷഭരിതരായി നിലയുറപ്പിച്ചിട്ടുണ്ടായിരിക്കും .                   വിധി പ്രഖ്യാപനത്തിനായി ..., പ്രപഞ്ചസൃഷ്ട്ടാവ് സ്വർണ്ണ സിംഹാസനത്തിൽ ഉപവിഷ്ട്ടനായിരിക്കും ..! , അദേഹത്തിന് ചുറ്റും വാദ്യഘോഷങ്ങൾ മുഴക്കിക്കൊണ്ട് ...., മാലാഖമാരുടെ നീണ്ട നിര .                അവരുടെ കൈയ്യിലുള്ള വിധി പുസ്തകത്തിൽ ..; ഓരോ മനുഷ്യനും ..; അവനു ലഭിച്ച ഓരോ ജന്മങ്ങളിലും .., അവൻ ചെയ്ത പുണ്യങ്ങളും ..., പാപങ്ങളും ...., സൽപ്രവർ
                                      ദിവസങ്ങൾ .., ആഴ്ചകൾക്ക് വഴിമാറിക്കൊടുത്തു  ആഴ്ച്ചകൾ .., മാസങ്ങൾക്കും ...! ഞാനിവിടെ വന്ന് ഏകദേശം മൂന്ന് മാസത്തോളമായി .., ഒരു ദിവസം മൊത്തത്തിലുള്ള പരിശോധനകൾക്ക്  ശേഷം .., സ്വാമിജീ .., എന്നോട് ചോദിച്ചു .          ''ജോണിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടോ ...? ഉണ്ടെങ്കിൽ തുറന്നു പറയണം .''              ഞാൻ അദ്ദേഹത്തോട് പറഞ്ഞു ..!''സ്വാമിജി ..., ഇവിടെ വന്നതിനു ശേഷമാണ് എനിക്ക് ജീവിക്കാൻ ഒരു മോഹം തോന്നുന്നത് .., എന്തെല്ലാമോ  .., ചെയിത് തീർക്കാനുണ്ടെന്നൊരു  തോന്നൽ ..!, പ്രക്രതിയുടെ ഈ സൌന്ദര്യം എനിക്ക് ഇപ്പോഴാണ് തിരിച്ചറിയാനാകുന്നത് .., ജീവിതത്തിലെ ഓരോ നിമിഷങ്ങളുടെയും വില ഞാനിപ്പോഴാണ് മനസ്സിലാക്കുന്നത് ..!, പൂവിന്റേയും .., ശലഭത്തിന്റെയും .., മരത്തിന്റേയും .., പുഴകളുടെയും .., സൌന്ദര്യം  ...., ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ ..;  ഞാൻ ഇപ്പോഴാണ് ആസ്വദിക്കുന്നത് ...!, ഇത്രയും കാലം വരെ  ഞാൻ വേറേതോ ലോകത്തായിരുന്നു ..., സ്വാമിജി ...!,  സുന്ദരമായ ഈ ലോകത്തെ സമയമില്ലാത്തവന്റെ ആർത്തിയോടു കൂടി  ..; ഞ
                                                                               60               അന്നത്തെ ദിവസം എനിക്ക് വളരെ തിരക്കുപിടിച്ചതായിരുന്നു . യോഗയ്ക്ക് ശേഷം രാവിലത്തെ ഭക്ഷണം .., അതിനുശേഷം ആശ്രമത്തിൽ അല്ലറ ചില്ലറ ജോലികൾ ..!, അത് കഴിഞ്ഞ് ആശ്രമം വക ആതുരശുശ്രൂഷാലയത്തിൽ  ചില സഹായങ്ങൾ                 രോഗികകളെ പരിചരിക്കുക .., മരുന്നുകൾ കൊടുക്കുവാൻ സഹായിക്കുക .., ആശുപത്രിയും പരിസരങ്ങളും വൃത്തിയാക്കുക ...,തുടങ്ങിയവ .               അവിടെ സ്വാമിജീ , രോഗികളെ പരിശോധിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായി . ''സ്വാമിജിക്ക് .., ഇതെങ്ങനെ കഴിയുന്നു ..?'',  എന്റെ സംശയത്തിന് .., അവിടെയുള്ള അന്തേവാസികളിൽ ഒരാളാണ് .., അദ്ദേഹത്തിന്റെ പൂർവ്വകാലചരിത്രം എനിക്ക് വിശദീകരിച്ചു തന്നത് .                 തെക്കൻ കേരളത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ .., ക്രിസ്ത്യൻ മാതാപിതാക്കളുടെ ഒറ്റ മകനായി ജനിച്ച അദ്ദേഹം എടുക്കാത്ത ബിരുദങ്ങൾ കുറവായിരുന്നു .വിദ്യാഭ്യാസത്തിൽ .., അനിർവചനീയമായ ഗഹനവും ഉല്പതിഷ്ണുതയും പ്രകടമാക്കിയിരുന്ന അദ്ദേഹം റെക്കോർഡ്‌ മാർക്കോട് കൂടിയായിരുന്നു എം ബി ബി എസ് പാസ്സായത്‌ . ലണ്
                                                                         59                  ജോണ്‍ കണ്ണുകൾ അടച്ച് മനസ്സിനെ എകാഗ്രമാക്കുവാൻ ശ്രമിക്കുക . പത്മാസനത്തിൽ ഇരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ സ്വരം ..; അസാധാരണമാംവിധം ഉറച്ചതും മുഴക്കമുള്ളതുമായിരുന്നു ., അതിന് ഒരു ഹിപ്നോട്ടിക്സ് ആകർഷണത്വമുണ്ടായിരുന്നു .                          ''മനസ്സ് ഒരേ ഒരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കുക ..., ശരീരത്തെ മുഴുവനായും ആ ഒരു ബിന്ദുവിലേക്ക് മാത്രം കൊണ്ടുവരുക .., മനസ്സിലുള്ള ചിന്തകളേയും ...,,വികാരങ്ങളേയും .., വിചാരങ്ങളേയും എല്ലാം ഒഴിവാക്കാൻ ശ്രമിക്കുക .., !, തുടക്കത്തിൽ അത് അസാദ്ധ്യമാണെങ്കിലും , അതിനായി പരിശ്രമിക്കുക ....!, ചിന്തകളെ ഒഴിവാക്കാൻ ശ്രമിക്കും തോറും അത് നമ്മിലേക്ക് കൂടുതൽ കൂടുതൽ തള്ളിക്കയറി വന്നുകൊണ്ടിരിക്കും ..; അപ്പോൾ തികഞ്ഞ നിസ്സംഗത പാലിക്കുക .                       ചിന്തകൾക്ക് പിന്നാലെ പോകാതെ .., അതിന്റെ പാട്ടിന് വിടുക .., അത് താനേ ഒഴിഞ്ഞു പോയിക്കൊള്ളും ..!ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുക ..,അത് ഒരു നിമിഷം  ഉള്ളിൽ നിറുത്തി പതുക്കെ നിശ്വാസം ചെയ്യുക .., ഇത് ശരീരത