Posts

Showing posts from December, 2013
                 തിയറ്ററിനുള്ളിൽ കയറി .., കുറച്ചു സമയം കഴിഞ്ഞിരുന്നതുകൊണ്ട് ...:ഇപ്പോൾ ഇരുട്ട് എന്റെ കണ്ണുകൾക്ക് പരിചിതമായിത്തീർന്നു . അടുത്തുള്ളതെല്ലാം എനിക്ക് ഒരുവിധം നന്നായി കാണാം .                എന്റെ അടുത്തിരിക്കുന്ന ആളുടെ കൈ എന്റെ തുടകൾക്കിടയിൽ തലോടിക്കൊണ്ടിരിക്കുന്നു ..., പതുക്കെ പതുക്കെ ..., അയാളുടെ കൈ എന്റെ ഉള്ളം തുടയിൽ കൂടി മേലോട്ട് കയറി ..., അറിയാത്ത രീതിയിൽ എന്റെ ലൈംഗികാവയവത്തിൽ സ്പർശിക്കുന്നു .                 ഇത് കുറേനേരമായിട്ട് തുടങ്ങിയതായിരിക്കണം എന്നെനിക്കു തോന്നി .പക്ഷേ മറ്റു പല ചിന്തകളിൽ ആണ്ടിരുന്നതിനാൽ ഞാനത് അറിഞ്ഞില്ലായിരുന്നു ...എന്റെ നിശബ്ധത  അയാൾ സമ്മതമായി കണക്കാക്കിയിരിക്കണം .                     അയാളുടെ ഉദ്ദേശം എനിക്ക് വ്യക്തമായി മനസ്സിലായി .., ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി ...., ഏകദേശം അമ്പത്  .., അമ്പത്തിയഞ്ച്   വയസ്സ് പ്രായമുള്ള ഒരു മദ്ധ്യവയസ്കനായിരുന്നൂവത് ..., നല്ല രീതിയിൽ വസ്ത്രധാരണം ചെയ്തിരിക്കുന്ന അയാളെ കണ്ടാൽ ഒരു മാന്യൻ ആണെന്നേ തോന്നൂ  .                 ആഞ്ഞ് അയാളുടെ മുഖത്തൊന്ന് കൊടുത്ത് കഴുത്ത് പിടിച്ചു പുറത്താക്കാൻ എന്റെ കൈ തരിച്ചതാണ് .
             ടിക്കെറ്റെടുത്ത് ഉള്ളിൽ കടന്നപ്പോഴേക്കും .., പടം ആരംഭിച്ച് കഴിഞ്ഞിരുന്നു . ഇരുട്ടിൽ ഒരു വിധേനെ അടുത്തു കണ്ട സീറ്റിൽ കയറിയിരുന്നു .., ദ്രിഷ്ടിക്ക് ഒന്നും ഗോചരമല്ലാത്തതിനാൽ .., തൊട്ടടുത്ത് ആരൊക്കെയാണ് എന്നുപോലും കാണാൻ കഴിയുമായിരുന്നില്ല . അത്രയും കനത്ത ഇരുട്ടായിരുന്നു തിയറ്ററിനുള്ളിൽ .                സ്ക്രീനിൽ എന്തൊക്കെയോ നടന്നു കൊണ്ടിരിക്കുന്നു .., വെറുതെ സ്ക്രീനിലേക്ക് കണ്ണുംനട്ട് ഒന്നും കാണാതിരിക്കുകയായിരുന്ന ഞാൻ വേറേതോ ലോകത്തായിരുന്നു .                 വിധി നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞവന്  എന്തു സിനിമ .?, തൂക്കികൊല്ലാൻ കൊണ്ടുപോകുന്നതിന്റെ തലേന്ന് എന്താണ് ഇഷ്ട്ടം ..?, എന്ന് ചോദിക്കുന്നതിനു തുല്യമായിരുന്നു  എന്റെ അവസ്ഥ ഒരു പക്ഷെ  അതിനെക്കാളും ശോചനീയം .                   രണ്ടിലും മരണം മുൻകൂട്ടി നിശ്ചയിക്കപെട്ടതാണെങ്കിലും . തൂക്കി കൊല്ലപ്പെടുവാൻ പോകുന്നവനോടും .., അതിനു ശേഷം അവന്റെ മൃതശരീരത്തോടും . സമൂഹത്തിൽ ..: ഒരു പുഴുത്ത പട്ടിയോട്‌ കാണിക്കുന്ന വിധത്തിലുള്ള അവഗണനയോന്നും ഉണ്ടായിരിക്കുകയില്ല  അവർ ചെയ്തത്  ഒരു പക്ഷെ ..., ഞാൻ ചെയ്തതിനേക്കാൾ .., വലിയ പാപമാണെങ്കിൽകൂടി .
                                                                       42                        ചെറുപ്പക്കാരനായ ഒരു ഡോക്ടർ ആയിരുന്നു.., അവിടെ ഉണ്ടായിരുന്നത് .., ഏകദേശം ഒരു പതിനഞ്ചു നിമിഷത്തോളം ..,,ഞാൻ ഡോക്ടറുടെ മുറിയിൽ ചിലവഴിച്ചു ...!, എന്റെ വിവരണം വളരെ ശ്രദ്ധയോടെ ശ്രവിച്ചതിനു ശേഷം ..., അദ്ദേഹം എന്നോട് പറഞ്ഞു .                          ''ജോണ്‍ ..., ഞാനിത് .., ഡോക്ടർ മത്തായി ചാക്കോയിക്ക് റെഫർ ചെയ്യുകയാണ് . ഞങ്ങളുടെ പ്രൊഫെസർ ആണ് .., അദ്ദേഹം ..., ജോണിന്റെ ചികിത്സാരീതി നിശ്ചയിക്കാൻ അദ്ദേഹത്തോളം പരിചയസമ്പന്നന്നായ ആൾ വേറെയില്ല  .  ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് അദ്ദേഹം വരിക ''     ''അദ്ദേഹത്തെ കാണാൻ അപ്പോയിന്റ്മെന്റ് എടുക്കണമോ.?"ഞാനെന്റെ സംശയനിവാരണത്തിനായി ചോദിച്ചു .                ''വേണ്ട ജോണ്‍ .., സാധാരണ ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന് കണ്‍സൽട്ടിങ്ങ് ഒന്നും ഉണ്ടായിരിക്കുകയില്ല .., അതിനാൽ അദ്ദേഹം ഫ്രീ ആയിരിക്കും ഞാനും അദ്ദേഹത്തോട് പറയാം  ഏതായാലും ജോണ്‍ ഒരു മൂന്നു മണിക്ക് വരൂ.                 ഡോക്ടറോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി .., മൂന്ന
                                                                        40               കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ .., ഞാൻ ഏറെ സന്തോഷവാനായിരുന്നു .., ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ .., ഞാനാണെന്ന് എനിക്ക് തോന്നി .., കുറച്ചുകൂടി മുമ്പേ വീട്ടിലേക്ക് വരേണ്ടതായിരുന്നു .., ഈ സ്നേഹപരിലാളനങ്ങൾ .., വളരെക്കാലം നഷ്ടപെടുത്തികളഞ്ഞതിൽ ...; എനിക്ക് അതിയായ ആത്മനിന്ദ തോന്നി .                 എന്നാൽ അടുത്ത നിമിഷം ..; ആ നടുക്കുന്ന സത്യം എന്നിലേക്ക് തിരിച്ചിറങ്ങി .., ഒറ്റ നിമിഷ നേരം കൊണ്ട് എന്റെ സന്തോഷമെല്ലാം ആവിയായിപ്പോയി ., ആനന്ദത്തിന്റെ കൊടുമുടിയിൽ നിന്ന് ദുഖത്തിന്റെ താഴ്വരയിലേക്കുള്ള .., എന്റെ ഇറങ്ങിവരവ് വളരെ പെട്ടെന്നായിരുന്നു ..,. സന്തോഷവും .., സമാധാനവും കളിയാടിയിരുന്ന .., ഈ കുടുംബത്തിലേക്ക് .., ഒരു അശിനിപാതമാകുവാനാണോ .., ഞാൻ ഇറങ്ങിത്തിരിച്ചത് ..?വലിയൊരു ബോംബുമായാണ് .., ഞാൻ വന്നിരിക്കുന്നത് .., അത് പൊട്ടാനായി അധികം താമസമില്ല .., അഹ്ലാദത്തിന്റെ .., ഈ നിമിഷങ്ങൾ ..., തോരാത്ത കണ്ണീരിന്റെതായി മാറാൻ ..., ഒരു ഇടിത്തീ ആയി ഞാൻ വരണമായിരുന്നുവോ ...?                എപ്പോഴാണ് ഞാനിതെല്ലാം
              പന്ത്രണ്ടു വർഷത്തെ .., നീണ്ട ഇടവേളയ്ക്കു ശേഷമുള്ള സമാഗമം , എല്ലാവരിലും ഒരുപാട് മാറ്റങ്ങൾ ദൃശ്യമായിരുന്നു ..., കാലം വരുത്തിയ മാറ്റങ്ങൾ ..., ഞാൻ പോകുമ്പോൾ കണ്ട കൊലുന്നനേയുള്ള കൊച്ചു പെണ്ണല്ല , ഇവളിപ്പോൾ ..., ഭർത്രുമതിയായിരിക്കുന്നു .., രണ്ടു കുട്ടികളുടെ അമ്മയായിരിക്കുന്നു .., ആ ശാരീരിക മാറ്റങ്ങൾ ..; അവളിൽ വളരെ പ്രകടമായിരുന്നു .., അമ്മയും മാറിയിരിക്കുന്നു .., തലയിൽ പകുതിയിലേറെ വെള്ളിനരകൾ ..., അവരിൽ വാർദ്ധക്യ ലക്ഷണമായി തെളിഞ്ഞു നിൽക്കുന്നു .                     കണ്ണുനീർ കുറച്ചൊന്നു തോർന്നപ്പൊഴാണ് .., കാര്യമറിയാതെ പകച്ചുനിൽക്കുന്ന .. രണ്ട് കൊച്ചു കുട്ടികളും  ..; അവരുടെ പിന്നിൽ നില്ക്കുന്ന അവളുടെ ഭർത്താവും .., എന്റെ ശ്രദ്ധയിൽ പെട്ടത്                    എന്നെ നോക്കി  ചിരിച്ചുകൊണ്ട് സൈമണ്‍  .., അടുത്തേക്ക് വന്നു, അമ്മയെയും .., സഹോദരിയേയും അടർത്തിമാറ്റി .., ഞാനും സൈമണിനെ  നോക്കി ചിരിച്ചു .., ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും .., നേരിലുള്ള കാഴ്ച്ച .., ആദ്യമായാണ് .              ''കൊള്ളാം .., സുമുഖൻ ..., ഇവൾക്ക് ചേർന്നവൻ തന്നെ . എന്റെ മനസ്സ് മന്ത്രിച്ചു .     ''ക
              ഏറ്റവും വലിയവനായി .., ഏവരേയും  അമ്പരപ്പിച്ചുകൊണ്ട്‌ .., നാട്ടിലേക്കുള്ള തിരിച്ചു  വരവ് ഒരു മഹാസംഭാവമാക്കിത്തീർക്കണം .., എന്ന എന്റെ  ആഗ്രഹം   ..., വിധിയുടെ വിളയാട്ടത്തിൽ ...; എന്നൊരു പക്ഷെ പറയാൻ കഴിയില്ല ...; ,ഞാൻ വരുത്തിവെച്ച വിനയുടെ വിളയാട്ടത്തിൽ  ഒന്നും ആയിത്തീരാതെ ..; കഠിനമായ മാനസീക  ഭാരവും പേറി .., ഒരു മടക്കയാത്ര .                  മനസ്സിനുള്ളിൽ കൂട്ടലുകളും .., കിഴിക്കലുകളും ..., അതിന്റെ മുറക്ക് നടന്നു കൊണ്ടിരുന്നു .., പല .., പല .., തീരുമാനങ്ങൾ എടുക്കുകയും .., എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ അവയെ ഒഴിവാക്കുകയും ചെയ്തു  .                   എന്റെ ചിന്തകൾ .., കണക്കെ വേഗത്തിൽ ....; ട്രെയിൻ അതിന്റെ വഴിത്താരയിലൂടെ .., അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു .               ശക്തിയായി തണുത്ത കാറ്റ് മുഖത്തടിക്കാൻ തുടങ്ങിയപ്പോൾ .., ഞാൻ ജനാല വലിച്ച് താഴേക്കിട്ടു .., ആ നിമിഷം തന്നെ ..; മറ്റൊരു നടുക്കുന്ന സത്യം എന്റെ ഓർമ്മയിൽ തെളിഞ്ഞു  വന്നു .                എന്റെ രോഗ പ്രതിരോധ ശേഷി വളരെ ദുർബ്ബലമാണ് ..., ഏതു  രോഗത്തിനും .., എന്റെ ശരീരത്തെ യാതൊരു ബുദ്ധിമുട്ടും കൂടാതെ
                      ഒരു സുപ്രഭാതത്തിൽ കടന്നുവരുന്ന മകനെ കാണുമ്പോൾ ..;സഹോദരനെ കാണുമ്പോൾ അവർ നല്ല രീതീയിൽ തന്നെയായിരിക്കും .., പ്രതികരിക്കുക .., അവൻ ഇനി തിരിച്ചു പോകുന്നില്ല എന്നുകൂടി അറിയുമ്പോൾ ..; അവർ കൂടുതൽ സന്തോഷിക്കുകയെയുള്ളൂ .,                           എന്നാൽ .. ആ  വരവിന്റെ കാരണം അറിയുമ്പോൾ ...? എന്തായിരിക്കും അവരുടെ പ്രതികരണം എന്ന് .., എനിക്കൂഹിക്കാൻ പോലും കഴിയുന്നില്ല .                 ''കടന്നുപോടാ ....., വീട്ടിൽ നിന്ന് .., കുടുംബത്തിന് പേരുദോഷം ഉണ്ടാക്കാനായി ജനിച്ച സന്തതി ..; '' എന്ന് പറഞ്ഞു  ആക്രോശിക്കുമോ ..?  അതോ എന്റെ അവസ്ഥയിൽ മനം നൊന്ത് എന്നെ ആശ്വസിപ്പിക്കുന്നതിന് രണ്ടു കൈയും നീട്ടി സ്വീകരിക്കുമോ ?,                  അതു തന്നെയായിരിക്കും ചെയ്യുക എന്ന് എന്റെ മനസ്സ് പറഞ്ഞു .                പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച മകനെ ..., ഏതമ്മക്കാണ് .., തള്ളിപ്പറയാൻ കഴിയുക ..?, ഒരേ ഗർഭപാത്രത്തിൽ നിന്ന് പുറത്തു വന്ന കൂടപ്പിറപ്പിനെ .., ഏത് .., സഹോദരിക്കാണ് ഉൾകൊള്ളാൻ കഴിയാതാവുക ..?           പ്രഷുബ്ധമായ .., എന്റെ മനസ്സിൽ ഒരു കുളിർമ്മ കൈവന്നു , ഏതായാലും
                                                                    38                    ഓട്ടോ ഡ്രൈവർ ഓർമ്മിപ്പിച്ചപ്പോഴാണ് ..., റെയിൽവേ സ്റ്റേഷൻ എത്തിയത് ഞാൻ അറിഞ്ഞത് ..., വിശാലമായ സ്റ്റേഷനുള്ളിൽ കടന്ന് .., ഞാൻ  അവസാനമായി ആ മഹാനഗരത്തെ ഒന്നു  തിരിഞ്ഞു നോക്കി ..., എന്റെ മുന്നിൽ ബോംബൈ നഗരം അങ്ങിനെ പരന്നു കിടക്കുകയാണ് .                        ഞാൻ വന്നപ്പോഴെത്തെതിൽ നിന്നും വളരെയധികം മാറ്റങ്ങൾ ഈ നഗരത്തിനു സംഭവിച്ചിരിക്കുന്നു ..,  പല പുതിയ  കെട്ടിടങ്ങളും പാതകളും  ഉയർന്നു വന്നിരിക്കുന്നു .., വാഹനങ്ങളുടെ തിരക്ക് പണ്ടത്തേതിലും പതിന്മടങ്ങ്‌ വർദ്ധിച്ചിരിക്കുന്നു .                 ഈ വഴികളിലൂടെ ഇത്രയും നാൾ സഞ്ചരിച്ചിരുന്നപ്പോൾ ..., ഇതൊന്നും ഞാൻ കണ്ടിരുന്നില്ലേ .., എന്നെനിക്ക് തോന്നി .., എന്നാൽ ആ സമയങ്ങളിൽ എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം എന്റെ കാഴ്ച്ചയെ മറച്ചതായിരിക്കാം ..., എന്നാൽ ഇപ്പോൾ ലക്ഷ്യമില്ലാതെ നിൽക്കുമ്പോൾ ...; കാണുന്നതെല്ലാം കൗതുകമുണർത്തുന്നു  .                  വർഷങ്ങൾക്ക് മുൻപ് ..., ഇതുപോലൊരു ബാഗും തൂക്കിയാണ് .ഞാൻ ആദ്യമായി ഈ പട്ടണത്തിൽ വന്നിറങ്ങിയത് ....; എല്ലാം നേടണമെന്നു
                   താങ്ങാനാകാത്ത വേദനയോടെയാണെങ്കിലും ..., ആ അമ്മയും ..., സഹോദരിയും .., എന്നെ കൈവെടിയുകയില്ല .., ഒരമ്മക്ക് സ്വന്തം മകനെ പുറന്തള്ളാൻ  കഴുയുമോ ..?,ഒരു സഹോദരിക്ക് സ്വന്തം കൂടപ്പിറപ്പിനെ വെറുക്കുവാൻ കഴിയുമോ ...?                  നീണ്ട കൂട്ടികിഴിക്കലുകൾക്കൊടുവിൽ ...; എന്റെ മനസ്സ് ഉറച്ച ഒരു തീരുമാനമെടുത്തു .., റിസൾട്ട്‌ എന്തു തന്നെയായാലും ഉടൻ നാട്ടിലേക്ക് തിരിക്കുക .., ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഇനി അവിടെച്ചെന്ന് തീരുമാനിക്കുകയായിരിക്കും ഉചിതം                എന്റെ രോഗാവസ്ഥയോട് .., ഞാൻ പതുക്കെ പൊരുത്തപ്പെടുന്നതായി എനിക്ക് തോന്നി .., കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അഗ്നിപരീക്ഷകൾ എന്നെ ആ തലത്തിലേക്കെത്തിച്ചു .., എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി .., ഡോക്ടർ പറഞ്ഞത് പോലെ ..''എപ്പോഴായാലും മരിക്കും ..!'' അങ്ങിനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു ധൈര്യം കടന്നു വരുന്നു  .., കൂടാതെ ഡോക്ടറുടെ കൌണ്‍സിലിംഗിനും   ..., ഒരു പരിധി വരെ എന്റെ മാനസീകാവസ്ഥയെ ...; ആദ്യത്തെതിൽ നിന്നും ..,  മാറ്റപ്പെടുത്തുന്നതിന്  കാരണമായി തീർന്നിരുന്നു  .                ഏതായാലും ഇവിടെയുള്ളതെല്ലാം അ
                                                                       35             ''എന്താണ് ചെയ്യേണ്ടത് ....?., വരാൻ പോകുന്ന ഭീകര ദിനങ്ങളെ എങ്ങിനെ നേരിടാൻ കഴിയും .? ജീവിതത്തിൽ മരണം എന്ന പ്രതിഭാസം ഉണ്ടെങ്കിലും .., അത്  കാണപ്പെടാത്ത ഏതോ  ദൂരത്തിലാണ് ..,എന്ന രീതിയിലാണ് നാം മുന്നോട്ട് പോകുന്നത് ...; എന്നാൽ അത് ഏതു നിമിഷവും  കവർന്നെടുക്കപ്പെടാവുന്ന ഒരു ഭീകരതയായി മുന്നിൽ നിൽക്കുമ്പോൾ തളർന്നു പോകുന്നു .               എപ്പോഴും ..., മനസ്സിൽ .., ഞാൻ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന ചിന്തയും പേറി ജീവിതം തള്ളി നീക്കുന്നത് എത്ര വേദനാജനകമാണ് ....?, അത് തരുന്ന മാനസീക സംഘർഷം എത്ര വലുതാണ്‌ ...?അത് അതിജീവിക്കാൻ എനിക്ക് കഴിയുമോ ...?             ആത്മഹത്യ ചെയ്താലോ ..?എപ്പോഴായാലും മരിക്കും .., എങ്കിൽപ്പിന്നെ  ഈ ജീവിതം ഇപ്പോൾ തന്നെ അവസാനിപ്പിച്ചാൽ എന്താണ് ..? പൂർണ്ണമായും ഈ രോഗം ഭേദമാകാനുള്ള ഒരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .., മരണം സുനിശ്ചിതമാണ്..., അപ്പോൾ പിന്നെ എല്ലാം ഇപ്പോഴേ അവസാനിപ്പിച്ചാലോ ..?, അല്ലെങ്കിൽ എത്രകാലം മരുന്നുകളുടെ ബലത്തിൽ ...; എനിക്കീ അസുഖത്തെ മുന്നോട്ട് നീട്
                    ഈ രോഗാണുവിന്റെ .., ആവിർഭാവത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിൽ ഉണ്ടെങ്കിലും ..., ഒന്നിനെയും ആധികാരികമായി സാധൂകരിക്കുവാൻ കഴിഞ്ഞിട്ടില്ല .., ആഫ്രിക്കയിൽ കാണുന്ന ഗ്രീൻ മങ്കി .., എന്ന വിഭാഗത്തിൽപെട്ട കുരങ്ങനിൽ നിന്നുമാണ് ..; ഇതിന്റെ ഉത്ഭവം എന്നൊരു കൂട്ടര് വാദിക്കുന്നു ..., മറ്റൊരു കൂട്ടർ .., അന്തരീക്ഷത്തിൽ കാണപ്പെടുന്ന .., ചില വൈറസ്സുകൾ .., കാലക്രിമേണ രൂപമാറ്റം സംഭവിച്ചുണ്ടായതാണ് എയിഡ്സ് വൈറസ്സുകൾ .., എന്ന് വിവർത്തിക്കുന്നു ..!, വിനാശകരമായ യുദ്ധങ്ങളിൽ .., മനുഷ്യകുലത്തിന്റെ നാശത്തിനായി .., ചില ശാസ്ത്രജ്ഞന്മാർ രൂപം കൊടുത്ത വൈറസ്സുകളാണ് .., എയിഡ്സിന്റെതെന്നു ചിലർ സമർത്ഥിക്കുന്നു ..., എന്തു തന്നെ ആയാലും ..,അത്യന്തം വിനാശകാരിയായ ഒരു വിപത്താണ് ..,ഈ വൈറസ്സിന്റെ ആവിർഭാവത്തോടെ .., ലോക ജനതയ്ക്ക് നേരിടേണ്ടി വന്നതെന്ന കാര്യത്തിൽ സംശയമില്ല.                 അമേരിക്കക്കാരനായ റോബർട്ട്‌ ഗാലോ ., ആണ് ഈ വൈറസ്സിനെ കണ്ടെത്തിയത് .., ഒരു ഇഞ്ചിന്റെ അമ്പതിലൊരു ഭാഗം മാത്രം വ്യാസമുള്ള ഗോളാകൃതിയിലുള്ള ഇവയുടെ ശരീരം .., വൈറൽ എൻവലപ്  (VIRAL ENVELOPE )എന്നൊരു പാളിയാൽ പൊതിയപ്പെട്ടിരിക്കുന്നു .
               അദ്ദേഹം മേശപ്പുറത്തിരുന്ന ഒരു ഫ്ലാസ്ക് തുറന്ന് രണ്ടു കപ്പിലേക്ക് ചായ പകർന്ന് .., ഒന്നെനിക്കു നേരെ നീട്ടി .           ''കുടിക്കൂ ജോണ്‍ ''       നിശബ്ദമായി ചായ മൊത്തികുടിച്ചുകൊണ്ട് .., അദ്ദേഹം മേശമേൽ വിരലുകൾ കൊണ്ട് താളം പിടിച്ചു കൊണ്ടിരുന്നു .., ആ ചിന്തകൾ വേറേതോ ലോകത്താണെന്ന് എനിക്കു തോന്നി ...; ഒരു പക്ഷെ  ഇനി എന്നോട് എന്താണ് പറയേണ്ടതെന്ന് ആലോചിക്കുകയായിരിക്കും  .               രണ്ടു മൂന്ന് നിമിഷം കൊണ്ട് ..., ചായ മുഴുവനായും കുടിച്ചു തീരുന്നവരേയും അദ്ദേഹം നിശബ്ദനായിരുന്നു , ഈ സമയം കൊണ്ട് ഞാനും എന്റെ കപ്പ്‌ കാലിയാക്കി .            ഒന്ന് മുരടനക്കിക്കൊണ്ട് അദ്ദേഹം തുടർന്നു .     ''ജോണിന് ഏതു രീതിയിൽ ഇത് സംഭവിച്ചുവെന്ന് ഞാൻ  ചോദിക്കുന്നില്ല .അത് അപ്രസക്തമാണെങ്കിലും  എന്റെ അറിവിലേക്കായി എങ്ങിനെയാണെന്ന് പറയുന്നതിൽ വിരോധമുണ്ടോ .?''               ''ഇല്ല സാർ ."  ''എങ്കിൽ പറയൂ .''        ഏകദേശം അര മണിക്കൂറിനുള്ളിൽ  എന്റെ കഴിഞ്ഞ കാല ജീവചരിത്രം ഞാൻ അദേഹത്തോട് പറഞ്ഞു തീർത്തു  ഗദ്ഗദം കൊണ്ട് ഇടക്കിടക്ക് എന്റെ
       വളരെ പതിഞ്ഞതെങ്കിലും .., ഉറച്ച സ്വരത്തിൽ .., അദ്ദേഹം എന്നോട് ചോദിച്ചു .      ''ജോണ്‍ എന്തു ചെയ്യുന്നു ...?''            '' ഞാൻ .., ഇവിടെ ചെറിയൊരു ബിസ്സിനെസ്സ് ചെയ്യുകയാണ് ...; സാർ ..,!'' ''എന്തു ബിസ്സിനെസ്സ് ..''?               ''ഹോം ഫുഡ്‌ സപ്ലൈ ." ''താമസം ...?''                 ''ഇവിടെ അടുത്തു തന്നെയാണ് ..''   ''വീട്ടിൽ .., ആരൊക്കെയുണ്ട് ?''             ''അമ്മയും .., ഒരു സഹോദരിയും .., ഉണ്ട് ..., എല്ലാവരും നാട്ടിൽ തന്നെയാണ് .'' ''അപ്പോൾ .., ജോണ്‍ ഇവിടെ ഒറ്റക്കാണ് താമസം .''             ''അതെ ..സാർ .'', ഒരു നിമിഷത്തെ നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് .., അദ്ദേഹം തുടർന്നു ..    ''ജോണ്‍ എന്തിനാണ് എന്നെ കാണാൻ വന്നതെന്ന്  മനസ്സിലായിക്കാണുമല്ലോ .''               ''ഉവ്വ് .., സാർ ..''   ''അതായത് ഇവിടെ നടന്ന ആദ്യ ടെസ്റ്റിൽ നാം HIV  പോസറ്റീവ് റിസൾട്ട്‌ ആണ് കണ്ടത് .., എന്ന
           ''ഇതൊരു കടമയായി കാണുന്നതിലുപരി .. , മറ്റുള്ളവരെ മനസ്സിലാക്കുവാനും .., ശുശ്രൂക്ഷിക്കാനും .., ഉള്ള ഒരു മനസ്സുള്ളവർക്കെ .., ഈ ജോലിയുമായി ഇണങ്ങുവാൻ സാധിക്കൂ , നിങ്ങൾക്ക് അതിനുള്ള താല്പര്യം ഇല്ലെങ്കിൽ ..., പിന്നെ എന്തിനാണ് .., പവിത്രമായ ഈ പ്രൊഫഷന്റെ മഹത്വം  കളയുന്നതിനായി  .., പറ്റിപിടിച്ചിരിക്കുന്നത് .?''               'സോറി സാർ .., ഇനിയൊരിക്കലും ,...., ഞാനിതാവർത്തിക്കില്ല '' ''ഡോണ്ട് സെ സോറി ..., ! ഒരാളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയിട്ട് ..ക്ഷമ പറയുന്നതിൽ എന്താണ് അർഥം .?''          ഡോക്ടർ വീണ്ടും ഫോണിലൂടെ  .., ആർക്കോ നിർദ്ദേശം കൊടുത്തു .  ''കം ഇമ്മീടിയറ്റ്ലി  റ്റു മൈ ഓഫീസ് .''      അല്പ സമയത്തിനുള്ളിൽ മദ്ധ്യവയ്സ്കയായ ഒരു സ്ത്രീ ഡോക്ടറുടെ മുന്നിൽ വന്ന് വളരെ ബഹുമാനത്തോടെ ..., നമസ്ക്കരിച്ചു .   ''ആഞ്ജലീന ..., സസ്പെൻഡ് ദിസ്‌ നേഴ്സ് വിത്ത്‌ ഇമ്മീടിയെറ്റ് എഫെക്റ്റ് ., റിപ്പോർട്ട്‌ .., ഞാൻ പിന്നാലെ കൊടുത്തയക്കാം .''                ''ശരി സാർ ..'', എന്തിനാണെന്ന് പോലും ചോദിക