താങ്ങാനാകാത്ത വേദനയോടെയാണെങ്കിലും ..., ആ അമ്മയും ..., സഹോദരിയും .., എന്നെ കൈവെടിയുകയില്ല .., ഒരമ്മക്ക് സ്വന്തം മകനെ പുറന്തള്ളാൻ കഴുയുമോ ..?,ഒരു സഹോദരിക്ക് സ്വന്തം കൂടപ്പിറപ്പിനെ വെറുക്കുവാൻ കഴിയുമോ ...?
നീണ്ട കൂട്ടികിഴിക്കലുകൾക്കൊടുവിൽ ...; എന്റെ മനസ്സ് ഉറച്ച ഒരു തീരുമാനമെടുത്തു .., റിസൾട്ട് എന്തു തന്നെയായാലും ഉടൻ നാട്ടിലേക്ക് തിരിക്കുക .., ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഇനി അവിടെച്ചെന്ന് തീരുമാനിക്കുകയായിരിക്കും ഉചിതം
എന്റെ രോഗാവസ്ഥയോട് .., ഞാൻ പതുക്കെ പൊരുത്തപ്പെടുന്നതായി എനിക്ക് തോന്നി .., കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അഗ്നിപരീക്ഷകൾ എന്നെ ആ തലത്തിലേക്കെത്തിച്ചു .., എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി .., ഡോക്ടർ പറഞ്ഞത് പോലെ ..''എപ്പോഴായാലും മരിക്കും ..!''
അങ്ങിനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു ധൈര്യം കടന്നു വരുന്നു .., കൂടാതെ ഡോക്ടറുടെ കൌണ്‍സിലിംഗിനും ..., ഒരു പരിധി വരെ എന്റെ മാനസീകാവസ്ഥയെ ...; ആദ്യത്തെതിൽ നിന്നും .., മാറ്റപ്പെടുത്തുന്നതിന് കാരണമായി തീർന്നിരുന്നു .
ഏതായാലും ഇവിടെയുള്ളതെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തോടെ ..; ഭക്ഷണമൊന്നും കഴിക്കാതെ ....,അല്ലെങ്കിൽ തന്നെ എന്റെ വിശപ്പെല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു ...; ഞാനാ കട്ടിലിലേക്ക് ചാഞ്ഞു .
കട്ടിലിനു മുന്നിൽ വെച്ചിരിക്കുന്ന കണ്ണാടിയിൽ ..., ഞാനെന്റെ പ്രതിബിംബം കണ്ടു ..; എന്നിൽ നിന്നും വ്യതസ്ഥമായ മറ്റേതോ രൂപം പോലെ എനിക്കതു തോന്നി .....ശരീരമാകെ ചുക്കിച്ചുളിഞ്ഞ് ..., ജരാനരകൾ ബാധിച്ച ഒരു വൃദ്ധന്റെ രൂപം .
അല്ലെങ്കിലും ഈ ദിവസങ്ങളിലെ കടുത്ത മാനസീക സംഘർഷങ്ങൾ .., എന്നെ ഒരു പടുവൃദ്ധനാക്കിക്കഴിഞ്ഞിരുന്നു .
എന്റെ സുഹ്രത്തുക്കൾക്കും .. ജീവനക്കാർക്കും ..; ആകെ അത്ഭുതമായിരുന്നു ..; എല്ലാം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ .., ആരോടും ഒന്നുംതന്നെ ഞാൻ പറഞ്ഞില്ല .., ചില സാങ്കേതിക കാരണങ്ങൾ അത്രമാത്രം .
എന്റെ കമ്പനിയും .., സാധന സാമഗ്രികളും .., വണ്ടികളും .., ഒരു നിശ്ചിത വിലയിട്ട് .., എന്റെ ഒരു സുഹൃത്തിന് ഞാൻ വിറ്റു .തരക്കേടില്ലാത്ത ഒരു തുക ..., ഞാൻ പ്രതീക്ഷിച്ചതിലും അധികം എനിക്ക് ലഭിച്ചു .., അങ്ങിനെ എല്ലാം അവസാനിച്ചു , അവസാനിപ്പിച്ചു .
ആ ..., രാത്രി .., കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുമ്പോൾ ..,ഞാൻ ചിന്തിച്ചു ; ഈ മുറിയിലെ എന്റെ അവസാന രാത്രിയാണല്ലോ ...; ഇതെന്ന് , ഈ വാസസ്ഥലവുമായി ഇഴപിരിക്കാനാകാത്ത ബന്ധമായിരുന്നു .., എനിക്കുണ്ടായിരുന്നത് .., ഇതെന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ..., എന്റെ എത്രയോ നിശ്വാസങ്ങളും .., നെടുവീർപ്പുകളും .., ഉതിർന്നു വീണിരിക്കുന്ന മുറിയാണിത് ..!, നീണ്ട വർഷങ്ങളുടെ വാസം ഇതിന്റെ ഓരോ മുക്കും മൂലയും .., എനിക്ക് കാണാപാഠമാണ് .
ഓർമ്മകൾ പുറകോട്ടോടുന്നു .., അവിടെ നിന്നും .., ഇവിടെ നിന്നും കടം വാങ്ങിയ പണവും .., കൈയ്യിലുള്ള കൊച്ചു സമ്പാദ്യവും .., എല്ലാം കൂട്ടി ചേർത്ത് .., സ്വന്തമായി ഒരു ചെറിയ കമ്പനി തുടങ്ങാനായി .., ഞാൻ ആദ്യം വാടകക്ക് എടുത്ത മുറിയാണിത് .., പിന്നെ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായി .., മാറി ..! എന്റെ താഴ്ച്ചകളും ..., ഉയർച്ചകളും .., ദു:ഖങ്ങളും .., സന്തോഷങ്ങളും .., എന്നോട് കൂടി ചേർന്ന് നിന്ന് നിശബ്ദമായി അനുഭവിച്ചവൾ .., അവളോടും കൂടെ ഞാൻ എന്നന്നേക്കുമായി വിടപറയുകയാണ്.
''എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന നിന്നോട് ഞാൻ വിട ചോദിക്കുകയാണ് .., എന്നന്നേക്കുമായി ...!ഇനി ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര ...,,തമ്മിൽ കാണപ്പെടാത്ത ദിക്കിലേക്കുള്ള ഒരു പറിച്ചു നടൽ .., ''!,
മനസ്സിൽ ഞാനെന്റെ വാസസ്ഥലത്തോട് .., നിശബ്ദമായി വിട ചോദിച്ചു .
''നാളെ ..., ഞാൻ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാൽ .., നിന്റെ പഴയ കുപ്പായത്തിനു മുകളിൽ .., മറ്റൊരു പുതിയ കുപ്പായം നിനക്കണിയിച്ചു തരും .., അതിനു ശേഷം മറ്റൊരാൾക്ക് നിന്നെ പരിണയിച്ചു കൊടുത്തേക്കാം .
പഴമയുടെ മേൽ പുതുവസ്ത്രമണിഞ്ഞത് പോലെ .., നിന്റെ ഓർമ്മകളിൽ നിന്ന് ഞാനും അകന്ന് പോയിക്കൊണ്ടിരിക്കും ..., പക്ഷെ .., ഞാനൊരിക്കലും നിന്നെ മറക്കുകയില്ല ..; മരണം വരെ എന്റെ ഓർമ്മകളിൽ ഗ്രഹാതുരത്വം ഉണർത്തിക്കൊണ്ട് .., നീ നിറഞ്ഞു നിൽക്കും .., നിന്റെ മടിയിൽ ഇരുട്ടിനെ പുതപ്പാക്കിക്കൊണ്ട് .., ഞാൻ ഒളിച്ചു കിടന്നതും ..., നിന്റെ മടിത്തട്ടിൽ ഞാൻ കൂട്ടിവെച്ചിരിക്കുന്ന പഴയ ചാക്കുകളുടെയും ..., പേപ്പറുകളുടെയും ..; നൊസ്റ്റാൾജിയ ഉണർത്തുന്ന മണവും ..; എന്നും എന്റെ മനോമുകുരത്തിൽ ഉണ്ടായിരിക്കും ..., ആ .., നിന്നോട് ഞാൻ വിട ചോദിക്കുകയാണ് ...!, ഇനി ഒരിക്കലും നിന്നിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത വിധം ..; അഗാധമായ ഗർത്തത്തിലേക്ക് .., ഞാൻ പതിച്ചു കഴിഞ്ഞിരിക്കുന്നു .
''വർഷങ്ങൾ കഴിഞ്ഞു പോയാലും ..., ?, ഞാൻ .., മറഞ്ഞു പോയാലും നിന്റെ ഓർമ്മകളിൽ .., ഞാനുണ്ടാകുമോ .?
''പടാ "'...., ഉച്ചത്തിൽ പാത്രം വീണ ശബ്ദം എന്നെ ഞെട്ടിച്ചു കളഞ്ഞു
പിറ്റേന്ന് മുറിപൂട്ടി താക്കോൽ ഉടമസ്ഥനെ ഏല്പിച്ചു .., നടക്കുമ്പോൾ ഞാൻ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല .., പറിച്ചേറിയുന്ന ആ രംഗത്തിന്റെ വേദന ..; ഇനിയും മനസ്സിന് താങ്ങാനാകില്ല ...., സ്നേഹ നിർഭരമായ ഒരു വിടവാങ്ങൽ .., ഞാൻ തലേദിവസം തന്നെ നടത്തിയല്ലോ .., തിരിഞ്ഞു നോക്കിയാൽ ..., ആ ..., അടഞ്ഞു കിടക്കുന്ന വാതിൽ എന്നെ തകർത്തുകളയും എന്നെനിക്കുറപ്പായിരുന്നു .., കമ്പനി സുഹൃത്തിന് കൈമാറിയപ്പോൾ പോലും എനിക്ക് ഇത്ര ദു:ഖമില്ലായിരുന്നു ...., എന്നാൽ .., ഇത് ....; ഇവിടെ നിന്നാണല്ലോ .., എന്റെ ആരംഭം .
കൈയ്യിലുള്ള ബാഗ് കഴുത്തിൽക്കൂടി തോളിലേക്കിട്ട് .., ഞാൻ ധ്രിതിയിൽ നടന്നു .., ആ ഒരു ചെറിയ ബാഗ് മാത്രമായിരുന്നു എന്റെ കൈയ്യിൽ ഉണ്ടായിരുന്നത് ..., ഞാനാദ്യം .., ഈ നഗരത്തിൽ കാലുകുത്തിയപ്പോഴും ..., ഇത് പോലൊരു ബാഗ് മാത്രമായിരുന്നു എന്റെ കൈയ്യിൽ ..
അത്യാവശം വസ്ത്രങ്ങളും .. പിന്നെ സർട്ടിഫിക്കറ്റുകളും .., മെഡിക്കൽ റിപ്പോർട്ടും .., ബാങ്ക് പാസ്ബുക്കും .., മറ്റുമാണ് അതിലുണ്ടായിരുന്നത് .