''ഇതൊരു കടമയായി കാണുന്നതിലുപരി .. , മറ്റുള്ളവരെ മനസ്സിലാക്കുവാനും .., ശുശ്രൂക്ഷിക്കാനും .., ഉള്ള ഒരു മനസ്സുള്ളവർക്കെ .., ഈ ജോലിയുമായി ഇണങ്ങുവാൻ സാധിക്കൂ , നിങ്ങൾക്ക് അതിനുള്ള താല്പര്യം ഇല്ലെങ്കിൽ ..., പിന്നെ എന്തിനാണ് .., പവിത്രമായ ഈ പ്രൊഫഷന്റെ മഹത്വം  കളയുന്നതിനായി  .., പറ്റിപിടിച്ചിരിക്കുന്നത് .?''

              'സോറി സാർ .., ഇനിയൊരിക്കലും ,...., ഞാനിതാവർത്തിക്കില്ല ''

''ഡോണ്ട് സെ സോറി ..., ! ഒരാളുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയിട്ട് ..ക്ഷമ പറയുന്നതിൽ എന്താണ് അർഥം .?''

         ഡോക്ടർ വീണ്ടും ഫോണിലൂടെ  .., ആർക്കോ നിർദ്ദേശം കൊടുത്തു .

 ''കം ഇമ്മീടിയറ്റ്ലി  റ്റു മൈ ഓഫീസ് .''

     അല്പ സമയത്തിനുള്ളിൽ മദ്ധ്യവയ്സ്കയായ ഒരു സ്ത്രീ ഡോക്ടറുടെ മുന്നിൽ വന്ന് വളരെ ബഹുമാനത്തോടെ ..., നമസ്ക്കരിച്ചു .

  ''ആഞ്ജലീന ..., സസ്പെൻഡ് ദിസ്‌ നേഴ്സ് വിത്ത്‌ ഇമ്മീടിയെറ്റ് എഫെക്റ്റ് ., റിപ്പോർട്ട്‌ .., ഞാൻ പിന്നാലെ കൊടുത്തയക്കാം .''

               ''ശരി സാർ ..'', എന്തിനാണെന്ന് പോലും ചോദിക്കാതെ അവർ പുറത്തേക്ക് പോയി .

''ഡോക്ടർ .., എന്നോട് ക്ഷമിക്കണം '' ഒരു രോദനമായി മാറി കഴിഞ്ഞിരുന്നു ...,ആ  നേഴ്സിന്റെ സ്വരം .

         ''ഗെറ്റ് ഔട്ട്‌ .., മൈ റൂം ..."'

ഡോക്ടറുടെ ..,ആ  രോക്ഷത്തിൽ  ഞാനും , അവരും , ഒരുപോലെ ഞെട്ടിപ്പോയി.

                    ഒന്ന് രണ്ടു നിമിഷത്തോളമെടുത്തു  ; ഡോക്ടർ ..,പഴയ ഭാവം കൈവരിക്കുന്നതിന് .

    ''ഐ ആം റിയലി സോറി .., ജോണ്‍ ..., നിങ്ങൾക്ക് നേരിട്ട മനോവിഷമത്തിനു .., ഞാൻ ക്ഷമ ചോദിക്കുന്നു .''

      ''ഇല്ല സാർ .., ഞാനതപ്പോഴേ ..., മറന്നു കഴിഞ്ഞു .'', നിർവ്വികാരമായിരുന്നു .., എന്റെ ഉത്തരം .

   ''ഇങ്ങനത്തെ ചിലരാണ് .., ഞങ്ങളുടെ പ്രൊഫെഷന് മാനക്കേടുണ്ടാക്കി വെക്കുന്നത് .

                    പിന്നെ ..ജോണ്‍ നമുക്ക് അടുത്ത ടെസ്റ്റും ചെയ്തു നോക്കാം   ...''വെസ്റ്റേണ്‍ ബ്ലോട്ട് ''(WESTERN  BLOT )എന്നാണതിന്റെ പേര് ...'; ആദ്യ ടെസ്റ്റ്‌ പോസ്സറ്റീവ് ആണെങ്കിൽ ..; ഈ ടെസ്റ്റിൽ കൂടിയാണ് അതിനെ സാധൂകരിക്കുന്നത്‌ .

           ആയതിനാൽ ഇപ്പോൾ അനാവശ്യ ചിന്തകളെല്ലാം .., മനസ്സിൽ നിന്നൊഴിവാക്കുക ..., പിന്നെ ഈ ടെസ്റ്റ്‌ ചെയ്യുന്നതിനു മുൻപ് .., ഡോക്ടർ ഫിലിപ്പിനെയൊന്നു കാണണം ..., സൈക്കാട്രി വിഭാഗത്തിലാണ് അദേഹമുള്ളത് ..., ഞാൻ വിളിച്ചു പറയാം .., ജോണ്‍ ഇപ്പോൾ തന്നെ അങ്ങോട്ട്‌ പോയിക്കൊള്ളൂ .

                           അദ്ദേഹം നല്ലൊരു കൌണ്‍സിലർ കൂടിയാണ് .., ജോണിന്റെ പലതരത്തിലുള്ള സംശയങ്ങളെ ദുരീകരിക്കുവാനും .., ആത്മധൈര്യം പകർന്നു തരുവാനും .., അദേഹത്തിനു കഴിയും ......, ഇത് ഞാൻ പറയുന്നത് ജോണ്‍ ഒരു രോഗിയാണ് എന്ന് തീർച്ചപ്പെടുത്തിയത് കൊണ്ടൊന്നുമല്ല .., ആദ്യ ടെസ്റ്റ്‌ പോസ്സറ്റീവ് ആയതുകൊണ്ട് .., നമുക്കതിനുള്ള സാദ്ധ്യത തള്ളികളയാനാകില്ല .., അതിനാൽ ആധികാരികമായ ചില വസ്തുതകൾ ജോണ്‍ അറിഞ്ഞിരിക്കേണ്ടതുണ്ട് ...!

                    ഈ വരിയിൽ തന്നെ ഏറ്റവും അവസാനത്തെ മുറിയാണ് അദ്ദേഹത്തിന്റെത് .

                     ലാബിൽ ചെന്ന് .., ടെസ്റ്റ്‌ കൊടുത്ത് .., ഞാൻ ഡോക്ടർ ഫിലിപ്പിന്റെ മുറി ലക്ഷ്യമാക്കി നീങ്ങി .


                                                                             

                     വിശാലമായ മുറിയുടെ ഒരറ്റത്ത് ഇട്ടിരിക്കുന്ന ടേബിളിനു പുറകിലായി 

 ഏകദേശം അൻപത് വയസ്സിനോടടുത്ത പ്രായമുള്ള ഒരു മദ്ധ്യവയസ്കൻ ഇരുന്നിരുന്നു .

          ഡോക്ടർ ഫിലിപ്പ്  തലയുടെ മുക്കാൽ പങ്കും നരച്ച മുടിയും .., ഫ്രഞ്ച് താടിയും .., ഉള്ള ഇരുനിറത്തിലുള്ള  ഒരു മനുഷ്യൻ  .., കട്ടിയുള്ള ഫ്രയിമോടുകൂടിയ ഒരു കണ്ണടഅദ്ദേഹം ധരിച്ചിരുന്നു .

         കാൽപെരുമാറ്റം കേട്ട് തലയുയർത്തിനോക്കിയ .., അദ്ദേഹം ., സംശയിച്ചു നിന്ന എന്നെ കൈമാടി വിളിച്ചു .., അദേഹത്തിനു മുന്നിലുള്ള ഒരു കസേര ചൂണ്ടി കാണിച്ചുകൊണ്ട് എന്നോട് ഇരിക്കുവാൻ പറഞ്ഞു .., മാസ്മരശക്തിയുള്ള   ആ .., കണ്ണുകൾ എന്റെ മനസ്സിനുള്ളിലേക്ക് ചുഴ്ന്നിറങ്ങി .., എല്ലാം വായിച്ചെടുക്കുകയായിരുന്നു .

Popular posts from this blog