15

                   ഒന്നു ചിരിച്ചുകൊണ്ട് ഞാനാ ആൽത്തറയിൽ തിരിഞ്ഞുകിടന്നു .

                        എന്റെ അധരങ്ങൾ പിറു പിറുത്തുകൊണ്ടേയിരുന്നു .

             ''എന്തിനു കാണണം ?''
                    
                          ''എന്തിനു കാണണം ?'?

           ജീവിതത്തിലെ സുപ്രധാനമായൊരു ഘട്ടത്തിലേക്ക് .., വാതിൽ തുറന്നു തന്നത് അവരല്ലെ  ..?
                 അപ്വകമായ കാലഘട്ടത്തിലുള്ള    കൌമാരത്തിന്റെ നിഷ്കളങ്ക സ്വപ്നങ്ങളെ  ലൈംഗികതയുടെ  മ്ലേച്ചതയിലേക്ക് കൂട്ടികൊണ്ടുപോയത് അവരല്ലേ ? അതിന്റെ ഒടുങ്ങാത്ത ആസക്തിയുടെ ബാക്കി പത്രമല്ലേ .., എന്റെ ഈ അവസ്ഥ ...?

                  വീണ്ടും ഞാൻ തിരിഞ്ഞു കിടന്നു . ശരിരം ആകെ എരിപിരി കൊള്ളുന്നു ,വൃത്തിഹീനമായ ശരീരത്തിന്റെ  പലഭാഗങ്ങളിലും ഈച്ചകൾ വന്നാർക്കുന്നു .

                ''കുളിച്ചിട്ടെത്ര ദിവസമായി ?, ആവോ ? ആർക്കറിയാം ....?
അല്ലെങ്കിൽ തന്നെ ഇനി കുളിച്ചിട്ടെന്തിന് ?''

                  ക്ഷേത്രത്തിലെ പാട്ടു നിലച്ചിരിക്കുന്നു , തൊഴാൻ വന്നവരെല്ലാം പോയിക്കഴിഞ്ഞു .

    ഇനി വൈകുന്നേരം നാലുമണിക്കാണ് സന്ധ്യാ പ്രാർത്ഥനകൾക്കായി ക്ഷേത്ര നട തുറക്കുന്നത് . രണ്ടു ദിവസത്തോളമായി .., ഞാനി ചുറ്റുവട്ടത്ത്‌  എത്തി ചേർന്നിട്ട് , അതിനാൽ കുറച്ചൊക്കെ , ഇവിടുത്തെ  കാര്യങ്ങൾ എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു .

                   വല്ലാത്ത ദാഹം തോന്നി എഴുന്നേറ്റപ്പോഴാണ് കണ്ടത് , തലഭാഗത്തായി ഒരു പൊതി ഇരിക്കുന്നു , തുറന്നു നോക്കി, കുറച്ചു ഭക്ഷണം .

                  തൊഴാൻ വന്ന ഏതോ ഭക്തൻ വെച്ചിട്ടു പോയതായിരിക്കണം . ഇഡ്ഡലിയാണ് ., സാമ്പാറും , ചട്നിയും , എല്ലാം ഒന്നിനുമീതെ  ഒന്നായി ഒഴിച്ചിരിക്കുന്നു ..

                    താൻ ചെയ്ത ഈ പ്രവർത്തിക്കു പുണ്യം കിട്ടുമെന്ന് അയാൾ വിശ്വസിച്ചിരിക്കണം .

അയാളുടെ വിശ്വാസം ...., അയാളെ രക്ഷിക്കട്ടെ .

    ദാഹം വാല്ലാതായിരിക്കുന്നു  അതു തീർത്തിട്ടാകാം ഭക്ഷണം .., ഞാനാ ഭക്ഷണപൊതി അവിടെ മാറ്റിവെച്ച് ..., ക്ഷേത്രത്തിന്റെ മുന്നിലൂടെ ഒഴുകൂന്ന ..., ആ പുഴക്കരയിലേക്ക് നടന്നു .

            ദാഹം തീരുവോളം കുടിച്ചശേഷം  ഞാൻ തിരിച്ചു നടന്നു .

       രണ്ടു മൂന്നു കാക്കകൾ .., ആ .. ഭക്ഷണപൊതിയിൽനിന്ന്  കൊത്തിത്തിന്നുന്നു 

      ''നാശങ്ങൾ ...!'' , ഞാൻ കല്ലെടുത്ത് ഒരേറു വെച്ചുകൊടുത്തു  പാതി കൊത്തിയെടുത്ത ഇഡ്ഡലിയുമായി  അവ അടുത്തുള്ള മരക്കൊമ്പിലേക്ക് പറന്നു .

            ബാക്കിയുള്ള ഇഡ്ഡലികഷ്ണങ്ങൾ എല്ലാം ..., ആൽത്തറയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു.

           യാതൊരു ഭാവഭേദവും ഇല്ലാതെ .., ഞാനതെല്ലാം വാരിയെടുത്തു കഴിക്കുവാൻ ആരംഭിച്ചു .   

Popular posts from this blog