16
ഈ കുടിലിൽ .., എന്നെ അമ്പരിപ്പിച്ച ടി.വി യും മണിച്ചേട്ടന്റെ സുന്ദരിയായ ഭാര്യയേയും .., കണ്ടപ്പോൾ കഴിഞ്ഞകാലത്തിന്റെ പുനരാവർത്തനത്തിനുള്ള ഒരു തിരശ്ശില ഇവിടെ ഉയരുകയാണോ .., എന്നെനിക്ക് സംശയം തോന്നി .., കാരണം ഈ വക കാര്യങ്ങളൊക്കെ പെട്ടന്ന് തിരിച്ചറിയുവാനുള്ള ജന്മസിദ്ധമായൊരു കഴിവ് എന്തോ എനിക്കുണ്ടായിരുന്നു .
എന്റെ ഓർമ്മകളെ കീറിമുറിച്ചുകൊണ്ട് മണിച്ചേട്ടന്റെ ശബ്ദം ഉച്ചത്തിൽ ഉയർന്നു .
''എന്താടാ നിന്ന് സ്വപ്നം കാണുകയാണോ .?''
''ഏയ് ...!'', പെട്ടെന്നുള്ള ഒച്ചയിൽ ഞാൻ ഞെട്ടിപ്പോയി .
''ഇങ്ങോട്ടു വാടാ നിന്റെ മുറി കാണിച്ചു തരാം.''
''ദാ വരുന്നു ...!'' എന്ന് പറഞ്ഞു ബാഗ് എടുക്കുന്നതിനിടയിൽ , ഞാൻ മണിച്ചേട്ടന്റെ ഭാര്യയെ ഒളികണ്ണിട്ടു നോക്കി.
ശാന്ത എന്നാണ് അവരുടെ പേരെന്ന് മണിച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നു .
ഉയരം കുറഞ്ഞ് വെളുത്ത , സുന്ദരിയായൊരു യുവതി ആയിരുന്നു അവർ . ഇയാളെപ്പോലെയിരിക്കുന്ന ഒരാൾക്ക് , എങ്ങിനെ ഇവരെ കിട്ടി എന്നൊരു ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി .
മുറിയെന്നു വിളിക്കാൻ സാധിക്കില്ലെങ്കിലും . അങ്ങിനെ വിളിക്കുവാനായിരുന്നു എനിക്കിഷ്ടം . ഓല കൊണ്ടു മേഞ്ഞിരിക്കുന്ന ആ കുടിലിന്റെ നടുവിൽ , പാതിവരെ മണ്ണുകൊണ്ടും .., അതിനുമുകളിൽ പനമ്പു വെച്ചും ഒരു താൽക്കാലിക ഭിത്തിയുണ്ടാക്കി ഹാളിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു . അതിന്റെ ഒരുഭാഗത്ത് മണിച്ചേട്ടനും , കുടുംബവും .., മറുവശത്ത് അപ്പം ഉണ്ടാക്കുന്നതിനുള്ള പാത്രങ്ങളും .., സ്റ്റൗവും .., കവറുകളും ..,പേപ്പറുകളും ...,ഓയിൽ നിറച്ച കന്നാസുകളും .., എല്ലാം അലങ്കോലമായി കൂട്ടിയിട്ടിരിക്കുന്നു ..., ആ തറ മുഴുവൻ എണ്ണ ഒട്ടിപിടിച്ചിരിക്കുന്നതുപോലെ ഒരു കറ രൂപപ്പെട്ടിട്ടുണ്ടായിരുന്നു .
ഒരു വശത്ത് ഭിത്തിയോട് ചേർന്ന് നിലത്ത് മഞ്ഞ നിറത്തിലുള്ള തുണി വിരിച്ച് .., അതിൽ എല്ലാ ഹിന്ദു ദൈവങ്ങളുടെയും ഫോട്ടോകൾ നിരത്തിവെച്ചിരിക്കുന്നു .., അതിനു മുന്നിലായി ചെറിയൊരു നിലവിളക്കും .
കുങ്കുമവും , മഞ്ഞളും , ചേർത്ത് കുറിവരച്ചും , പൂവുകൾ കൊണ്ട് അലങ്കരിച്ചിട്ടുമാണ് എല്ലാ രൂപങ്ങളും വെച്ചിരിക്കുന്നത്
ആ മുറിയായിരുന്നു എന്റെ വാസസ്ഥലം , പണിയെടുക്കുന്ന സ്ഥലവും അതുതന്നെ .
''ഇതെല്ലാം ഒതുക്കിവെച്ച് നിനക്ക് ഇവിടെ കിടക്കാം .., ഇനി ഇതാണ് നിന്റെ മുറി .., എതായാലും ഇന്നത്തേക്ക് നന്നായി വിശ്രമിച്ചോളൂ .., നാളെ രാവിലെ മുതൽ നമുക്ക് പണി ആരംഭിക്കാം .''
''ശരി മണിചേട്ടാ.''
''ഓ നേരം വല്ലാതെ വൈകിയല്ലോ ...'', വാച്ചിൽ നോക്കികൊണ്ട് മണിച്ചേട്ടൻ പിറുപിറുത്തു .
''നീ വായോ ..., നമുക്ക് വല്ലതും കഴിക്കാം .., അതുകഴിഞ്ഞ് എനിക്ക് കടയിലോട്ടു പോകണം .., ഇപ്പോഴേ ഞാൻ വൈകി , തിരിച്ചു വരുമ്പോൾ രാത്രി ഒരുപാടാകും , അതിനാൽ നമുക്ക് നാളെ കാണാം .
ബോംബെയിലെ ആരംഭം .., കഷ്ടപ്പാടുകളുടെ ഒരു ഘോഷയാത്രയാകും ..., എന്നു വിചാരിച്ചിരുന്ന എനിക്ക് കിട്ടിയ സൌഭാഗ്യം ആയിരുന്നു ഇത് ...,തെണ്ടി നടന്നിരുന്ന ഒരുവനെ പിടിച്ച് .., ഇനി നീയാണ് രാജാവ് എന്നു പറഞ്ഞു കേട്ടതുപോലെയുള്ളോരു അനുഭവം . സമ്രദ്ധമായ ഉച്ചയൂണും കഴിഞ്ഞ് മണിച്ചേട്ടൻ കടയിലേക്കും ..., ഞാൻ മുറിയിലേക്കും പോയി .