20
ഇനി ഉച്ചയൂണിന്റെ ഇടവേളയാണ് .., അതുകഴിഞ്ഞ് അപ്പ മെല്ലാം ചെറിയ പേക്കെറ്റുകളാക്കി മാറ്റണം .., അത് എന്റെയും ശാന്തെച്ചിയുടെയും ജോലിയാണ് ഇതിനിടയിൽ മണിച്ചേട്ടൻ കടയിലേക്ക് പോയി മിക്സ്ചർ ചിപ്സ് , തുടങ്ങിയ ഇനങ്ങൾ വാങ്ങിയിട്ടുവരും ..., അതും ചെറിയ പേക്കെറ്റുകളാക്കി മാറ്റണം ഏകദേശം അഞ്ചു മണിയോടുകൂടി .. ഇതെല്ലാം ഒരു വലിയ പെട്ടിയിൽ അടുക്കിവെച്ച് .., സൈക്കിളിൽ വെച്ചുകെട്ടി നഗരത്തിലുള്ള കടകളിൽ കൊണ്ടുപോയി വിൽക്കും .., അതും കഴിഞ്ഞ് ചായകടയിലെ കണക്കും നോക്കി മണിച്ചേട്ടൻ തിരിച്ചുവരുമ്പോൾ അർദ്ധരാത്രിയോടടുക്കും ..., രാത്രിയിലും ഉറങ്ങാത്ത ബോംബൈയിൽ അർദ്ധരാത്രി .., എന്നുപമിക്കുന്നത് തെറ്റാണെങ്കിലും .
ഊണ് കഴിക്കാനായി മണിച്ചേട്ടനും .., ശാന്തേച്ചിയും .., അകത്തേക്ക് പോയ തക്കത്തിന് ..; ഞാനൊരു അപ്പമെടുത്ത് വായിലേക്കിട്ടു .., പണിക്കിടയിൽ അപ്പത്തിന്റെ മൊരിഞ്ഞ മണം എന്റെ നാസാരന്ദ്രങ്ങളിൽ അടിച്ചുകയറിയപ്പോൾ തുടങ്ങിയ ആശയാണ് .., പക്ഷെ .., അവരുടെ മുന്നിൽ വെച്ച് അത് ചെയ്യാൻ കഴിയില്ലല്ലോ ..?, വായിലേക്കിട്ട് .., ഒരു കടി കടിച്ച അതെ നിമിഷത്തിലാണ് ശാന്തേച്ചി യുടെ വിളി വന്നത് .
''ഡാ ചോറുണ്ണാൻ വായോ .?''
പെട്ടെന്ന് ''ഡാ '...'' എന്ന വിളി കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി അപ്പം വായിലിട്ടത് കണ്ടുകാണുമോ .? എന്നാൽ ബാക്കി കൂടെ കേട്ടപ്പോൾ സമാധാനമായി .
എങ്കിലും വായിക്കകത്ത് അപ്പമുള്ളതിനാൽ .., എനിക്ക് പെട്ടെന്നൊരു മറുപടി പറയാൻ കഴിഞ്ഞില്ല . ഒരുവിധത്തിൽ പാതി കടിച്ച ആ അപ്പം ഞാനങ്ങു വിഴുങ്ങി .., അത് എവിടെയൊക്കെയോ ഉരഞ്ഞ് .., വേദനിപ്പിച്ചുകൊണ്ട് അകത്തേക്ക് പോയി .
ഊണ് കഴിച്ചതിനു ശേഷം .., ഞങ്ങൾ വീണ്ടും ജോലി ആരംഭിച്ചു .മണിച്ചേട്ടൻ സാധനങ്ങൾ വാങ്ങുവാനായി കടയിലേക്ക് പോയിക്കഴിഞ്ഞിരുന്നു ..! എങ്ങിനെയാണ് പായ്ക്ക് ചെയ്യേണ്ടതെന്നും ..., പായ്ക്ക് ചെയിത് കഴിഞ്ഞ കവർ എങ്ങിനെയാണ് ഒട്ടിക്കേണ്ടത് എന്നും .., ശാന്തേച്ചി എനിക്ക് കാണിച്ചു തന്നു ...!മണിച്ചേട്ടന്റെ സാന്നിധ്യം അവിടെ ഇല്ലാത്തതിനാൽ ...; ഒരു മൂകത നീങ്ങിയിരിക്കുന്നതായി എനിക്ക് തോന്നി .., ശാന്തേച്ചി ആണെങ്കിൽ വീണ്ടും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു .., എന്നാൽ മണിച്ചേട്ടന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നപ്പോൾ അവർ നിശബ്ദയായിരുന്നു .
ആദ്യ ഒരാഴ്ച്ച .., ജോലി വളരെ കഠിനമായി എനിക്കനുഭവപ്പെട്ടെങ്കിലും .., പിന്നീട് ഞാനതുമായി സമരസപ്പെടുവാൻ തുടങ്ങി കഴിഞ്ഞിരുന്നു ., മണിച്ചേട്ടൻ മിക്സ്‌ചറും .., ചിപ്സും .., മറ്റും വാങ്ങി വന്നാൽ .., പലപ്പോഴും ഞാനാണ് ..; അവ താഴെ നിന്നും ..., മൂന്നു നാലു പാക്കറ്റുകൾ ഒരുമിച്ചെടുത്ത് ..,മുകളിലോട്ട് കൊണ്ടുവരിക .മുകളിലെത്തിക്കഴിഞ്ഞാൽ ..; അവ എന്റെ കൈയ്യിൽ നിന്നും ശാന്തേച്ചി വാങ്ങിവെക്കും .
ദിവസങ്ങൾ കഴിഞ്ഞതോടെ .., എന്നിൽ ബാക്കിയുണ്ടായിരുന്ന ഒരപരിചി തത്വം പൂർണ്ണമായും വിട്ടുമാറികഴിഞ്ഞിരുന്നു ., മണിച്ചേട്ടൻ അഞ്ചു മണിക്ക് പൊയാൽപ്പിന്നെ വരുന്നത് രാത്രി പന്ത്രണ്ടുമണിക്കാണ് .., ഈ സമയം ഞങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ ..., വളരെയധികം കാര്യങ്ങൾ ഞങ്ങൾ തമ്മിൽ സംസാരിക്കും ..., ഈ വർത്തമാനങ്ങൾക്കിടയിൽ ..; അവരുടെ വ്യക്തിപരമായ പല കാര്യങ്ങളും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട് .
വിവാഹത്തിനുമുൻപ് ...; നാട്ടിൽ അവർക്കൊരു പ്രേമബന്ധം ഉണ്ടായിരുന്നുവെന്നും ..; കല്യാണം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും .., നിർഭാഗ്യവശാൽ .., വീട്ടുകാരുടെ എതിർപ്പിനാൽ അത് നടന്നില്ല എന്നും ..; അയാൾ ഇപ്പോഴും വിവാഹം കഴിക്കാതെ ജീവിക്കുകയാണെന്നും അവർ എന്നോടു പറഞ്ഞു .., കൂട്ടത്തിൽ ...; മണിച്ചേട്ടനുമായി അത്ര നല്ല സുഖത്തിൽ അല്ലെന്നും ഒരു പ്രത്യേക സ്വഭാവമാണ് ..., മണിച്ചേട്ടന്റെതെന്നും ഒരു ചൂടനും നിസ്സാര കാര്യത്തിനുപോലും നല്ലവണ്ണം അടിക്കുമെന്നും ; ഒരു ക്രൂരനാനെന്നും ..; അവർ എന്നോട് മനസ്സുതുറന്നു .
സത്യത്തിൽ മണിച്ചേട്ടന്റെ ഈ സ്വഭാവ വൈകൃതങ്ങൾ .., ഇവിടെ വന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ എനിക്കും ബോദ്ധ്യപ്പെട്ടുകഴിഞ്ഞിരുന്നു ..., നിസ്സാര കാര്യങ്ങൾക്കുപോലും ..; ശാന്തേച്ചിയെ ക്രൂരമായി മർദ്ധിക്കുകയും .., വഴക്കുപറയുകയും ചെയ്യുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് .
എന്നോടുപോലും വളരെ ചെറിയ കാര്യങ്ങൾക്ക് ..;മോശപ്പെട്ട രീതിയിൽ ചീത്തപറയുമായിരുന്നു ..., ഈ വൈകൃതങ്ങൾക്കെല്ലാം .., ഒരു മൂടുപടം മാതിരി .., അസാധാരണമായൊരു ഭക്തിയുടെ പരിവേഷവും ..., അയാൾ അണിഞ്ഞിരുന്നു ..., പലപ്പോഴും മർദ്ധനമേറ്റശേഷം ...; ശാന്തേച്ചി എന്റെ മുന്നിൽ വന്നുപെടാതിരിക്കുവാൻ ശ്രദ്ധിക്കുമായിരുന്നു ..., എങ്കിലും അടക്കിപിടിച്ച അവരുടെ തേങ്ങലുകൾ ..; പലപ്പോഴും എന്റെ കാതുകളിൽ വന്നലക്കും
വീങ്ങിപ്പിടിച്ച മുഖത്തിന്റെ കാരണം എന്തെന്നുള്ള എന്റെ ചോദ്യങ്ങളിൽ നിന്നും .., സമർത്ഥമായി അവർ ഒഴിഞ്ഞു മാറിയിരുന്നു .
എങ്കിലും .., പലപ്പോഴും എന്റെ സ്വാന്തന വചനങ്ങൾ , അവരുടെ ദുഖത്തിന്റെ തീവ്രതയെ അല്പമെങ്കിലും കുറക്കുമായിരുന്നു .
ഇതെല്ലാം ..., വൈകാരികമായ ഒരു ആത്മബന്ധം ; ഞങ്ങളുടെ ഇടയിൽ രൂപപ്പെടുവാൻ ഇടയാക്കിത്തീർത്തു .., ഈ ബന്ധം ഞങ്ങളെ എന്തും തുറന്ന് സംസാരിക്കുന്ന ഘട്ടത്തിലേക്കെത്തിചേർത്തു .
നിസ്സാര കാര്യത്തിനുപോലും അടിക്കുന്ന മണിച്ചേട്ടന്റെ സ്വഭാവം .., അവരുടെയുള്ളിൽ ഒരു വെറുപ്പ് സൃഷ്ടിച്ചെടുത്തിരുന്നു .സ്ഥലകാല ബോധമില്ലാതെ .., മറ്റുള്ളവരുടെ മുന്നിൽവെച്ചും .., മറ്റും ചീത്ത പറയുന്ന മണിച്ചേട്ടൻ ...; പലപ്പോഴും അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയിരുന്നുവെന്ന് ..., അവർ എന്നോടു പറഞ്ഞു .
അതിനുള്ള മറുപടി ഒരാത്മഗതം പോലെ എന്നിൽ നിന്നും പുറത്തേക്ക് വന്നു .
''ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട് ചേച്ചി .., അർദ്ധരാത്രി കൂടെ ചേച്ചിയെ അടിച്ചിട്ടുണ്ടല്ലേ .?''
ഒരു സംശയ ഭാവം ആ കണ്ണുകളിൽ മിന്നിയത് ഞാൻ കണ്ടു . ആകാംക്ഷയോടുകൂടി അവർ എന്നോട് ചോദിച്ചു ...!
''അതെങ്ങനെ നിനക്കറിയാം ''
''ഇല്ല ചേച്ചി .., ഞാൻ വന്ന അന്നു രാത്രി .., ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ .., ചേച്ചിയുടെ കരച്ചിൽ കേട്ടപോലെ തോന്നി .., അതുകൊണ്ടാ എനിക്കൊരു സംശയം തോന്നിയത് ...?'', ഒന്നു നിറുത്തി ഞാൻ വീണ്ടും ചോദിച്ചു .
''ശരിയാണോ ചേച്ചി .., അന്ന് കരഞ്ഞിരിന്നോ .?''
ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അവർ പതുക്കെ പറഞ്ഞു .
''കരഞ്ഞിരുന്നു ..., നീ .. കേൾക്കാതിരിക്കാൻ ഞാൻ വായ പോത്തിപിടിച്ചിരിക്കുകയായിരുന്നു ..; എനിക്കന്നേ സംശയം തോന്നി .., എന്നെ അടിച്ചത് നീ അറിഞ്ഞിരിക്കുമെന്ന് .''
അല്പം കഴിഞ്ഞ് ഒരു സാങ്കല്പിക നാണത്തോടെ അവർ എന്നോട് ചോദിച്ചു.
''നീ ..വേറെ വല്ലതും കേട്ടോടാ.''?
ഞാനും അല്പം ലജ്ജയോടെ .., പക്ഷെ ..., ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു .
''പിന്നെ .. , പാദസരത്തിന്റെ കിലുക്കം കേട്ടു .., ഞാൻ വിചാരിച്ചു ചേച്ചി ഓടുകയാണെന്ന് .."''
അവർ ഒരു ചിരിയോടെ തല കുമ്പിട്ടു ...., ആ മുഖം തുടുക്കുന്നത് ഞാൻ കണ്ടു .