നഗരത്തിന്റെ ഈ തിരക്കുകൾക്കിടയിലെവിടെയോ  കപടതയുടെ ഒരു ആവരണമുണ്ട്   . ഇവിടെ കാണുന്ന ഓരോ മനുഷ്യരിലും ഓരോ മുഖം മൂടിയുണ്ട്‌ ; നമ്മൾ കാണുന്നതോ .., കേൾക്കുന്നതോ , വിശ്വസിക്കുന്നതോ ...ആയ യാതൊന്നും  സത്യമായിരിക്കുകയില്ല .

                     കാരണം നമ്മൾ കാണുന്നതും , കേൾക്കുന്നതും,വിശ്വസിക്കുന്നതും ., എല്ലാം പൊയ്മുഖങ്ങളിൽനിന്നാണ് . എന്നാൽ ഗ്രാമങ്ങളിൽ  എല്ലാം പച്ചയായ മനുഷ്യരാണ് ..,ഒരു  മുഖം മൂടിയും  അണിയുവാൻ സാധിക്കാത്തവർ .
                        അവരിൽ ഒരേ ഒരു വികാരം മാത്രമേ ഉള്ളു .
                          സ്നേഹം .. 
                 അവർക്ക് ഒരേ ഒരു മുഖം മാത്രമേയുള്ളൂ ,

                 പച്ചയായ മനുഷ്യന്റെ മുഖം .

                                             എന്നാൽ നഗരങ്ങളുടെ നീരാളിപ്പിടുത്തം,  ഗ്രാമങ്ങളിൽ   പിടിമുറുക്കുവാൻ കഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ ,  ഗ്രാമീണ ശാലിനത ; നഗരത്തിന്റെ പുറം പൂച്ചിക്ക് ആകർഷിക്കപ്പെട്ടു  കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ, 
                         ആ  മുഖങ്ങളിലും പതുക്കെ പതുക്കെ , മുഖം മൂടികൾ കടന്നുവന്നുകൊണ്ടിരിക്കുന്നു .

                                                അനുദിനം നഷ്ടമായി കൊണ്ടിരിക്കുന്ന സ്നേഹവും , നിഷ്കളങ്കതയും ,സത്യസന്ധതയും,  ശാലിനതയുമെല്ലാം , ഇനിയതിന്റെ  പൂർണതയോടുകൂടി കാണുവാൻ സാധിക്കുമോ എന്നോർക്കുമ്പോൾ ...?

                          മനസ്സിൽ എവിടെയോ വേദനിപ്പിക്കുന്ന ഒരു വിങ്ങൽ പൊട്ടിമുളക്കുന്നു . 

                                                 

Popular posts from this blog