The Incredible life... part 2
എല്ലാം നഷ്ടപെട്ടവന്റെ മുൻപിൽ ജീവിതം എന്നുള്ളത് ഒരു ചോദ്യചിഹ്‌നമായിരുന്നു . ജീവിതത്തിൽ ഞാൻ നേരിടേണ്ടി വന്ന ശക്തമായ അടിയൊഴുക്കുകളുടെ പ്രതിഫലനം എന്റെ ശരീരത്തിലും മനസ്സിലും നിഴലിച്ചിരുന്നു . ജഡാധാരിയായി മുഷിഞ്ഞ വസ്ത്രങ്ങളോടുകുടിയ എന്റെ പ്രാക്രത രൂപം മനോനില നഷ്ടപെട്ട ഒരു യാജകന്റെതിനോട് സമാനമായിരുന്നു . ജീവിതത്തിന്റെ അവസാന തീരത്താണ് എന്റെ യാത്ര എത്തി ചേർന്നിരിക്കുന്നത് ഇനി ഇവിടെ നിന്ന് ഒരേ ഒരു കാൽവെപ്പിന്റെ ദൂരം മാത്രമേയുള്ളൂ.. മരണത്തിലേക്ക് .
എല്ലാത്തിനെയും തന്റെ കൈക്കുമ്പിളിൽ ഒതുക്കുന്ന മരണമെന്ന പ്രകൃതിയുടെ പ്രതിഭാസത്തിലേക്ക് . ഞാനറിയാതെ എന്റെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു, എന്റെ അധരങ്ങൾ പിറുപിറുത്തു .
മരണം , ആത്മഹത്യ , എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടം . കല്ലും മുള്ളം നിറഞ്ഞ വഴികളിയുടെയുള്ള എന്റെ പ്രയാണത്തിന് ഏതാനും നിമിഷങ്ങൾകൊണ്ട് അവസാനമാവുകയാണ് . ഒരു പക്ഷെ ഞാനത് ഇഷ്ടപെടുന്നില്ലെങ്കിൽ കൂടി മറ്റുള്ളവരുടെ പ്രേരണ എന്നെ അതിലേക്കു എത്തി ചേർത്തിരിക്കുന്നു .
ഒഴുക്കിനെതിരെ നീങ്ങുവനുള്ള ശക്തി കരിയിലക്കില്ലലോ .? അത് അതിന്റെ ശക്തമായ കരങ്ങളിലകപെട്ടു നിത്യതയുടെ ആഗാതതയിലേക്ക് നിപതിക്കുന്നു . അതുപോലെ ഒരു കരിയില തന്നെയെല്ലേ ഞാനും? അല്പം പോലും പ്രിതികരിക്കാനകാതെ അനിവാര്യമായ ദുരന്തത്തിലേക്ക് അതിവേഗം പ്രയാണം ചെയിതു കൊണ്ടിരിക്കുന്ന കരിയില.
എവിടെയാണ് എന്റെ ജീവിത താളം പിഴച്ചത്.?എന്ന് മുതലാണ് എന്റെ സ്വപനങ്ങൾ എന്നിൽനിന്നും അകന്നു മാറിത്തുടങ്ങിയത് ?
ക്ഷേത്രത്തിൽ നിന്നും ഉയർന്ന ഭക്തിസാന്ദ്രമായ കീർത്തനം എന്നെ ഓർമ്മയുടെ തീരങ്ങളിലേക്ക് കൂട്ടികൊണ്ട് പോവുകയായിരുന്നു .
കാലം പിന്നിലേക്ക് ഓടിമാറുന്നു ,അതിനെ കീറിമുറിച്ച് കൊണ്ട് ചൂളം വിളിച്ച് ഒരു ട്രെയിൻ അലറിക്കുതിച്ചു പാഞ്ഞുവരുന്നു .