5

ലക്ഷ്യമില്ലാത്ത ഈ നടപ്പു തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറോളമായി . സമയം വൈകുംതോറും  ഉള്ളിലെ ആധിയും പെരുകിക്കൊണ്ടിരുന്നു .

എന്താണ് ചെയ്യേണ്ടത് ? ഒരു ജോലിക്കുവേണ്ടി ആരെയാണ് സമീപിക്കുക ? ആരോടാണ് സഹായം അഭ്യർഥിക്കുക? അപരിചിതമായ ഈ നഗരത്തിൽ  അപരിചിതമായ ഭാഷയിൽ ഞാൻ എങ്ങിനെയാണ് എന്റെ ആവശ്യം നിറവേറ്റുക?

നടന്നു നടന്ന് കാലുകൾ കഴച്ചുതുടങ്ങി  പോരാത്തതിനു ഭയങ്കര ദാഹവും. എവിടെയെങ്കിലും കുറച്ചു  നേരം ഒന്നിരിക്കണം. ഞാൻ ചുറ്റിലും  കണ്ണോടിച്ചു നോക്കി  അപ്പോഴാണ് റോഡരുകിലായി  ഒരു കൊച്ചു പാർക്ക് എന്റെ ശ്രദ്ധയിൽപ്പെട്ടത്. 

മനോഹരങ്ങളായ പൂക്കളും  ചെറിയ  മരങ്ങളും ഇടതൂർന്ന് നിൽക്കുന്ന വൃത്തിയായി പരിപാലിച്ചു പോരുന്ന ഒരു  പാർക്കായിരുന്നുവത്.

ആളുകൾക്ക് ഇരിക്കുന്നതിനായി സിമെന്റു ബെഞ്ചുകൾ തീർത്തിരിക്കുന്നു .

പാർക്കിനുള്ളിൽ എങ്ങും വ്യാപിച്ചു കിടക്കുന്ന തണൽ നല്ല  കുളിർമ്മയുള്ള ഒരന്തരീക്ഷം പകർന്നു തരുന്നു .അവിടെയുള്ള  പൈപ്പിൽ നിന്നും കുറച്ചു വെള്ളം കുടിച്ച് ഞാൻ  ദാഹശമനം വരുത്തി   

എന്റെ തൊട്ടപ്പുറത്തെ ബെഞ്ചിൽ ഒരു യുവാവും യുവതിയും ഇരുന്നിരുന്നു യുവാവിന്റെ മടിയിൽ തലവെച്ചു കിടക്കുന്ന ആ യുവതിയിൽ എന്തോ ഒരു അസ്വാഭാവികത എനിക്ക് തോന്നി ഞാൻ സൂക്ഷിച്ചു നോക്കി ആ യുവാവിന്റെ കൈകൾ യുവതിയുടെ മാറിടങ്ങൾക്കു മുകളിലായിരുന്നു യുവതിയുടെ തലയുടെ ചലനം വേഗതയാർജ്ജിക്കുന്നു 

എന്റെ മനസ്സ്  ആകെ  അസ്വസ്ഥജനകമായിരിക്കുന്നു  
                                                          
                         സത്യത്തിൽ അയാൾ എന്നെ തല്ലിയിരുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യുമായിരുന്നു ..?ഞാനാലോചിച്ചു  നോക്കി .

                                                       അയാൾ തല്ലിയിരുന്നുവെങ്കിൽ ഞാൻ  തിരിച്ചു തല്ലുമായിരുന്നു , ഇപ്പോൾ വല്ലാത്തൊരു ധൈര്യം എനിക്ക് തോന്നുന്നുണ്ട് . 

               എന്റെ രക്തം തിളച്ചു , മുഷ്ടി ഞെരിഞ്ഞമർന്നു , ഇപ്പോൾ അയാളെ എന്റെ മുന്നിൽ കിട്ടിയാൽ ശരിക്കും ഞാൻ  ഇടിച്ചിടും .

                എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ ഞാനത് തിരുത്തി .
 സത്യത്തിൽ എനിക്കതിന് കഴിയുമോ .?

                ഇല്ല ., എന്നേക്കൊണ്ടതിന് കഴിയില്ല . കാരണം അതൊരു സാങ്കൽപ്പീക ധൈര്യമാണ്. എതിരാളി അടുത്തില്ലാത്തപ്പോൾ ഉയർന്നു വരുന്ന ഒന്ന് മിഥ്യാ  ധൈര്യം .
 എല്ലാ  ഭീരുക്കളിലും അതുണ്ട് , ശത്രു അടുത്തില്ലാത്തപ്പോൾ ഉയർന്നു വരുന്ന ഒരു തരം ആത്മ രോഷം .

                   ആ സമയത്തായിരുന്നുവെങ്കിൽ , ഞാൻ ഏറു കൊണ്ട പട്ടിയെപ്പോലെ., അടിയും വാങ്ങി  മോങ്ങിക്കൊണ്ട്   ഓടിയേനെ , ഏതായാലും , അയാളോട് എതിരിടാതെ നിന്നത് ഭാഗ്യമായിപ്പോയി . 
                           ഇല്ലെങ്കിൽ വന്നിറങ്ങിയ അന്നു തന്നെ വല്ല മാർവാടിയുടേയും, തല്ലു കൊണ്ട് എന്റെ പുറം ചീത്തയായേനെ.                

Popular posts from this blog