പാർക്കിലെ പ്രശാന്തസുന്ദരമായ ആ തെളിഞ്ഞ  അന്തരിക്ഷത്തിന്റെ സ്വാധീനം,  അസ്വസ്ഥ ജനകമായിരിക്കുന്ന  എന്റെ മനസ്സിന്റെ കാഠിന്യത്തെ കുറേശ്ശയായി  അലിയിച്ചു കളയാൻ  തുടങ്ങിയി.

                                എങ്ങു നിന്നോ വീശിക്കൊണ്ടിരിക്കുന്ന  നല്ല ഇളം തെന്നലുകൾ   എന്റെ ശരിരത്തേയും , മനസ്സിനേയും  തലോലിച്ചുകൊണ്ട്  കടന്നുപോയികൊണ്ടിരുന്നു .

                           സുഖകരമായ  ആ ആലസ്യത്താൽ.,  മനസ്സു വീണ്ടും എന്റെ ഗ്രാമത്തിലേക്ക് തന്നെ  ചേക്കേറാൻ ആരംഭിച്ചു .

                                                  ഈ ബോംബെ നഗരവും , ഒരുകാലത്ത് അതുപോലൊരു ഗ്രാമമായിരുന്നിരിക്കണം. പാടങ്ങളും ,പുഴകളും.കുളങ്ങളും , .,കിളികളും., പൂക്കളും.,നാട്ടുവഴികളും ...,വേലികളും , നിറഞ്ഞൊരു ഗ്രാമം .

                                  പക്ഷേ ... കാലത്തിന്റെ കൈകൾ എത്ര പെട്ടെന്നാണ്
 ഓരോന്നിന്റെയും മേൽ  മാറ്റങ്ങൾ പതിപ്പിച്ചുകൊണ്ട് കടന്നുപോകുന്നത് .

                                    ആദ്യം  ചെറിയ വ്യവസായശാലകൾ വരുന്നു ..., അത് വളരുന്നു . അതിന് അനുബന്ധഘടകങ്ങൾ പിന്നീട് ഒന്നൊന്നായി  അവിടെ ചേക്കേറുന്നു .

                            അതിനുവേണ്ടി  വാഹനങ്ങൾ വരുന്നു . റോഡുകൾ വികസിക്കുന്നു . ഗതാഗത സൌകര്യങ്ങൾ വർദ്ധിക്കുന്നു  ..,  ചെമ്മണ്‍ പാതകൾ വിശാലങ്ങളായ  ടാർ റോഡുകളായും .., റെയിലുകളുമായും  താതാത്മ്യം പ്രാപിക്കുന്നു .

              മണി കിലുക്കിയോടുന്ന മാടു വണ്ടികളുടേയും ..., തള്ളു വണ്ടികളുടെയും  സ്ഥാനത്ത് മോട്ടോർ വാഹനങ്ങളും ..., തീവണ്ടികളും  ചീറിപ്പായുന്നു

                  ഗ്രാമവാസികൾ കല്പയെടുത്ത് പുതിയ കൃഷി ഭൂമികൾ തേടി ചേക്കേറുമ്പോൾ  , നഗര വാസികൾ ഒഴുകിയെത്തുന്നു , അവർ നഗരങ്ങൾ പണിതുയർത്തുന്നു .

                 മരങ്ങൾ കൊണ്ടുള്ള കടത്തു പാലങ്ങൾക്ക് പകരം  വലിയ വലിയ ബ്രിഡ്ജുകൾ  പ്രിത്യക്ഷപ്പെടുന്നു.

                                            മനുഷ്യർ.., അവന് അന്നം തരുന്ന കൃഷി ഭൂമികളെ വെട്ടി മുറിച്ച് .., വൻവ്യവസായശാലകളാക്കി  മാറ്റി  അതിൽ നിന്നും പുറംതള്ളുന്ന വിഷത്തെ  യാതൊരു ഉളുപ്പുമില്ലാതെ  ഭൂമിയിലേക്കൊഴുക്കി അതൊരു ശവപ്പറമ്പാക്കി മാറ്റുന്നു .

                   പഴയ പലചരക്കു കടകളുടെ സ്ഥാനത്ത് .., പുതിയ പുതിയ ഷോപ്പിംഗ്‌ മാളുകൾ ഉയരുന്നു .

                      ജനങ്ങൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ച് .., അതാണ്‌ തങ്ങളുടെ ഡിഗ്നിറ്റി എന്ന് മറ്റുള്ളവർക്ക് മുന്നിൽ സ്വയം ഉയർത്തിക്കാട്ടുന്നു .

                  നഗരവൽക്കരണം ഇഷ്ട്ടപ്പെടാത്ത ഗ്രാമവാസികൾ , പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പ്രയാണം ആരംഭിക്കുന്നു .

               ഗ്രഹാതുരത്വം ഇഷട്ടപ്പെട്ട് .., ജനിച്ചു വളർന്ന ഭൂമിയോട് കൂറുപുലർത്തുന്നവർ .., വിട്ടു  പോകാൻ മനസ്സില്ലാതെ .., നഗരവാസികളുടെ കീഴാളുകളായി ഒതുങ്ങിക്കൂടുന്നു .

              അങ്ങിനെ നഗരവൽക്കരണം  പൂർണ്ണമാകുന്നു .


                മനുഷ്യകുലത്തിന് അന്നം തരുന്ന ഒരു വിഭാഗമാണ്‌ പതുക്കെ പതുക്കെ ശോഷിച്ച് ഇല്ലാതാക്കപ്പെടുന്നത് .

               സ്വന്തം കൃഷിയിടങ്ങൾ നശിപ്പിച്ച് ..., മനുഷ്യർ കാട്ടിക്കൂട്ടുന്ന ഈ നഗരവൽക്കരണത്തിന്റെ ..പ്രത്യാഘാതങ്ങൾ .., അവൻ തിരിച്ചറിയാൻ തുടങ്ങുന്നതേയുള്ളൂ,  അതിന്റെ  വില  ഒരു പക്ഷേ കനത്തതായിരിക്കാം.

                  കാലത്തിനു മാത്രമേ അത് തെളിയിക്കാനാകൂ .



           മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിലുള്ള ഒരു  നഗരവൽക്കരണം .
                               എന്റെ ഗ്രാമവും അതുപോലെ മാറിക്കൊണ്ടിരിക്കുകയാണ് നാളെ ചിലപ്പോൾ അത് മറ്റൊരു ബോംബെ ആയിത്തീരാം ....., ഒരു പക്ഷെ ബോംബയെക്കളും മേലെ ,....., അതാർക്കു  പ്രവചിക്കുവാൻ സാധിക്കും ...?

                                                

Popular posts from this blog