10

ഏകദേശം ഇരുപതു നിമിഷ നേരത്തെ ആ  കിടിലൻ യാത്രക്കൊടുവിൽ  മണിച്ചേട്ടൻ വിയർത്തു കുളിച്ചിരുന്നു അതിനെക്കാളേറെ വിയർത്തത് ഞാനായിരുന്നു .

ബോംബെയിലെ ആ  ആദ്യ സൈക്കിൾ യാത്രയിൽ  ആരുടെ കൈയ്യിൽ നിന്നും  കൈനീട്ടം ഒന്നും കിട്ടാത്തതിൽ ഞാൻ ആശ്വാസം കൊണ്ടു .

മെയിൻ റോഡിൽനിന്നും വലത്തോട്ടു മാറി ഒരു ചെറിയ ഇട റോഡിലേക്ക്  ഞങ്ങൾ തിരിഞ്ഞു  .

ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞിരിക്കുന്ന ചെറിയ കടകളും അതിനു മുന്നിൽ  റോഡിനു ഇരുവശങ്ങളിലുമായി  കച്ചവടങ്ങളും  

പച്ചക്കറികളും പഴങ്ങളും ഉന്തു വണ്ടിയിൽ തള്ളിക്കൊണ്ടു വിൽക്കുന്നവർ  വാങ്ങാൻ തിരക്കു കൂട്ടുന്ന ജനങ്ങൾ  അതൊരു മാർക്കറ്റ്‌ പോലെ  തോന്നിച്ചു .

ആകെ വൃത്തിഹീനമായി കിടക്കുന്ന റോഡ്‌  പച്ചക്കറികളുടെയും , പഴങ്ങളുടെയും  അവശിഷ്ടങ്ങൾ ഒരു വശത്ത്‌ കുന്നു കൂടി കിടക്കുന്നു.

ചീഞ്ഞ ഗന്ധം വമിക്കുന്ന അതിന്മേൽ  ആർത്തുല്ലസിക്കുന്ന ലക്ഷക്കണക്കിനു ഈച്ചകൾ  റോഡിനിരുവശവും ഉള്ള ഓടകളിൽ  ശരിയായ ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന മലിനജലം .

റോഡിനു നടുവിലും അതു തന്നെ സ്ഥിതി  പലസ്ഥലത്തും ചെളിവെള്ളം കെട്ടി കിടക്കുന്നു. അതാണെങ്കിൽ മണ്ണും  ചീഞ്ഞ പച്ചക്കറികളും,  മറ്റു വേസ്റ്റ്കളുമെല്ലാം കൂടിച്ചേർന്ന്  ആകെക്കൂടി ഒരു കറുത്ത നിറം.

പക്ഷെ , ജനങ്ങൾക്കിതൊന്നും പ്രശ്നമല്ല  അവർക്കു മാത്രമല്ല മണിചെട്ടനും പ്രശ്നമല്ല  യാതൊരു അറപ്പുമില്ലാതെ  ആ ചെളിവെള്ളത്തിൽ കൂടി സൈക്കിൾ ഉന്തി നീങ്ങുന്ന മണിച്ചേട്ടന്റെ കാലുകൾ രണ്ടും കറുത്ത ഷൂ ധരിച്ചതുപോലെ കാണപ്പെട്ടു .

പ്രശ്നം ഉണ്ടായിരുന്നത് എനിക്കു മാത്രമായിരുന്നു  ഇത്തരത്തിലുള്ള ചെളി ഞാനാദ്യമായി  കാണുകയാണ് .

നമ്മുടെ നാട്ടിലുള്ള ചെളി ഇഷ്ടിക നിറത്തിലുള്ളതാണ് അതിന് ദുർഗന്ധവും ഉണ്ടാകാറില്ല എന്നാലിതിൻറെ   ദുർഗന്ധം എനിക്ക് ഓക്കാനം വരുത്തുന്നു  .

അറച്ചറച്ചു  ചെളിയില്ലാത്ത വശങ്ങളിൽകൂടി ചാടി ചാടി നടക്കുന്ന എന്നെ നോക്കി മണിച്ചേട്ടൻ ഒറ്റ അലർച്ചയാണ് .

വേഗം വാടാ ഇങ്ങോട്ട് .

ആ ,  ആക്രോശത്തിൽ ഞാൻ ഞെട്ടിപ്പോയി  എന്നെത്തന്നെയാണോ അതെന്ന് എനിക്ക് സംശയം തോന്നി  അതോടെ പിന്നിടുള്ള എന്റെ നടപ്പാതയിൽ ചെളി ഒരു പ്രശ്നമല്ലായിരുന്നു .

പക്ഷെ  ആ ...അലർച്ച അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല .   

Popular posts from this blog