ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ടാണ് , ഞാനാ ചായ കുടിച്ചു തീർത്തത് . എന്റെ ആവശ്യം ചായ കുടിക്കുക എന്നതിനേക്കാളുപരി ഒരു ജോലി തരപ്പെടുത്തുക എന്നുള്ളതായിരുന്നുവല്ലോ .

                                   ആയതിനാൽ കടയിലെ തിരക്കൊഴിയുന്നതുവരെ ഞാൻ കാത്തിരുന്നു . 
കാരണം....... ;ഒരു പക്ഷെ ,മറ്റുള്ളവർക്ക് മനസ്സിലാവില്ലെങ്കിൽ കൂടി ; ഞാൻ അയാളോട് സഹായം അഭ്യർഥിക്കുന്നത് ,  ആരും കാണരുത് , എന്നൊരു ദുരഭിമാനം എന്നിൽ ഉയർന്നു നിന്നിരുന്നു .

                                      ഈ ദുരഭിമാനം മലയാളിയുടെ മാത്രം പ്രത്യേകത ആയിരിക്കാം , വീട്ടിൽ ഒരു നേരത്തെ അന്നത്തിനുള്ള വകയില്ലെങ്കിൽ കൂടി ,മൃഷ്ട്ടാനം  ഉണ്ണുന്നവന്റെ ഗമ കാണിക്കുക.

                                        എന്റെ ഭാഗ്യം കൊണ്ടോ എന്തോ , കടയിലെ തിരക്ക് അൽപമൊന്നു കുറഞ്ഞു  . ആ മേശയുടെ പുറകിൽ ഇരിക്കുന്ന ആളായിരിക്കും ഉടമസ്ഥൻ എന്നെനിക്കു തോന്നി . ഒരു പക്ഷെ ; അയാൾ അതിന്റെ ഉടമസ്ഥനല്ലെങ്കിൽ  കൂടി , ഒരു മലയാളി ആണെല്ലോ? അതു തന്നെ വലിയൊരു ആശ്വാസമായിരുന്നു . 
                                        നമ്മുടെ പ്രശ്നങ്ങൾ ; ഏറ്റവും നന്നായി പറഞ്ഞു ഫലിപ്പിക്കാൻ , നല്ലത് മാതൃ ഭാഷ തന്നെയാണല്ലോ .

                                           അപരിചിതമായ ഈ നഗരത്തിൽ , അപരിചിതരോട് , അപരിചിതമായ  ഭാഷയിൽ സംസാരിക്കുന്നതിനെക്കാളും നല്ലത്,  സ്വന്തം ഭാഷയിൽ  സംസാരിക്കുന്ന ആൾ തന്നെ ആയിരിക്കും ഉചിതം . കാരണം സംസാരഭാഷ സരളമായതാകുമ്പോൾ ; നമ്മുടെ വികാരങ്ങൾ അതേപടി തന്നെ  കേൾവിക്കാരനിലേക്ക് പകർത്തുവാൻ നമ്മുക്ക് വളരെയെളുപ്പം തന്നെ സാധിക്കും .

                                       എന്നിരുന്നാലും എങ്ങിനെയാണ് കാര്യം അവതരിപ്പിക്കേണ്ടത് എന്ന കലശലായ ആശയക്കുഴപ്പം എന്നിൽ ഉടലെടുത്തിരുന്നു .

                                        ''എന്താണ് പറയുക ..? എവിടെയാണ് തുടങ്ങുക'' ...?, അയാൾ എന്താണ് വിചാരിക്കുക ...?, അയാളുടെ പ്രതികരണം എത്തരത്തിൽ ഉള്ളതായിരിക്കും ....?  എന്നിങ്ങനെ ഒരു പാടു സംശയങ്ങൾ.   

Popular posts from this blog