ചേട്ടന്റെ പേരെന്താ 

മണി 

അപ്പോ  നമ്മള്  പരിചയക്കാരായില്ലേ .

ആ ഇങ്ങനെയൊക്കല്ല്യേ പരിചയപ്പെടണത് .

നിന്റെ വീട്ടില്  ആരൊക്കീണ്ട് 

അമ്മേം അനിയത്തിയും  അപ്പൻ മരിച്ചുപോയിട്ട്  കുറെ വർഷായി പിന്നെ  ബന്ധുക്കളായിട്ട് അധികം പേരൊന്നൂല്ല

ഉള്ളവരുമായിട്ട്   അത്ര അടുപ്പത്തിലും അല്ല അവരൊക്കെ വല്ല്യേ  നെലേല്  ജീവിക്കണൊരാ  ഞങ്ങളായിട്ടിള്ള  സഹവാസം സ്റ്റാറ്റസ്സിനു കുറച്ചിലാന്ന്  അവർക്ക് തോന്നുണ്ടാവും .

കുറച്ചു സ്ഥലോം, അതിലൊരു  കുഞ്ഞേ വീടൂണ്ട്   അവിടിപ്പോ അവര് രണ്ടുപേരും മാത്രേ ഉള്ളൂ  സത്യത്തിൽ അവരോടും  ഞാൻ പറഞ്ഞിട്ടില്ല  എങ്ങോട്ടാ പോണെന്ന്  ജോലി അന്വേഷിച്ചുള്ള ഒരു നാടുവിടലാണെ ഇത് .

അവിടെയാണെങ്കീ ജോലിക്ക് ഒരു രക്ഷീല്ല  പലരും പണീല്ലാണ്ട് അലഞ്ഞു തിരിഞ്ഞു നടക്കാ . പിന്നെ എന്തു ജോലിയും ചെയ്യാമെന്ന് വെച്ചാ  ദുരഭിമാനം  അതനുവധിക്കുന്നുമില്ല പുറത്താണെങ്കിൽ പിന്നെ  എന്തു ജോലിയും ചെയിതു ജീവിക്കാല്ലോ  ? ആരും അറിയൂല്ലാ .

ഒന്ന് നിറുത്തി ഞാൻ ചോദിച്ചു 

ചേട്ടന്റെ  സ്ഥലമെവിടെയാണ് 

തൃശൂര് 

ഇവിടെ വന്നിട്ട് കുറെ വർഷമായൊ 

ഒന്നു മൂളിക്കൊണ്ട്  അയാൾ മുന്നിൽ വെച്ചിരിക്കുന്ന നോട്ട് ബുക്കിൽ എന്തോ എഴുതുവാനാരംഭിച്ചു  .  

Popular posts from this blog