തിരക്കുപിടിച്ച റോഡിലൂടെയുള്ള ആ യാത്രയിൽ ട്രാഫിക്ക് നിയമങ്ങൾ യാതൊന്നും തന്നെ മണിച്ചേട്ടൻ പാലിച്ചിരുന്നില്ല. അല്ലെങ്കിൽ ഇതൊന്നും തന്നെ തനിക്കും തന്റെ സൈക്കിളിനും ബാധകമല്ല എന്ന് മണിച്ചേട്ടൻ കരുതുന്നുണ്ടായിരുന്നു .
സിഗ്നലുകളിൽ നിറുത്തുന്നില്ല , സൈഡ് കൊടുക്കുന്നില്ല , തോന്നിയ പോലെ അങ്ങോട്ട് ഓടിച്ചു കയറുകയാണ് എവിടെയെങ്കിലും നിറുത്തേണ്ടി വന്നാൽ ഇരുന്നുകൊണ്ട് കാലു കുത്താൻ എത്താത്തതിനാൽ മണിച്ചേട്ടൻ സൈക്കിളിൽ നിന്നു ചാടിയിറങ്ങും .
ഈ സമയം പിന്നിൽ ഒരു ഭാണ്ഡം ഇരിക്കുന്നതുപോലെ കൈയ്യിൽ ബാഗും പിടിച്ചു വിറങ്ങലിച്ചു ഞാനിരിക്കും . പോകെ പോകെ എനിക്കതു പരിചയമായി മണിച്ചേട്ടൻ സൈക്കിൾ നിറുത്തി ചാടിയിറങ്ങുമ്പോൾ ഞാനും ചാടിയിറങ്ങുവാൻ തുടങ്ങി , പിന്നെ പിന്നെ മണിചേട്ടൻ ചാടിയിറങ്ങുന്നതിനു മുന്നേ ഞാൻ ചാടിയിറങ്ങി ഒരു പ്രാവശ്യം മണിച്ചേട്ടൻ സൈക്കിൾ നിറുത്താതെ തന്നെ ഞാൻ ചാടിയിറങ്ങി .
മണിച്ചേട്ടന്റെ തോന്നിയ പോലത്തെ ഈ സൈക്കിൾ പാച്ചിലിനിടയിൽ പലരുടെ വായിൽനിന്നും ചീത്തകളുടെ അഭിഷേകം തന്നെയാണ് ഞങ്ങൾ കേട്ടുകൊണ്ടിരുന്നത് എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലാണ് മണിച്ചേട്ടന്റെ സൈക്കിൾ യാത്ര .
ഭാഷ അറിയാത്തതിനാൽ എനിക്കും മണിച്ചേട്ടന്റെ അതെ വികാരം തന്നെയാണ് ഉണ്ടായിരുന്നത് എന്നാൽ നടന്നുപോകുന്ന ഒരു വഴിയാത്രക്കാരന്റെ അടിക്കുവാനുള്ള കൈ ഓങ്ങൽ മണിച്ചേട്ടൻ ഗൌനിക്കാതെ പോയെങ്കിലും ഞാനറിയാതെ കൈകൾ കൂപ്പിപ്പോയി .
ഈ പോക്കാണെങ്കിൽ ഇയാൾ ആരുടെയെങ്കിലും കൈയ്യിൽ നിന്നും മേടിച്ചു കെട്ടുമെന്നെനിക്ക് തോന്നി നിരപരാധിയായ ഞാനും കൂടി അതിന്റെ പങ്കു പറ്റണമല്ലോ എന്നോർത്തപ്പോൾ എനിക്കൊരു വിറ വന്നു .
ഒരു പക്ഷെ മണിച്ചേട്ടനു ഇതെല്ലം സഹജമായിരിക്കും അതുകൊണ്ടല്ലേ കൂസലില്ലാതെ പോകുന്നത് ദിവസവും കിട്ടിക്കൊണ്ടിരിക്കുന്നൊരു വസ്തുവിനോട് പ്രത്യേകിച്ചൊരു മമത തോന്നേണ്ട കാര്യമില്ലല്ലോ .
പക്ഷെ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ അടിയെന്നു കേട്ടാലെ രണ്ടു ദിവസം പനിച്ചു കിടക്കുന്നവനാണ് ഞാൻ വഴക്ക് എവിടെ കണ്ടാലും ഞാനാ വശത്തേക്കേ പൊകത്തില്ല .
ആരെങ്കിലും വഴക്കുമായി ഇങ്ങോട്ടു വന്നാലോ തടി കേടാവുന്ന ഘട്ടത്തിൽ ഞാൻ സമർത്ഥമായി മുങ്ങും . സംഗതി പേടി കൊണ്ടാണ് ഇതെങ്കിലും , മറ്റുള്ളവരുടെ മുന്നിൽ ധൈര്യത്തെ ഉയർത്തികാട്ടാൻ ഞാനൊരു ബൈബിൾ വചനം ഉയർത്തി പിടിക്കും .
നിന്റെ ഒരു കരണത്ത് അടിക്കുന്നവന് മറു കാരണം കൂടി കാണിച്ചു കൊടുക്കണമെന്ന്