മറ്റുള്ളവരുടെ മുന്നിൽ ഞാൻ അങ്ങിനെയൊക്കെ  അഭിനയിച്ചാലും സത്യം എന്താണെന്ന്  എന്റെ പോലെ തന്നെ  അവരും മനസ്സിലാക്കിയിരിക്കണം 

നമ്മൾ ചിന്തിക്കുന്ന അതേ പാത തന്നെയാണല്ലോ ഏവരുടേതും
 
എല്ലാം കഴിയുമ്പോൾ ചിലപ്പോൾ  ഞാനും  എന്നിലെ ഞാനും  തമ്മിലൊരു  സാങ്കല്പിക വാഗ്വാദം ആരംഭിക്കും . 

ഞാൻ എന്നോടു ചോദിക്കും .

എന്തിനാണ്  പേടിച്ചോടിയത് നീയൊരു ആണല്ലേ ഇങ്ങനെ പേടിക്കാൻ പാടുണ്ടോ ?

എന്നിലെ ഞാൻ മറുപടി പറയും .

എനിക്ക് പേടിയൊന്നുമില്ല എന്റെ ശരീരത്തിൽ തൊട്ടിരുന്നെങ്കിൽ  അവൻ വിവരമറിഞ്ഞേനെ 

അവൻ നിന്നെ തള്ളിയതല്ലേ   എന്നിട്ടെന്താ  നീ മിണ്ടാതിരുന്നേ?

അത് ..., അത് ..., ഞാനൊരു അഭ്യാസിയല്ലേ ? അഭ്യാസി എവിടെ തൊട്ടാലും മർമ്മമാണ് .

എന്റെയൊരു സുഹൃത്ത്  എനിക്ക് കുറച്ചുനാൾ കരാട്ടെ പഠിപ്പിച്ചു തന്നിരുന്നു .( ആകെ മൂന്നുമാസമാണെങ്കിലും ഞാനൊരു അഭ്യാസിയായി മാറി എന്നായിരുന്നു എന്റെ ധാരണ )

ഇവിടെ  ഞാനും  എന്നിലെ ഞാനും  ഒരു വിധത്തിൽ സമാധാനപ്പെടും എന്നാൽ ഉള്ളിന്റെ ഉള്ളിൽ നിന്ന് ചിരിച്ചുകൊണ്ടാരോ പറയും .

ശത്രു അടുത്തില്ലാത്തപ്പോൾ ഉണ്ടാകുന്ന സാങ്കല്പിക ധൈര്യമാണത് ശത്രു മുന്നിൽ വന്നാൽ  മുങ്ങുക 
 
ഇതിനു  പച്ച മലയാളത്തിലൊരു പേരുണ്ട് പെടിത്തോണ്ടനെന്ന് 

ഈ വിശദീകരണം എനിക്കും  എന്നിലെ എനിക്കും  തീരെ ഇഷ്ടപ്പെടാറില്ല സംഗതി സത്യമാണെങ്കിൽ കൂടി .

എല്ലാ സത്യങ്ങളും സത്യങ്ങൾ ആകാൻ  നമ്മൾ ആഗ്രഹിക്കാറില്ലല്ലോ?

 അതു മറക്കുവാനായി പായുന്ന സൈക്കിളിലിരുന്നുകൊണ്ട് ഞാനൊരു മുളിപ്പാട്ടു പാടി  .     

Popular posts from this blog