ക്രിക്കറ്റ്‌ ബോൾ പിടിക്കാൻ വന്നൊരു  കുട്ടി  ബാളിന്മേൽ നോക്കികൊണ്ട്‌ വന്നിടിച്ചത് എന്റെ മേൽ . താഴെ വീണുപോയ അവനു അതൊന്നും പ്രശനമല്ലായിരുന്നു പിടിച്ച് എഴുന്നേൽപ്പിക്കാൻ ചെന്ന  എന്റെ കൈകൾക്കുള്ളിലൂടെ  ചാട്ടുളി വേഗത്തിലാണ്  അവൻ  ബോളിനു പുറകെ പാഞ്ഞത് .

എന്തൊരു  ഉത്സാഹം 

എന്നാൽ പഠിക്കുന്ന സമയമാണെങ്കിലോ  ഈ വീഴ്ച്ച മതി  സ്കൂളിനും  പുസ്തകത്തിനും ഒരാഴ്ചത്തെ അവധി കൊടുക്കുവാൻ .

ഇതെന്റെ സ്വന്തം അനുഭവ പാഠം ആണ് .

കാരണം  ഞാൻ ജീവിതത്തിൽ വളരെ വിഡ്ഢിയായ ഒരു അഭിനേതാവാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .

സ്കൂളിൽ പോകുന്ന സമയത്ത്, ഒരു പ്രാവശ്യം  പദ്യം പഠിച്ചു വരുവാൻ  അന്ത്യശാസനം നൽകിയ മലയാളം ടീച്ചർ സരസ്വതിയമ്മയുടെ ക്ലാസ്സ്‌ ബഹിഷ്ക്കരിക്കുവാൻ  ഞാൻ നടത്തിയ ഗുസ്തി .

ഒന്നുമില്ലാതിരുന്ന കാലിന്  ഉളുക്ക് അഭിനയിച്ചു  നടക്കാൻ പോലും  പറ്റാതെ ഞാൻ  കാണിച്ച വിക്രിതികൾ  എല്ലാവരും പകച്ചുപോയ  എന്റെ ആ  അഭിനയം എന്നാൽ കുറച്ചു നേരം മാത്രമെ നീണ്ടു നിന്നുള്ളൂ .

സ്കൂളിൽ പോകുന്ന സമയം കഴിഞ്ഞതോടെ  എന്റെ ഉളുക്കും മാറിക്കൊണ്ടിരുന്നു അതുവരെ ഒരടിപോലും വെക്കാൻ കഴിയില്ലെന്ന് പരിതപിച്ച് കിടന്ന ഞാൻ പതുക്കെ  പതുക്കെ നടന്നു തുടങ്ങി  അവസാനം  ചായക്കടയിൽ നിന്ന് പലഹാരം വാങ്ങി കൊണ്ടു വന്നു കഴിച്ചോടാ  എന്ന അപ്പന്റെ പ്രലോഭനത്തിനു മുന്നിൽ  ഏതു കാലിലാണ് ഞാൻ മുടന്തിയത്  എന്നുപോലും നിശ്ചയമില്ലാതെ ഞാൻ പറന്നു .

പലഹാരവുമായി അതുപോലെ  രണ്ടു കാലിൽ പറന്നു വന്ന എന്നെ കാത്തിരുന്നത് അടിയുടെ പൂരമായിരുന്നു .

അന്നത് വലിയ വിഷമമാണ്  ഉണ്ടാക്കിയതെങ്കിലും ഇന്ന്  ചിരിപോട്ടുന്ന ഒരോർമ്മയാണ് .

Popular posts from this blog