17
വളരെ ഉച്ചത്തിലുള്ളൊരു വിളികേട്ടാണ് ഞാൻ കണ്ണുതുറന്നത് , സുഖകരമായ ഉറക്കം നഷ്ടപെട്ടതിലുള്ള അനിഷ്ടത്തോടുകൂടി നോക്കുമ്പോൾ; കൈയ്യിൽ ഒരു ഗ്ലാസ്സ് ചായയുമായി ശാന്തേച്ചി മുന്നിൽ .
''ഇന്നാ ചായ , എന്തൊരു ഉറക്കമാടാ ഇത് ? ഞാനെത്ര നേരമായെന്നോ വിളിക്കുന്നു '?''
''സോറി ചേച്ചി ഭയങ്കര ക്ഷീണം ഉറങ്ങിപ്പോയതറിഞ്ഞില്ല ''
ചായ കുടിക്കുന്നതിനിടയിൽ അവർ എന്നെപ്പറ്റിയും ..,വീട്ടുകാരെപ്പറ്റിയും ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു . മണിച്ചേട്ടനു നൽകിയ അതേ വിവരങ്ങൾ തന്നെ ഞാനവർക്കും നൽകി.
അവരുമായുള്ള സംഭാക്ഷ്ണത്തിൽ എനിക്കും താൽപര്യം തോന്നിക്കഴിഞ്ഞിരുന്നു .!
തൃശൂർ ജില്ലയിൽ ആണ് വീടെന്നും , വീട്ടിൽ അമ്മ മാത്രമേ ഉള്ളൂവെന്നും , ഒരനുജത്തി ഉള്ളത് വിവാഹം കഴിഞ്ഞ് ഭർത്തുവീട്ടിൽ
ആണെന്നും അവർ പറഞ്ഞു .
അവരുടെ അച്ഛൻ ശാന്തെച്ചിയുടെ വിവാഹത്തിനു മുൻപേ മരിച്ചിരുന്നു .
വിവാഹം നടന്നത് തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണെന്നും . വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് മണിച്ചേട്ടൻ ഇങ്ങോട്ടേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും , ഇവിടെ വരുന്നതിനുമുൻപുള്ള മണിച്ചേട്ടന്റെ വീട്ടിലെ വിശേഷവും , അമ്മായി അമ്മ അവർക്കുനേരെ എടുത്ത പോരും , എല്ലാം വളരെ വിശദമായി തന്നെ അവർ എന്റെ അടുത്ത് പറഞ്ഞുകൊണ്ടിരുന്നു .
എല്ലാം തുറന്നു സംസാരിക്കുന്ന അവരുടെ നിഷ്കളങ്കഭാവം എന്നിൽ ഒരു നല്ലൊരു കേൾവിക്കാരനെ ഉണർത്തിയെങ്കിലും , വളരെ കുറച്ചു നേരത്തെ പരിചയം മാത്രമുള്ള എന്നോട് ; എല്ലാം തുറന്നുപറയുന്ന അവരുടെ സംഭാക്ഷണശൈലി എന്റെ മനസ്സിൽ അപായത്തിന്റെ സൈറണ്‍ മുഴക്കിയെങ്കിലും എന്നാൽ ,അത് ചപലമായ എന്റെ മനസ്സിന്റെ ഒരു മിഥ്യാ ധാരണയാണെന്ന് കരുതി ഞാനതിനെ പുച്ഛിച്ചുതള്ളി .
ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യർ , എത്ര തരക്കാരാണ് ..., പല പല രീതികളിൽ സ്വഭാവവൈശിഷ്ടങ്ങൾ പ്രകടിപ്പിക്കുന്നവർ ..., ചിലർ വളരെ വാചാലരാണ് ..; മറ്റുചിലർ വളരെ മൂകരും ..., ചിലരെ അവരുടെ പെരുമാറ്റ ശൈലികൊണ്ട് ഒരു നിമിഷത്തിനുള്ളിൽ മനസ്സിലാക്കുവാൻ സാധിക്കും .., എന്നാൽ .., മറ്റുചിലരെ ഒരു ജന്മം കൂടെകഴിഞ്ഞാലും മനസ്സിലാക്കുവാൻ സാധിക്കുകയില്ല .
ചിലർ എല്ലാം തുറന്നുപറയുന്ന സ്വഭാവക്കാരാണ് ആരോടാണ് പറയുന്നതെന്നോ ...? എന്താണ് പറയുന്നതെന്നോ ....? അത് എന്തങ്കിലും തരത്തിലുള്ള വൈഷമ്യങ്ങൾക്ക് ഇടയാക്കുമെന്നോ അവർ ഒരിക്കലും ചിന്തിക്കുകയില്ല . ഒരു നിമിഷം മുൻപ് പരിചയപ്പെട്ടതാണ് എങ്കിലും മനസ്സിലുള്ളതെല്ലാം തുറന്നുപറയും ..., അതുപോലെയുള്ളൊരു വ്യക്തിത്വമായിരിക്കും ..., ഇവരുടേതും എന്നെനിക്ക് തോന്നി .
ഞങ്ങളുടെ സംഭാക്ഷണം പുരോഗമിച്ചുകോണ്ടിരിക്കുന്നതിനിടയിൽ .., ചേച്ചിയുടെ മൂത്ത കുട്ടി .., ഏകദേശം നാലു വയസ്സു തോന്നിക്കുന്ന അവൻ കരഞ്ഞു കൊണ്ടുവന്നു ..., ഈ സമയംതന്നെ ഇളയകുട്ടിയുടെ കരച്ചിലും അകത്തുനിന്നുമുയർന്നു .
''ഓ ..,രണ്ടുപേരും ഒരുമിച്ച് എഴുന്നേറ്റെന്നു തോന്നുന്നു ..., വിശന്നിട്ടായിരിക്കും .., കരയുന്നത് ...,ഞാൻ അകത്തേക്കു ചെല്ലട്ടെ .''
''ശരിചേച്ചി...!''
അവർ ധ്രിതിയിൽ അകത്തേക്കു പോകുവാനായി തുനിഞ്ഞതും ..., ഞാൻ അവരോടു ചോദിച്ചു ...!
''ചേച്ചി ഇവിടെ .., എവിടെയാണ് ..ഒന്നു കുളിക്കുവാൻ തരപ്പെടുക ..?''