The Incredible life.....Part 5
അന്നൊക്കെ സിനിമക്ക് പോകുന്നതിനുള്ള കാശ് സമ്പാദിച്ചിരുന്നത് അടുത്തുള്ള പറമ്പുകളിലെ കശുവണ്ടി മോഷ്ടിച്ചിട്ടായിരുന്നു .എല്ലാ മോഷണ ശ്രമങ്ങളും ഓരോ സാഹസിക ശ്രമങ്ങൾ ആയിട്ടാണ് ഞങ്ങൾ കരുതിയിരുന്നത് . അതിനൊക്കെ ഓരോ പേരും ഞങ്ങൾ നൽകി പോന്നു .
എല്ലാം തന്നെ കാണുന്ന സിനിമകളുടെ സ്വാധീനം അതിലെ നായകൻമാരെ അനുകരിക്കൽ അവരോടുള്ള ആരാധന അതെല്ലാം ഏറ്റവും കൂടുതൽ തലക്ക് പിടിക്കുന്നത് ആ കാലഘട്ടത്തിൽ തന്നെ.
ബാല്യം എന്നുള്ളത് മറ്റുള്ളവരെ അനുകരിക്കുവാൻ ഏറ്റവും വെമ്പുന്ന ഒരു ഘട്ടം കൂടിയാണ് . എന്നാൽ വീട്ടുകാരോടോത്തുള്ള സിനിമാ കാണൽ ആണെങ്കിലോ ?അതോരാഘോഷം തന്നെയായിരിക്കും . ബന്ധു വീടുകളിലെ സമപ്രായക്കാരുടെ ഒരു പട തന്നെ ഉണ്ടാകും ആ സമയങ്ങളിൽ .
ഇടവക പള്ളിയിലെ തിരുന്നാൾ , പൂരം , തുടങ്ങിയ ദിവസങ്ങളിലായിരിക്കും ആ സിനിമാ കാണലുകൾ . ഒരു പിക്കിനിക്കിന് പോകുന്നതുപോലെ ആയിരിക്കും അതെല്ലാം. നല്ല വസ്ത്രങ്ങണിഞ്ഞ ആർത്തുല്ലസിച്ചു ഓളിയിട്ട് ആഘോഷപൂർവ്വമായ ഒരു സിനിമാപോക്ക് . സിനിമക്കിടയിൽ കൊറിക്കുന്നതിനായി ചുട്ട ചക്കക്കുരു , വറുത്ത കൊള്ളി , ഉപ്പിലിട്ട മാങ്ങ ,നല്ല പുളിയുള്ള പച്ച മാങ്ങാ പൂളിയത് ഉപ്പും മുളകും തേച്ച് അമ്മിയിൽ വെച്ച് ചതച്ചത് .
ഹോ ..,അതിന്റെയൊരു സ്വാദ് ഓർക്കുമ്പോൾ തന്നെ
വായിൽ വെള്ളം നിറയുന്നു. അങ്ങിനെ എന്തെങ്കിലുമൊക്കെ ഓരോരുത്തരുടെയും കൈകളിൽ കാണുമായിരുന്നു .
ഒരു രൂപക്ക് കിട്ടുന്ന ബെഞ്ച് ടിക്കെറ്റുകളായിരുന്നു അന്നെല്ലാം ഞങ്ങളുടെ പ്രിയ ഇരിപ്പടങ്ങൾ സത്യത്തിൽ അതിനുള്ള വകയേ ഞങ്ങളുടെ കൈകളിൽ ഉണ്ടാകാറുള്ളൂ . അതാണെങ്കിൽ ഏറ്റവും മുന്നിലും.
പിന്നിലുള്ള ഫസ്റ്റ് ക്ലാസ്സ് സീറ്റുകൾ അന്ന് ഞങ്ങളുടെ സ്വപ്നങ്ങളിൽ മാത്രമാണ് ഉണ്ടായിരുന്നത് . മുന്നിലെ ബെഞ്ചുകളിൽ ഇരുന്നുകൊണ്ട് ഞങ്ങൾ അടിക്കടി പിന്നിലേക്ക് തിരിഞ്ഞു നോക്കും.
മുഖം വീർപ്പിച്ച് വളരെ ഗൌരവത്തോട്കൂടിയിരുന്ന് സിനിമ കാണുന്ന ഫസ്റ്റ് ക്ലാസ്സിലുള്ളവരുടെ മുഖത്ത് ഞങ്ങൾ വലിയ പണക്കാരനാണ് എന്നുള്ള ഭാവം നിഴലിച്ചിരുന്നു.
അവർ ആരോടും സംസാരിക്കാതെ വീർത്ത കുമ്പളങ്ങ കണക്കെ മുഖം പിടിച്ച് അങ്ങിനെയിരുക്കും സിനിമയിലെ ഒരു മാറ്റങ്ങളും അവരിൽ പ്രതിഫലിച്ചിരുന്നില്ല അവർ കരയില്ല തമാശ വന്നാൽ ചിരിക്കില്ല സംഘട്ടന രംഗങ്ങൾ വന്നാൽ ആവേശത്തോടെ സീറ്റിൽ നിന്ന് എഴുന്നേൽക്കുകയില്ല . സിനിമ കഴിയുന്നതുവരെ മസിലും പിടിച്ച് അങ്ങിനെ ഒരേ ഒരു ഇരിപ്പു തന്നെയാണ് .
ആസ്വദിച്ച് കാണുവാനല്ലാതെ പിന്നെ എന്തിനാണ് ഇവരൊക്കെ സിനിമക്ക് വരുന്നതെന്ന് ഞാൻ ചിന്തിച്ചിരുന്നു .
തീയറ്ററിനുള്ളിൽ താഴെ പൂഴിയായിരിക്കും വിതറിയിരിക്കുക . നടുവിൽ കവുങ്ങ് കീറിയ പാളി കൊണ്ട് കൊട്ടകയെ രണ്ടായി തരം തിരിച്ചിരിരുന്നു . ഒരു ഭാഗത്ത് സ്ത്രീകളും മറു ഭാഗത്ത് പുരുഷന്മാരും എന്നാൽ ഇതു കുട്ടികൾക്ക് ബാധകമായിരുന്നില്ല രണ്ടു ഭാഗത്തും ഇരിക്കുവാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് . എന്നാൽ ഫസ്റ്റ് ക്ലാസിലും സെക്കന്റ് ക്ലാസിലും സ്ത്രീകൾക്കും പുരുഷൻമാർക്കും ഇടകലർന്ന് ഇരിക്കാൻ സാധിച്ചിരുന്നു .
എന്നാൽ ചില വിരുതന്മാർ ഒരു രൂപാ ടിക്കെറ്റെടുത്ത് ഉള്ളിൽ കയറിയതിനു ശേഷം ലൈറ്റ് ഓഫ് ചെയ്ത് സിനിമ തുടങ്ങുമ്പോൾ പതുക്കെ സെക്കന്റ് ക്ലാസ്സിലേക്ക് ചാടിക്കടക്കും. എന്നാൽ ഇത് ജീവനക്കാരുടെ ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽപിന്നെ ചെവി പൊട്ടുന്ന ചീത്തയോടൊപ്പം തന്നെ തലക്ക് ഒരു ഉഗ്രൻ കിഴുക്കും കൊടുത്ത് ആദ്യം ഇരിക്കുന്ന സ്ഥലത്തേക്കുതന്നെ ഓടിച്ചു വിടും.
സിനിമയുടെ ഇടവേളയിൽ തിയറ്ററിനുവെളിയിൽ നല്ല ചൂടുള്ള കട്ടൻ ചായയും ,പപ്പട വടയും കിട്ടുമായിരുന്നു .
പലപ്പോഴും അതിനുള്ള കാശു എന്റെ കൈയിൽ ഉണ്ടാവാറില്ല എങ്കിലും ഞാനാ ആ കടയുടെ മുന്നിൽ സജീവമായിത്തന്നെ നിൽക്കും. കാരണം ഏതെങ്കിലും പരിചയക്കാരൻ കണ്ണിൽ പ്പെടാതിരിക്കില്ല എന്നെനിക്കറിയാം ഇങ്ങനെ ഓസിൽ കുറേ പ്രാവശ്യം ഞാൻ പപ്പട വടയും ചായയും കഴിച്ചിട്ടുണ്ട് . എന്നാൽ പലപ്പോഴും അതിനുള്ള ഭാഗ്യം കിട്ടാറില്ലെങ്കിലും ഞാനത് കാര്യമാക്കാറില്ല . മറ്റുള്ളവർ തിന്നുന്നതുകണ്ട്
സായുജ്യമടഞ്ഞ് ., വെള്ള മിറക്കി ഞാനങ്ങനെ നിൽക്കും .എന്റെ വിധി അല്ലാതെന്താ
അരെ സാലെ കുത്തേ...
സിനിമയുടെ ഇടവേളയിൽ തിയറ്ററിനുവെളിയിൽ നല്ല ചൂടുള്ള കട്ടൻ ചായയും ,പപ്പട വടയും കിട്ടുമായിരുന്നു .
പലപ്പോഴും അതിനുള്ള കാശു എന്റെ കൈയിൽ ഉണ്ടാവാറില്ല എങ്കിലും ഞാനാ ആ കടയുടെ മുന്നിൽ സജീവമായിത്തന്നെ നിൽക്കും. കാരണം ഏതെങ്കിലും പരിചയക്കാരൻ കണ്ണിൽ പ്പെടാതിരിക്കില്ല എന്നെനിക്കറിയാം ഇങ്ങനെ ഓസിൽ കുറേ പ്രാവശ്യം ഞാൻ പപ്പട വടയും ചായയും കഴിച്ചിട്ടുണ്ട് . എന്നാൽ പലപ്പോഴും അതിനുള്ള ഭാഗ്യം കിട്ടാറില്ലെങ്കിലും ഞാനത് കാര്യമാക്കാറില്ല . മറ്റുള്ളവർ തിന്നുന്നതുകണ്ട്
സായുജ്യമടഞ്ഞ് ., വെള്ള മിറക്കി ഞാനങ്ങനെ നിൽക്കും .എന്റെ വിധി അല്ലാതെന്താ
അരെ സാലെ കുത്തേ...
ശക്തമായ ഒരു അലർച്ചയാണ് എന്നെ ഉണർത്തിയത് .