പിന്നെയൊന്നും ചോദിക്കുവാനും  പറയുവാനും ഇല്ലാത്തവനെപ്പോലെ  ഞാനതും  നോക്കി നിന്നു .

നിശ്ശബ്ദതക്ക്  സമയദൈർഖ്യമേറിയപ്പോൾ  ഒന്നു മുരടനക്കിക്കൊണ്ട്, ഞാൻ വീണ്ടും ചോദിച്ചു .

ചേട്ടാ, എനിക്കൊരു ജോലി ശരിയാക്കിത്തരാൻ പറ്റോ ?

അയാൾ ഒന്നും മിണ്ടാതെ  എഴുതിക്കൊണ്ടിരുന്ന ബുക്കിനു നടുവിൽ  പേന വെച്ചു മടക്കി അതാ മേശയുടെ ഒരു മൂലയിലേക്ക് എടുത്തിട്ടു . എന്നിട്ട് തുറന്നുകിടന്ന  മേശവലിപ്പ് അടച്ചുകൊണ്ട്‌  കസേരയുടെ പിന്നിലേക്ക്‌ ഒന്നുകൂടി ചാഞ്ഞുകൊണ്ട്  കൈകൾ രണ്ടും കൂട്ടി പിണച്ച് മുകളിലോട്ടുയർത്തി ദീർഘമായി ഒരു കോട്ടുവാ വിട്ടു  

നീ എന്റെ കൂടെ നിന്നോടാ  താമസിക്കാനുള്ള സ്ഥലവും ,ഭക്ഷണവും , പിന്നെ ചെറിയൊരു ശമ്പളവും തരാം .

കേട്ടതു വിശ്വസിക്കാനാകാത്തതു പോലെ ഞാനൊരു  നിമിഷം തരിച്ചു നിന്നു .

എന്നാൽ മണിചേട്ടന്റെ അടുത്ത ചോദ്യമാണ് എന്നെ ഞെട്ടിപ്പിച്ചത് .

നിനക്ക് അപ്പം ഉണ്ടാക്കാൻ അറിയാമോ?

അപ്പമോ ? ഞാനൊന്നമ്പരന്നു ജോലിയെ കുറിച്ചുള്ള എന്റെ സങ്കല്പങ്ങളിൽ  ഒരിക്കലും പ്രതിക്ഷിക്കാത്ത ഒന്നായിരുന്നുവത്  അപ്പം തിന്ന് പരിചയം ഉണ്ടെന്നല്ലാതെ അതുണ്ടാക്കുന്ന വിധം എനിക്ക് തീർത്തും അജ്ഞാതമായിരുന്നു 

പക്ഷെ കിട്ടിയ പിടിവള്ളിയാണ്, വിട്ടുകളഞ്ഞാൽ പിന്നെ  നിലയില്ലാക്കയത്തിൽ മുങ്ങി താഴെണ്ടിവരും  എന്തുവന്നാലും ഒരു കൈ നോക്കുക തന്നെ .

ഞാൻ ഉണ്ടാക്കാം ചേട്ടാ  ഒരാത്മധൈര്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞു പോയെങ്കിലും ഉള്ളിൽ പടപടപ്പായിരുന്നു .

നീ പേടിക്കുകയൊന്നും വേണ്ട  അത്ര വലിയ  ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല , എല്ലാം ഞാൻ പറഞ്ഞു തരാം 

ആ  സ്വാന്തന  വാക്കുകൾ എന്നിൽ കൂടുതൽ ആത്മവിശ്വാസം നിറച്ചു.    

Popular posts from this blog