കുഞ്ഞുങ്ങളുടെ  വിശപ്പു മാറ്റുന്നതിനുവേണ്ടി തുണിയുരിയുന്ന അമ്മമാർ ജീവിക്കുന്ന നഗരം .

                                                  പണക്കൊഴുപ്പിന്റെ ഊറ്റത്തിൽ , ജീവിതത്തിൽ  ആഴത്തിൽ വേരുന്നിയ വിശ്വാസ്യതകളെ തകർത്ത് , ഭാര്യാ ഭർത്ത്‌ ബന്ധത്തിന്റെ പരിപാവനതയെ ചോദ്യം ചെയ്ത് ., ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാർ , ഭർത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാർ . 

                                             നഗരത്തിന്റെ മനോഹര മൂടുപടം കീറിനോക്കിയാൽ കാണാൻ സാധിക്കുന്ന ഭീതീതമായ  കാഴ്ച്ചകൾ.

                                                             ഞാൻ എഴുന്നെറ്റു , ഇനിയും സമയം കളയുന്നതിൽ അർത്ഥമില്ല , എങ്ങിനെയെങ്കിലും ഒരു ജോലി നേടുക എന്നുള്ള  ഉറച്ച തീരുമാനത്തോടുകൂടി  ഞാനാ പാർക്കിനു വെളിയിൽ കടന്നു . 

അപ്പോഴാണ്‌ ആ കുഞ്ഞു  ചായക്കട എന്റെ ശ്രദ്ധ ആകർഷിക്കുന്നത് .

                                                           കേരളത്തിനു പുറത്ത്  മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനങ്ങൾ ആണ്  , ചായക്കടയും,  ബേക്കറിയും എന്നുള്ളത് ഞാൻ കേട്ടിട്ടുണ്ടായിരുന്നു  . ഏന്തായാലും  ഒരു ചായ കുടിക്കാം , അതൊരു  മലയാളിയാണെങ്കിൽ എന്റെ കഷ്ടപ്പാട് തുറന്നു പറയുകയും ചെയ്യാമല്ലോ ; എന്നുള്ള  ഉദ്ദേശത്തോടെ  ഞാനാ കടയിലേക്കു കയറി .

                                                          കഷ്ട്ടിച്ചു പത്തടി നീളത്തിലും, വീതിയിലും ഉള്ള ഒരു ഒറ്റമുറി . അതിന്റെ ഒരുവശത്ത് ഒരു മേശയും അതിനു പിന്നിലായി ഒരു കസേരയും. മേശയുടെ മുകളിലായി ഒരു ഓരത്തിലായി  , ഒരേ വലിപ്പത്തിലുള്ള നാലു  ഗ്ലാസ്സ് ഭരണികൾ വെച്ചിരിക്കുന്നു , അതിലോരോന്നിലും , ബിസ്കെറ്റുകളും,കേക്കുകളും  , ബെന്നുകളും  കൊണ്ടു നിറച്ചിരിക്കുന്നു .

                                                              ഭരണികളുടെ സമീപത്തു തന്നെയുള്ള  ഒരു പരന്ന  അലുമിനിയ പാത്രത്തിൽ പരിപ്പുവടയും , ഉഴുന്നുവടയും , സമോസയും ഉണ്ടാക്കി വെച്ചിരിക്കുന്നു . ഈച്ചകളുടെയും , മറ്റു പ്രാണികളുടെയും ശല്യം ഒഴിവാക്കുന്നതിനുവേണ്ടി  നെറ്റു കൊണ്ടുള്ള ഒരു കൂട അതിന്മേൽ കമഴ്ത്തി വെച്ചിട്ടുമുണ്ട് .        

Popular posts from this blog