The incredible life...Part 6
ദിവാസ്വപ്നം കണ്ട് നടന്നിരുന്ന ഞാൻ അതി വേഗത്തിൽ ഓടിച്ചു വന്ന ഒരു മാർവാടിയുടെ ബൈക്കിനു മുന്നിൽ നിന്ന് ഡാൻസ് കളിച്ചു .
കുത്തെ എന്നുള്ളതിന്റെ അർത്ഥം എനിക്കറിയാമായിരുന്നുതുകൊണ്ട് തെറ്റ് എന്റെ ഭാഗത്തായിരുന്നിട്ടു കൂടി ഞാനൊരു വാഗ്വാദത്തിന് തയ്യാറായി ഞാനൊരു മലയാളിയല്ലേ ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന സ്വഭാവം മലയാളിയുടെ രക്തത്തിൽ തന്നെ ഉള്ളതാണല്ലോ
നീ കുത്തേ തും ബാപ്പ് കുത്തേ
അറിയാവുന്ന ഹിന്ദിയും അതിൽ കൂടുതൽ മലയാളവും ചേർത്തു വെച്ച് ഞാനും കാച്ചി.
തു മേരാ ബാപ്പ് കാ ബോലോനാ സെയിത്താൻ എന്നലറിക്കൊണ്ട് അയാൾ ബൈക്കിൽ നിന്നും ചാടിയിറങ്ങിയതും ഞാനൊരു ഓട്ടം വച്ചുകൊടുത്തതും ഒരുമിച്ചായിരുന്നു
ഇങ്ങിനെയൊരു പ്രതികരണം അയാൾ എന്നിൽ നിന്നും ഒരിക്കലും പ്രിതീക്ഷിച്ചില്ലെന്ന് അയാളുടെ നിൽപ്പു കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി .
സത്യത്തിൽ ഞാൻ വല്ലാതെ ഭയന്നുപോയിരുന്നു. മാർവാടികളോട് സുക്ഷിച്ചു സംസാരിക്കുകയാണ് ആരോഗ്യത്തിനു നല്ലതെന്ന അനുഭവ പാഠം ഇതിൽ നിന്നും ഞാൻ പഠിച്ചു .
എന്നാലെനിക്ക് അധിക ദൂരം ഓടുവാൻ കഴിഞ്ഞില്ല സ്റ്റേഷനു മുന്നിലെ ആ വലിയ റോഡ് കുറുകെ കടക്കുവാനാകാതെ ഞാൻ നിന്ന് കുഴഞ്ഞു.
അയാൾ പുറകെ വരുന്നുണ്ടോയെന്ന് ഭീതിയോടെ ഞാൻ ഇടയ്ക്കിടക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു
ഭാഗ്യം അയാൾ അയാളുടെ പാട്ടിനു പോയികഴിഞ്ഞിരുന്നു .