11
ഈ യാത്രക്കൊരു അവസാനമില്ലേ ? ആ ചോദ്യം എന്റെ ഉള്ളിൽ തികട്ടി വന്ന നിമിഷത്തിൽ തന്നെയാണ് മണിച്ചേട്ടന്റെ മറുപടി വന്നത് .
എത്താറായെടാ.
അതും പറഞ്ഞുകൊണ്ട് ഒരു ചെറിയ ഇടവഴിയിലേക്ക് ഞങ്ങൾ തിരിഞ്ഞു.
കഷ്ടിച്ച് നാലുപേർക്ക് സഞ്ചരിക്കാവുന്ന ഒരു ചെറിയ വീഥി അതിനിരുവശത്തും ഉയർന്നു നിൽക്കുന്ന പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടങ്ങൾ .
സാധാരണക്കാർ തിങ്ങി പാർക്കുന്ന ഇടം ഏകദേശം മുന്നൂറ് മീറ്റർ മാത്രം നീളമുള്ള ആ ഇട വഴിയിൽ ആകെ ബഹളമയമാണ്.
വീടുകളുടെ മുറ്റത്തിരുന്നു ചപ്പാത്തി മാവു കുഴക്കുന്ന മറാത്തി സ്ത്രീകൾ വീഥിയുടെ ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ നിന്നും കലപില കൂട്ടിക്കൊണ്ട് വെള്ളമെടുക്കുന്നവർ അതിനോട് ചേർന്നൊരു വശത്തായി തുണി അലക്കുന്നവർ .
വേറെ കുറേപ്പേർ അവിടെ നിന്നു കൊണ്ടു തന്നെ പല്ലു തേപ്പും കുളിയും നടത്തുന്നു .
ഇത്തിരിപോന്ന ആ വഴിയുടെ നടുവിൽ ഇഷ്ടിക വിക്കറ്റാക്കി ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ ആകപ്പാടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരന്തരീക്ഷം.
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന വാചകം അന്വർത്ഥമാകുന്നത് ഇപ്പോഴാണെന്നെനിക്ക് തോന്നി
ഗ്രാമത്തിലുള്ളവർക്ക് നഗരത്തിലേക്കു വരാതെ എന്നാൽ കാണുന്ന കാഴ്ചകൾ തമ്മിൽ ഭേദം തൊമ്മനെന്നു പറയും പോലെ .
ഒരു പക്ഷെ ബോംബൈ നഗരത്തിലെ ചേരിയുടെ മുഖം ആയിരിക്കാം എന്നെക്കൊണ്ട് ഇങ്ങിനെ പറയിച്ചത് .
പിന്നീടത് തിരുത്തി പറയിച്ചതും ബോംബൈയുടെ മറ്റൊരു മുഖം തന്നെ .