''ടാ ..., പുറത്ത് വെള്ളം വെച്ചിട്ടുണ്ട് ...., പോയി കൈകഴുകി ചെന്നു കിടന്നോളൂ .., മുറിയിൽ പായയും, തലയിണയും വെച്ചിട്ടുണ്ട് .''

               ''ചേച്ചി .., ഞാൻ മണിചേട്ടൻ വന്നിട്ടേ കിടക്കുന്നുള്ളൂ .''

''എന്തിനാ  പാതിരാ വരെ കണ്ണും മിഴിച്ചിരിക്കുന്നത്  ...? , നീ പോയി കിടന്നുറങ്ങിക്കോ ... പിന്നെ നാളെ രാവിലെ തൊട്ട് പണിചെയ്യേണ്ടതല്ലേ ...?,  പോയി കിടന്നോളൂ .''

          സത്യത്തിൽ ഞാൻ അങ്ങിനെ പറഞ്ഞുവെങ്കിലും  ...; ഒന്നു കിടന്നാൽ കൊള്ളാമെന്ന് എനിക്കുണ്ടായിരുന്നു ....!, രണ്ടുദിവസം നീളുന്ന തീവണ്ടിയാത്ര എന്റെ നടുവൊടിച്ചിരിക്കുന്നു  ..., വെറും സാധാരണ ടിക്കെറ്റിലുള്ള ആ യാത്രക്ക് .., എങ്ങിനെ നടുനിവർക്കാനാണ് .?

            ആരെങ്കിലും  എന്തെങ്കിലും സ്നേഹപൂർവ്വം തരുമ്പോൾ .., അല്ലെങ്കിൽ നിർബന്ധിക്കുമ്പോൾ ..,, ആദ്യമൊന്നു മടിക്കുന്നത് നമ്മുടെ അഭിമാനത്തിന്റെ ഒരു നല്ല  ഗുണം തന്നെയാണ്  ..., എന്നാൽ വീണ്ടും മടിക്കുന്നത് നല്ലതല്ല .., കാരണം നമ്മുടെ മടിയെ ;  ചിലപ്പോൾ അവർ നമ്മുടെ സമ്മതമായിക്കാണും .

              ചുരുട്ടി വെച്ചിരിക്കുന്ന  ആ പായ നിവർത്തി തലയിണ വെച്ച് ഞാൻ നീണ്ടു നിവർന്നു കിടന്നു .തീവണ്ടിയിൽ  രണ്ടുദിവസം ചുരുണ്ടുകൂടിയുള്ള കിടപ്പായിരുന്നു   .., എന്തൊരു തിരക്കായിരുന്നു ..., ഒന്നു മൂത്രമൊഴിക്കാൻ പോലും പറ്റാത്തവിധം ആളുകൾ തിങ്ങി നിറഞ്ഞിരുന്നു .

              സീറ്റിനടിയിലും .., ടോയിലെറ്റിനു  മുന്നിലും .., എല്ലാം ആളുകൾ കൂനിക്കൂടി ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു .

             ഇരുന്ന് .., ഉറക്കം തൂങ്ങൽ താങ്ങാതായപ്പോൾ ..., എവിടെയെങ്കിലും .., താഴത്തോ .., സീറ്റിനടിയിലോ ...., ഒന്നു ചുരുണ്ടുകൂടാൻ ..,, ശരീരവും  .., മനസ്സും ..., വ്യഗ്രത പൂണ്ടപ്പോഴും .., ആത്മാഭിമാനം സമ്മതിച്ചില്ല ...!, എന്നാൽ ഉറക്കത്തിന്റെ അവസ്ഥ ഒരു പരിധി വിട്ടുകഴിഞ്ഞപ്പോൾ ..., അഭിമാനമെല്ലാം എങ്ങോ പോയിമറഞ്ഞു ..!, എവിടെയോ ഞാൻ ചുരുണ്ടുകൂടി ..., ഒരു നായ കിടക്കുന്ന മാതിരി .

            അങ്ങനെ രണ്ടു ദിവസത്തെ ആ ദുരിതയാത്ര കഴിഞ്ഞ് ..., ഇങ്ങനെ നീണ്ട് നിവർന്ന് കിടക്കുമ്പോൾ വല്ലാത്തൊരു സുഖം .

                ജീവിതത്തിന് ഒരു ലക്ഷ്യവും .., പ്രതിക്ഷയും കൈവന്നത്പോലെയുള്ളൊരു ആശ്വാസം .., ഒരു കുളിർമ്മയായി മനസ്സിനെ തഴുകുന്നു .

              ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ .., പാത്രങ്ങൾക്കിടയിലൂടെ .., എലികൾ അങ്ങോട്ടും .., ഇങ്ങോട്ടും .., പരക്കം പായുന്ന ശബ്ദം വളരെ അരോചകമായിത്തോന്നി ..!, ഇത്രയും നേരം യാതൊരു വിധത്തിലുള്ള . ശബ്ദങ്ങളും ഉണ്ടാക്കാതെ ; അവർ നിശബ്ദരായിരുന്നു .., ഇരുട്ട് അവർക്കുള്ള സ്വാതന്ത്ര്യം ആണെന്ന് .., അവ ധരിച്ച് കാണണം .

         ഓട്ടത്തിനിടയിൽ ...; അവരുടെ സാമ്രാജ്യത്തിൽ അനധികൃതമായി നുഴഞ്ഞുകയറിയ ..., എന്നോടുള്ള പ്രതികാരമായി .., എനിക്കൊരു കടിവെച്ചുതരുമോ .., എന്നു ഞാൻ ഭയന്നു .

             എങ്കിലും ഈ രാത്രി വല്ലാത്തൊരു സുരക്ഷിതത്വം തോന്നുന്നൂ .., മനസ്സിനൊരു ആശ്വാസവും .

Popular posts from this blog