സൂക്ഷിച്ചു കേറിവാടാ 

ടെറസ്സ് വീടിന്റെ സൈഡിലുള്ള  ഇടുങ്ങിയ കോവണിയിലൂടെ  മണിച്ചേട്ടന്റെ പുറകെ ഞാൻ മുകളിലേക്ക് കയറി .

കയറുന്നിതിനിടയിൽ ആ  ടെറസ്സ് വീട്ടിലെ സ്ത്രീ എന്നെ ചൂണ്ടി മണിച്ചേട്ടനോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു   മണിച്ചേട്ടൻ മറുപടി  പറഞ്ഞെങ്കിലും ഹിന്ദിയിലുള്ള ആ സംഭാക്ഷണം  എനിക്കൊട്ടും തന്നെ  മനസ്സിലായില്ല .

ഹിന്ദി എഴുതുവാനും  വായിക്കുവാനും എനിക്കറിയാമെങ്കിലും  സംസാരിക്കുവാനും  , സംസാരത്തെ മനസ്സിലാക്കാനും ബുദ്ധിമുട്ടായിരുന്നു .

കുനിഞ്ഞു കൊണ്ടു ആ കുടിലിനുള്ളിലേക്ക് കയറിപ്പോയ മണിച്ചേട്ടന്  അവിടെ കുനിയേണ്ടതായ  ആവശ്യം ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു ശരി  കാരണം ചാടിക്കൊണ്ട്‌ അകത്തേക്ക് കടന്നാലും  മണിച്ചേട്ടന്റെ ഉയരം ആ വാതായനങ്ങൾക്ക് ഒരു പ്രശ്‌നമാവുകയില്ല  എന്നിട്ടും മണിച്ചേട്ടൻ എന്തുകൊണ്ട് അവിടെ കുനിഞ്ഞു എന്നുള്ളത്   ഉത്തരം കിട്ടാത്ത ഒരു സമസ്യയായി തന്നെയാണ്  എനിക്ക് തോന്നിയത് .

എനിക്ക് ഉയരമുണ്ട് എന്ന് കാണിക്കുവാനുള്ള മനസ്സിന്റെ അപഹർഷതാ ബോധമാവാം  അല്ലെങ്കിൽ അത് എന്നെ കാണിക്കുവാനുള്ള മിഥ്യാ സങ്കൽപ്പമാവാം  എന്തു തന്നെ  ആയാലും ആ കവാടം എനിക്കൊരു  പ്രശ്നം തന്നെയായിരുന്നു .

ഞാൻ കുനിഞ്ഞില്ലെങ്കിൽ  തീർച്ചയായും എന്റെ തല മുട്ടും .

അകത്തേക്കു പോയ മണിചെട്ടനെ  പ്രതീക്ഷിച്ച് കൈയ്യിലുള്ള ബാഗും  നെഞ്ചോട്‌ ചേർത്ത് പിടിച്ച് ഞാൻ നിന്നു .   

Popular posts from this blog