''കുളിമുറിയെല്ലാം താഴെയാണ് ..., ഈ കോണി ഇറങ്ങിച്ചെന്നു , വലത്തോട്ട് തിരിഞ്ഞാൽ കാണുന്ന രണ്ടാമത്തെ മുറി .''
''ശരി ചേച്ചി , ഞാനൊന്നു കുളിച്ചിട്ടു വരാം '', കുളിക്കണമെന്ന് , വളരെ നേരമായുള്ള എന്റെ ഒരു ആഗ്രഹമായിരുന്നു, രണ്ടു മൂന്നു ദിവസത്തെ യാത്ര .., എന്നിൽ വളരെയധികം അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു .
ശരീരം മുഴുവനും അഴുക്കും , പൊടിയും നിറഞ്ഞിരിക്കുകയാണ് ..., പോരാത്തതിന് വിയർപ്പിന്റെ രൂക്ഷ ഗന്ധവും .., ഒന്നു കുളിച്ചാൽ ശരീരത്തിന് ഒരു ഉന്മേഷം ലഭിക്കുന്നതിനോടൊപ്പം തന്നെ ..;മുഴിഞ്ഞ വസ്ത്രങ്ങൾ കഴുകുകയും ചെയ്യാമായിരുന്നു .
''ചേച്ചി ....,ഇവിടെ കുളിമുറിയിൽ വസ്ത്രം കഴുകുന്നതുകൊണ്ട് കുഴപ്പമുണ്ടോ ...?'' , ഞാൻ അകത്തേക്കു നോക്കി വിളിച്ചു ചോദിച്ചു ....!
''ഇല്ലെടാ ..., നീ ധൈര്യമായി കഴുകിക്കോ .., കുളിക്കാനും , കഴുകുവാനും ..വേണ്ട വെള്ളം ; തൊട്ടടുത്തുതന്നെയുള്ള പൈപ്പിൽ ഉണ്ട് .., അതിൽ നിന്നും പിടിച്ചോ ...!'',
എന്നും പറഞ്ഞുകൊണ്ട് പുറത്തേക്കു വന്ന അവരുടെ തോളിൽ ആ ഇളയ കുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു .., കൂടാതെ കൈയിൽ ഒരു ബക്കറ്റും . കുറച്ച് സോപ്പുപൊടിയും .., ഒരു സോപ്പും ഉണ്ടായിരുന്നു ..., അതെന്റെ കൈയിൽ തന്ന് അവർ എനിക്ക് ബാത്ത്റൂം ചൂണ്ടിക്കാണിച്ചുതന്നു .
നാലഞ്ചു ബാത്ത്റൂമുകൾ നിരനിരയായി കെട്ടിവെച്ചിരിക്കുന്നു .., ഞാൻ ആവേശപൂർവ്വം ഒരു വാതിൽ തള്ളിയതും .., ഉള്ളിൽ നിന്നും ഒരലർച്ച ....., ഞാൻ ഞെട്ടിപ്പോയി .
''കോൻ ഹേ ...?''
ഞാൻ നിശബ്ദനായി പിൻവാങ്ങി .., ആദ്യത്തെ അനുഭവം ഉള്ളതുകൊണ്ട് , രണ്ടാമത്തെ വാതിൽ പതുക്കെയാണ് തള്ളിയത് .
ഭാഗ്യം .., അതിൽ ആരും ഇല്ല പക്ഷെ അത് കുളിമുറിയല്ല ..., കക്കൂസാണ് ..., അതുകണ്ടപ്പോഴാണ് മുടങ്ങിക്കിടന്ന ആ ചടങ്ങ് തീർത്താലോ എന്നുൾവിളിയുണ്ടായത് .
ഉള്ളിൽ കടന്ന് വാതിൽ കുറ്റിയിടാനായി . കുറ്റി തേടി എന്റെ കണ്ണുകഴച്ചു .
പക്ഷേ ..,ഒരു രക്ഷയുമില്ല ...., കുറ്റി എന്നു പറയുന്ന സാധനം അവിടെയെങ്ങും നോക്കിയിട്ട് എനിക്ക് കാണാൻ കഴിഞ്ഞില്ല .
എങ്ങിനെയിപ്പൊ കാര്യം സാധിക്കാൻ കഴിയും ..?
അവസാനം ബക്കറ്റിൽ വെള്ളം നിറച്ച് ഡോറിനോട് ചേർത്തുവെച്ച് .., അതിനു സപ്പോട്ടായി കൈകൊണ്ട് ഒരു താങ്ങും കൊടുത്തു ..., ആരെങ്കിലും തള്ളിയാൽ തുറക്കെരുതല്ലോ ..., എന്നാൽ അടുത്ത നിമിഷം ..;ശക്തിയായൊരു തള്ളൽ .., ബക്കെറ്റ് മറിഞ്ഞ് വെള്ളം മുഴുവനും പോയി ..
ഭാഗ്യത്തിന് കൈ വെച്ചിരുന്നതിനാൽ , വാതിൽ മുഴുവനും തുറന്നില്ല ഉള്ളിൽ നിന്നും ഞാൻ ഉറക്കെ ഗർജ്ജിച്ചു .
''കോൻ ഹേ .?'' , ഭാഗ്യം ..., നിശബ്ദത .
ഒരുവിധത്തിൽ ക്രിയകളെല്ലാം കഴിച്ച് ഞാൻ പുറത്തുകടന്നു .
''എവിടെയാണ് ഒന്നു കുളിക്കുക ..?'' , ഇത് രണ്ടും കക്കൂസുകൾ ആണ് .., അടുത്തത് നോക്കാം .
ഭാഗ്യം ആ വാതിൽ തുറന്നുതന്നെയാണ് കിടന്നിരുന്നത് ..., കുളിമുറി തന്നെ .., തൊട്ടടുത്ത് പൈപ്പും ഉണ്ട് ..., വെള്ളം പിടിച്ച് കുളിമുറിയിലേക്ക് കടക്കാൻ ആഞ്ഞപ്പോഴാണ് ..., മദ്ധ്യവയസ്ക്കയായ ഒരു മറാത്തി സ്ത്രി .., വെള്ളവും .., തുണിയും .., സോപ്പും .., എല്ലാമായി അപ്പുറത്തെ കുളിമുറിയിലേക്ക് കടന്നത് .
താഴെയും , മേലെയുമുള്ള .., ഏകദേശം ആറോളം വീടുകൾക്ക് വേണ്ടിയുള്ളതാണ് .., ഈ രണ്ടു കക്കൂസും , കുളിമുറിയും .., എന്ന് പിന്നീടാണ് എനിക്കു മനസ്സിലായത് .
തുണി കഴുകി കുളിക്കാൻ തുടങ്ങിയപ്പോഴാണ് .., അപ്പുറത്തെ മുറിയിൽനിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്..., ആ സ്ത്രി കുളിക്കാനായി കേറിപ്പോകുന്നതു ഞാൻ കണ്ടിരുന്നു . കക്കൂസുകളും .., കുളിമുറിയും .., എല്ലാം ചേർന്ന് ഒറ്റ ആസ്ബറ്റോസ് ഷീറ്റുകൊണ്ടു മേഞ്ഞിരിക്കുന്നതിനാൽ .., ഭിത്തിയുടെയും .., ഷീറ്റിന്റെയും ഇടയിൽ ചെറിയ ഗ്യാപ്പുകൾ ഉണ്ടായിരുന്നു .
അരുതാത്ത ചിന്തകളുടെ വേലിയേറ്റം . ഉള്ളിലേക്ക് തിരതല്ലി വന്നുകൊണ്ടിരുന്നു ..., ഒന്നു നോക്കിയാലോ ..., ഒന്നു നോക്കിയാലോ ..., എന്ന് പലവട്ടം ആഞ്ഞതാണ് ഒരു വിധത്തിലാണ് ഞാൻ അടങ്ങിയത് .
വന്ന അന്നുതന്നെ നാട്ടുകാരുടെ അടി കൊള്ളാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടേന്നു .., മനസ്സ് എന്നെ വിലക്കി .
ഏകദേശം ഒരു മണിക്കൂറിനുള്ളിൽ .., ക്ലോറിന്റെ മണമുള്ള ആ വെള്ളത്തിൽ കുളിയും , അലക്കും കഴിഞ്ഞ് തിരിച്ചെത്തിയ എനിക്ക് .., തുണി ഉണക്കാനിടാനുള്ള സ്ഥലം ശാന്തേച്ചി തന്നെ കാണിച്ചുതന്നു .
സമയം രാത്രിയായി കഴിഞ്ഞിരുന്നു ..., കുളി കഴിഞ്ഞപ്പോൾ ശരിരത്തിന്റെ ക്ഷീണമെല്ലാം പമ്പകടന്നിരിക്കുന്നു .., ആകെക്കൂടി ഒരുന്മേഷം .
തണുത്ത വെള്ളത്തിലുള്ള കുളി ശരീരത്തെ ഊർജ്ജസ്വലമാക്കിയതിനൊപ്പംതന്നെ എന്നിലെ വിശപ്പിനേയും ഉണർത്തിയിരിക്കുന്നു ..!
എന്നിൽ നിന്നും ഉയർന്ന വിശപ്പിന്റെ വിളി അവർ കേട്ടതുകൊണ്ടാണോ .., എന്നെനിക്കറിയില്ല ...., അകത്തുനിന്നും ശാന്തേച്ചി വിളിച്ചുപറഞ്ഞു ...!
''ഡാ .., നീ ഇവിടെ വന്ന് കുറച്ചുനേരം ടി.വി. കണ്ടിരിക്ക് ..., ഒരു അര മണിക്കൂറിനുള്ളിൽ ചോറും കൂട്ടാനും റെഡിയാകും ..,!
എന്റെ മനസ്സ് വായിച്ചെടുത്തത്പോലെയുള്ള...., ഈ അനുഭവം സത്യത്തിൽ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു .