9
എന്താടാ , ഇരുന്നുറങ്ങാണോ ?
എന്താടാ , ഇരുന്നുറങ്ങാണോ ?
മണിച്ചേട്ടനാണ് എന്നെ തട്ടിയുണർത്തിയത്.
നീ എഴുന്നേറ്റ് വാ നമുക്ക് വീട്ടിലോട്ടു പോകാം .
ഞാൻ എഴുന്നേറ്റു മണിച്ചേട്ടന്റെ കൂടെ നടന്നു .
ബോംബെയിലെ തിരക്കേറിയ വീഥിയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അതിലും വേഗതയിൽ ചീറിപ്പായുന്ന മണിച്ചേട്ടന്റെ സൈക്കളിലിരുന്നു ഞാൻ വിറച്ചു .
ഉയരം കുറവായ മണിച്ചേട്ടൻ സൈക്കിൾ ചവിട്ടുന്നത് കാണാൻ തന്നെ ഒരു രസമാണ് . ഒരു വശത്തെ പെഡൽ താഴുന്നതിനോടൊപ്പം ഉയരം കുറവായതിനാൽ കാലിൽ നിന്നും പെഡലിന്റെ പിടുത്തം വിട്ടു പോകാതിരിക്കാനായി സീറ്റിൽ നിന്നും ശരിരം നിരങ്ങി ഏതു വശത്തേക്കാണോ പെഡൽ താഴുന്നത് ആ വശത്തേക്ക് ശരിരം മുഴുവനായും താഴ്ത്തി അതുപോലെ മറുവശത്തേക്കും ഇങ്ങനെ വേഗതയാർജിക്കുമ്പോൾ , ക്ലോക്കിന്റെ പെൻഡുലം കണക്കെ മണിച്ചേട്ടൻ അങ്ങോട്ടും ഇങ്ങോട്ടും ആടിക്കൊണ്ടേയിരിക്കും.
മണിച്ചേട്ടന്റെ ഈ ആട്ടത്തിന നുസ്രതമായ് സൈക്കിളും ആടിക്കൊണ്ടിരുന്നു കൂടെ ഞാനും.
ഇപ്പ മറിയുമോ എന്ന മട്ടിലുള്ള സൈക്കിളിന്റെയാ പോക്കിൽ താഴെ വീഴാതിരിക്കാനായി ഞാൻ കാരിയറിന്റെ വശങ്ങളിൽ മുറുക്കിപ്പിടിച്ചു .
സാധാരണയിൽ നിന്ന് വ്യതസ്തമായി വളരെ വലുപ്പമുള്ള ഒരു കാരിയർ ആയിരുന്നുവത് ഹോം ഫുഡ്സ് കടകളിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള സൗകര്യാർത്ഥമാണ് ആ കാരിയറിന്റെ വലുപ്പത്തിന്റെ പുറകിലുള്ള കാരണമെന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത് .