അവധിക്കാലങ്ങളിൽ  വരുന്ന വിശേഷ ദിവസങ്ങളിൽ . ഞങ്ങൾ കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനും , മിഠായി വാങ്ങുന്നതിനുമെല്ലാം പണം കണ്ടെത്തിയിരുന്നത് വളരെ രസകരങ്ങൾ  ആയിരുന്നു .

        പറമ്പിൽ നിന്ന്  , ചക്കയും , മാങ്ങയും , കൊള്ളിയും , മധുരക്കിഴങ്ങും , അടക്കയും , എല്ലാം ശേഖരിച്ച്  വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ അടുത്തുള്ള ഇടവഴിയിൽ കൊണ്ടുപോയി  വിൽപ്പനക്ക്  വെക്കും . അതിൽനിന്നും ലഭിക്കുന്ന നാണയത്തുട്ടുകൾ  ആളാളുക്ക്  വീതം വെച്ച് . സായാഹ്നമാകുമ്പോൾ .., കുളിച്ച് പുതുവസ്ത്രങ്ങൾ അണിഞ്ഞ്  കളിച്ചു . ചിരിച്ചു .. ആഘോഷമായി .., ഉത്സവപറമ്പിലേക്ക് പോയി .., ഇഷ്ട സാധനങ്ങളെല്ലാം വാങ്ങി .., ബാക്കി വരുന്ന കാശിന്  നാലണക്ക് കിട്ടുന്ന ...; കൈയ്യിൽ ഒട്ടുന്ന ചോക്ക് പോലെ നീളത്തിലുള്ള  ചുവന്ന കളറായ മിഠായി വാങ്ങി ചുണ്ടെല്ലാം ചുവപ്പിച്ച്  ..., അതിനുപിന്നാലെ ..., കോലിൻമേൽ  കിട്ടുന്ന .., വിവിധകളറുകളിൽ വരുന്ന ഐസ്പൂട്ടും .., വായിലിട്ടു നുണഞ്ഞു  എല്ലാസ്ഥലത്തും ചുറ്റിനടന്ന് .., രാത്രി ഉത്സവപറമ്പുകളിൽ ഉണ്ടാകാറുള്ള .., ഗാനമേളയോ  നാടകമോ  ബാലെയോ ..,ഒക്കെ കണ്ട് ..., ഉറക്കമുളച്ച കണ്ണുകളോടെ .., മുതിർന്നവരുടെ കൈകളിൽ തൂങ്ങി ..; ഏറെ വൈകി വീട്ടിലേക്കുള്ള തിരിച്ചുവരവും ..., മറ്റും .  എല്ലാം അങ്ങിനെ, മായാ കാഴ്ചകൾ പോലെ കണ്മുന്നിൽ തെളിഞ്ഞു വരുന്നു.

               അവിടെ നിന്നും എത്രയോ കാതമകലെയാണ് .., ഞാനിപ്പോൾ കിടക്കുന്നത് ..., കണ്ടുപരിചയിച്ച മനുഷ്യരിൽനിന്നും .., ദേശങ്ങളിൽ നിന്നും വിഭിന്നമായ ഒരു സ്ഥലത്ത്  

            പുതിയൊരു ലോകത്തിൽ  .., പുതിയ സംസ്ക്കാരത്തിന്റെയും .., പുതിയ ആളുകളുടെയും നടുവിൽ ...; ജീവിതത്തിനൊരു അടിത്തറയുണ്ടാക്കുവാനായി.

                  ഓർമ്മചെപ്പുകളിലൂടെ ഊളയിടുകയായിരുന്ന .., മനസ്സിന്റെ യാത്ര പതുക്കെയാകുന്നത് ഞാനറിഞ്ഞു .

                 എന്റെ കണ്ണുകൾ താനേ അടഞ്ഞുപോകുന്നു ..., നിദ്രയുടെ മസ്മരികലോകത്തെക്ക് ഞാൻ ചേക്കേറികഴിഞ്ഞു .

                             എന്തോ , ഉച്ചത്തിലുള്ള ഒരു ശബ്ദമാണ് .., നിദ്രയിൽ ആയിരുന്ന എന്നെ ഉണർത്തിയത് ...., ഇത്രയും പെട്ടെന്ന് നേരം വെളുത്തുവോ എന്നു , പകച്ചു  നോക്കിയ .., എനിക്കു ചുറ്റും .., കനത്ത ഇരുട്ടു വലംവെച്ചുനിന്നിരുന്നു.

                     പാത്രങ്ങൾക്കിടയിലൂടെ  എലികളും , നരിച്ചീറുകളും , ചിലച്ചുകൊണ്ട് ഓടിനടക്കുന്നു .

                   എന്നാൽ  ആ ശബ്ദമല്ല എന്നെ ഉണർത്തിയത്  എന്നെനിക്ക് ഉറപ്പായിരുന്നു .., അടുത്തനിമിഷത്തിൽ .., വീണ്ടും മുഴങ്ങിയ ആ ശബ്ദത്തിൽ  ഞാൻ  ഞെട്ടിപ്പോയി  എന്നിട്ടും അതെന്താണെന്നു മനസ്സില്ലാക്കാൻ എനിക്കു കഴിഞ്ഞില്ല .

                  കാതുകൂർപ്പിച്ച .., എനിക്ക് .., അതെന്തോ അടക്കിയ ശബ്ദത്തിൽ നിന്നും ഉയരുന്ന ഞരക്കം പോലെ തോന്നി .

            അതെ  അതൊരു തരത്തിലുള്ള ഞരക്കം തന്നെ ആയിരുന്നു .

            കരയുമ്പോൾ .., മറ്റുള്ളവർ കേൾക്കാതിരിക്കാനായി .., വായ്‌ പൊത്തിപിടിച്ചാൽ ...; ഉള്ളിൽ നിന്നും ചിതറിയ ചീളുകൾ കണക്കെ പുറത്തേക്കുവരുന്ന അമർത്തിയ ശബ്ദം പോലെ .

            വീണ്ടും ആ ശബ്ദം ഉയർന്നു .., ഇത്തവണ .., എനിക്കത് വളരെ വ്യക്തമായിത്തന്നെ  മനസ്സിലാക്കുവാൻ കഴിഞ്ഞു .

               ശാന്തേച്ചിയുടെ  കരച്ചിലായിരുന്നുവത് .., അതിനോടൊപ്പം തന്നെ , വളരെ നേർത്ത ശബ്ദത്തിലുള്ള മണിച്ചേട്ടന്റെ പിറുപിറുക്കലുകളും , എന്റെ കാതുകളിൽ വന്നലച്ചു .

             ഒന്നുകൂടി കാതുകൂർപ്പിച്ച ഞാൻ  മനുഷ്യശരീരത്തിൽ  മുഷ്ടി ചുരുട്ടി ഇടിക്കുന്നതുപോലെയുള്ള ഒച്ച കേട്ട് ഞെട്ടിപ്പോയി  ഒരുപാടൊരുപാട് സംശയങ്ങൾ വെടിയുണ്ട വേഗത്തിൽ  എന്റെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു .

              ''എന്തിനാണ് ഈ അർദ്ധരാത്രി ഇവർ വഴക്ക് കൂടുന്നത് ?, ശാന്തേച്ചിയെ അടിക്കുന്ന ശബ്ദമല്ലേ ഞാൻ കേട്ടത് ...?, ഇയാൾ ഇത്ര ക്രൂരനാണോ   എന്തൊക്കെയോ പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിലുണ്ട് !

  കുറച്ചു നേരം മുമ്പ് വരെ മനസ്സിൽ വലിയ ആശ്വാസമായിരുന്നു   എന്നാൽ ഇപ്പോൾ അത് ഭയത്തിലേക്കും ,ഉൽക്കണ്ടയിലേക്കും  വഴിമാറിയിരിക്കുന്നു .

           ഒരു ജോലിയും ..., താമസിക്കാനൊരിടവും .., കിട്ടിയപ്പോൾ സമാധാനപ്പെട്ടതായിരുന്നു എന്നാൽ ...? ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ..., തണുത്ത ജലാശയം കണ്ട് മനം കുളിർന്ന എനിക്ക് ...; അതിനെക്കാൾ കഠിനമായ ലാവയിലേക്ക് വീണ പ്രതീതിയാണുണ്ടായത് .

            ''എന്റെ ദൈവമേ .. രക്ഷ ലഭിച്ചെന്ന് ഞാൻ കരുതിയ സ്ഥലം ..., ഏറ്റവും വലിയ നരകമായിരുന്നുവോ .?"'   എന്റെ സ്വപ്നങ്ങളുടെയും .., പ്രതിക്ഷകളുടെയും .., മേൽ അസ്വസ്ഥതയുടെ കരിനിഴൽ വന്നുമൂടുന്നത്  ഞാനറിഞ്ഞു .., മനസ്സിനാകെ ഒരു വിമ്മിഷ്ടവും .
                 
            തീക്കനലിൽ വീണതുപോലെ ശരിരമാകെ ചുട്ടുപൊള്ളുന്നു .., എനിക്ക് തൊണ്ട വരളുന്നതുപോലെതോന്നി .., അല്പം വെള്ളം കുടിക്കുവാനായി എന്റെ  മനസ്സും .., ശരിരവും .., ദാഹിച്ചു .

           ഇതിനിടയിൽ ഇരുട്ട് എന്റെ കണ്ണുകൾക്ക് ഗോചാരങ്ങളായിക്കഴിഞ്ഞിരുന്നു .

എന്റെ പായയുടെ അരികിൽ  ഒരു കൂജയും .., അതിന്മേൽ കമഴ്ത്തിവെച്ച ഒരു ഗ്ലാസും ഞാൻ കണ്ടു ...,ഞാൻ കിടക്കുമ്പോൾ അതവിടെയില്ലായിരുന്നു  ഉറക്കത്തിനിടയിൽ ..; എപ്പോഴോ ചേച്ചി വന്നു വെച്ചിട്ടുപോയതായിരിക്കും  അതെന്നു ഞാൻ ഊഹിച്ചു  .

            ദാഹം തീരുവോളം കുടിച്ച ശേഷം .., ഞാൻ പായയിലേക്ക് ചാഞ്ഞു ഇതിനിടെ അകത്തെ ശബ്ദങ്ങൾ നിലച്ചിരുന്നു .

            ഉറക്കം വരാതെ തിരിഞ്ഞും ..., മറിഞ്ഞും കിടന്ന എന്റെ കാതുകളിലേക്ക് ..., നേർത്ത ചില ശീൽക്കാര ശബ്ദങ്ങൾ അകത്തുനിന്നും ഉയരുന്നതുപോലെ തോന്നി ..! വീണ്ടും ഞാനെന്റെ കാതുകളെ കൂർപ്പിച്ചു .., ശരീരം  .., ശരീരത്തെ  ..പിടിച്ചു ഞെരിക്കുന്നതുപോലെയുള്ള ചില ശബ്ദങ്ങൾ കേട്ട് ഞാൻ പേടിച്ചു ,

              ''ഈശ്വരാ .., ഇയാൾ അവരെയെങ്ങാനും കൊല്ലുകയാണോ .?, നാളെ ഞാനൊരു കൊലപാതകത്തിനു സാക്ഷി പറയേണ്ടിവരുമോ .''?, ഞാൻ ഭയന്നു വിറച്ചു .., ശരിരം ആലില പോലെ വിറകൊള്ളുന്നു .., തല കറങ്ങുന്നുണ്ടോയെന്നു  എനിക്ക് സംശയം തോന്നി .

ഈ രാത്രി തന്നെ ഇവിടെനിന്നും ഓടിപ്പോയാലോ ., എന്നുവരെ ഞാൻ ചിന്തിച്ചു . എന്നാൽ എന്റെ കൈകളും .., കാലുകളും ഏതോ അദൃശ്യ  ബന്ധനത്തിൽ അകപ്പെട്ടിരിക്കുന്നതായി  എനിക്കു തോന്നി .

         പരവേശത്തോടെ  പായിൽ എഴുന്നേറ്റിരുന്ന എനിക്ക് ..; അടുത്ത മുറിയിൽ നിന്നും ഉയരുന്ന ആ .., ഞരക്കങ്ങളിൽ എന്തോ  ഒരാകർഷ്ണം ഉള്ളതുപോലെ തോന്നി .
                                                                                                                                                                   


                 

Popular posts from this blog