നെഗറ്റിവായ ഒരു ഉത്തരം പ്രതിക്ഷിച്ചു നിന്നിരുന്ന എന്നോട്, വളരെ സൗമ്യപൂർവ്വം അയാൾ ചോദിച്ചു .

               ''ജോലി അന്വക്ഷിച്ചു വന്നതാ ?''

''അതെ ''

            ''എന്താ നിന്റെ പേര് ?''

''ജോണ്‍ , ജോണ്‍ സാമുവൽ .''

         ''എന്തു ജോലിയൊക്കെ അറിയാം ?''

''ഏതു ജോലിയും ചെയ്യാം ''

             ''നാട്ടിൽ എവിടെയാ സ്ഥലം ?''

''തൃശ്ശൂര് ''.

           ''തൃശ്ശൂര് എവിടെ ?'' 

''പെരുംകുന്നം ...!''

               ''പെരുംകുന്നം എവിടെ ?''

     ''പെരുംകുന്നം അമ്പലത്തിന്റെ അടുത്താ ....., ചേട്ടന് അവിടെയൊക്കെ അറിയോ  .?''

              ''എന്റെ ഒരു പെങ്ങളെ അവിടെക്കാ    കല്യാണം കഴിച്ചേക്കണതെ .

 ''ഉവ്വോ ? അവിടെ എവിടെ  .?''

                      ''നീ പറഞ്ഞ സ്ഥലത്തിന്റെ ചുറ്റുവട്ടത്തൊക്കെ ആയിട്ടുവരും  ,  പേര് എനിക്ക് അത്ര നിശ്ചയം പോര , കാലം കുറെയായേ  ഞാനാ  വഴിക്കെല്ലാം പോയിട്ട് .

Popular posts from this blog