എനിക്ക് ഈ ചായക്കട കൂടാതെ  മറ്റൊരു ഏർപ്പാട് കൂടിയുണ്ട് ഹോം ഫുഡ്‌സ്   അപ്പം അതിലൊന്നാണ് . 

വീട്ടിൽ ഉണ്ടാക്കി പായ്ക്ക്  ചെയ്ത്  ഇവിടെയുള്ള കടകളിലും ബേക്കറികളിലുമൊക്കെ  കൊണ്ടുപോയി വിൽക്കും അതിലെന്നെ സഹായിച്ചു കൊണ്ട് കൂടെ നിന്നാൽ മതി 

താമസവും  ഭക്ഷണവും  പിന്നെ മാസം തോറും ശമ്പളമായി കുറച്ചു രൂപയും തരാം 

കുളിർമഴ പോലെയാണ് ആ വാക്കുകൾ എന്നിലേക്ക്‌ പെയ്തിറങ്ങിയത്‌ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ നിന്നും തണുത്ത  ജലാശയത്തിലേക്ക് ചാടിയ ഒരനുഭവം  .

ധിം , ചിലത്  ഇത്രയേയുള്ളൂ  നമ്മൾ ആനക്കാര്യമെന്നു ചിന്തിക്കുന്നത്  ഒരു നിമിഷാർദ്ധത്തിൽ  നടന്നുകിട്ടും എന്നാൽ എളുപ്പമെന്നു കരുതുന്നത് ചിലപ്പോ ഏറ്റവും  ബുദ്ധി മുട്ട് അനുഭവപ്പെടുത്തുന്നതായിരിക്കുകയും ചെയ്യും .

ഇവിടെ വന്നിറങ്ങിയപ്പോൾ  എന്തൊക്കെ ആലോചിച്ചായിരുന്നു  എന്റെ തല പുണ്ണായത് .

ജോലി കിട്ടുമോ ?താമസ സൌകര്യം കിട്ടുമോ ? ഭക്ഷണം കിട്ടുമോ ?

ദേ നോക്കൂ  എത്ര എളുപ്പത്തിലാണ് കാര്യങ്ങളെല്ലാം  നടന്നു കിട്ടിയത് . ഇപ്പോൾ എനിക്ക് എല്ലാമായി  ഇനി സമ്പാദിക്കണം  അങ്ങനെ സമ്പാദിച്ച്  മാസം തോറും  കുറച്ചു പണം നാട്ടിലേക്ക് അയക്കണം  പിന്നെയുള്ളത് മിച്ചം പിടിച്ച് ഏതെങ്കിലും ഏജന്റിനു കൊടുത്ത് ഗൾഫിലേക്ക് പറക്കണം  

ആ ചിന്ത എന്റെ മനോമുകുരത്തിൽ തെളിഞ്ഞതും തലക്കു മുകളിലൂടെ ഹുങ്കാരത്തോടെ ഒരു വീമാനം പാഞ്ഞുപോയതും  ഒരുമിച്ചായിരുന്നു .

സത്യം ഇതു നടക്കും  എന്റെ മനസ്സു മന്ത്രിച്ചു .

എന്റെ ദൈവമേ എത്ര പെട്ടന്നാണ് നീ എനിക്കൊരു വഴി കാണിച്ചു തന്നത്

ദൈവത്തോടുള്ള നന്ദി എന്റെ മനസ്സിൽ  പ്രാർഥനയുടെ രൂപത്തിൽ ഉയർന്നു .

യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് അലഞ്ഞു തിരിഞ്ഞു  നടക്കുന്നതിനെക്കാളുമൊക്കെ  മുൻപ് ഇത്രയും പെട്ടെന്ന്  താമസിക്കാൻ ഒരു സ്ഥലവും, ഭക്ഷണവും കിട്ടിയതോർത്ത് അത്ഭുത പെട്ടതോടൊപ്പംത്തന്നെ  എന്റെ ഉള്ളിൽ  അപ്പത്തിന്റെ രൂപവും തെളിഞ്ഞു വന്നു .

ചെറുപ്പത്തിൽ , പെരുന്നാളുകൾക്കും , മറ്റു വിശേഷ ദിവസങ്ങളിലും കഴിച്ചിട്ടുണ്ടെന്നല്ലാതെ  അത് വീട്ടിൽ ഉണ്ടാക്കുന്ന ഒരു പലഹാരം ആണെന്ന് അറിയാമെന്നല്ലാതെ  ഇതിനാൽ ഒരു ബിസിനസ്‌  ചെയ്യാമെന്നൊ .? എന്റെ ആദ്യ ജോലി ഇതിലായിരിക്കുമെന്നൊ ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നതല്ല .

ആഹ്ളാദത്താൽ എനിക്കൊന്നു തുള്ളിച്ചാടാൻ തോന്നി .    
                                          

Popular posts from this blog