മേശയുടെ പുറകെയുള്ള കസേരയിൽ ഏകദേശം നാൽപത്  വയസ്സിനോടടുത്ത ഒരു കുറിയ മനുഷ്യൻ ഇരുന്നിരുന്നു  . തുറന്നുവെച്ച  നോട്ട് ബുക്കിൽ , എന്തൊക്കെയോ കുറിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം തന്നെ ; ചായ കുടിച്ചു പോകുന്നവരുടെ  പൈസ വവാങ്ങുകയും  , ബാലൻസ് മടക്കി നൽകുകയും  ചെയ്യുന്നുണ്ട് .

                                                           ആരുടേയും മുഖത്തു നോക്കാതെ , യാന്ത്രികമായൊരു പ്രവർത്തിയെന്നോണം അയാൾ അത്  തുടർന്നുകൊണ്ടിരിക്കുന്നു.

                                                          കണ്ടാൽ ഒരു മലയാളി മട്ടുണ്ട് എങ്കിലും , നെറ്റി മുഴുവനും ഭസ്മം പൂശിയിരിക്കുന്ന  അയാളുടെ വേഷവിധാനങ്ങൾ ഒരു തമിഴന്റെതു  പോലെ തോന്നിച്ചു .

                                                        ആ കടയുടെ മുൻവശത്തായി ഒരു മൂന്നടി പൊക്കത്തിൽ കെട്ടിവെച്ചിരിക്കുന്ന ഭിത്തിയിൽ ഒരു ഗ്യാസ് സ്റ്റൗവ് വെച്ചിരിക്കുന്നു  . അതിനു മുകളിൽ  രണ്ടു പാത്രങ്ങളിലായി  ചായ ഉണ്ടാക്കുവാനുള്ള വെള്ളവും ,പാലും തിളച്ചുകൊണ്ടിരുന്നു .

                                                            സ്റ്റൗവ്വിനു  പുറകിലായി ...., ഏകദേശം അമ്പതു വയസ്സിനോടടുത്ത ഒരാൾ മുണ്ടു വളച്ചുടുത്തു ; ഒരു മുറികൈയ്യൻ ബനിയനുമിട്ട് നില്ക്കുന്നുണ്ട് . ടീ മാസ്റ്റർ  എന്ന പേരിലറിയപ്പെടുന്ന അയാൾ ; ഓർഡർ അനുസരിച്ച് ചായയും , കാപ്പിയും വരുന്നവർക്ക് ഉണ്ടാക്കികൊടുക്കുന്നു .

                ഇവിടെ മാസ്റ്റർ എന്നുള്ളത് ഒരു സ്ഥാനപ്പേരായി മാറുന്നു .., സത്യത്തിൽ അയാൾ ആരേയും പഠിപ്പിക്കുന്നില്ലെങ്കിൽ കൂടി .

                                                     ആളുകളുടെ ഇടയിൽക്കൂടി ചായ സപ്ലൈ ചെയ്യുകയും , ഒഴിഞ്ഞ ഗ്ലാസ്സുകൾ ഏടുക്കുകയും , ടേബിളുകൾ  ക്ലീൻ ചെയ്യുകയും ചെയ്തുകൊണ്ട് , ഒരു പയ്യൻ ഓടി നടക്കുന്നുണ്ട്.

                                                  ഏതായാലും മലയാളിയാണോ അവിടെയുള്ളതെന്ന് അറിയുവാനുള്ളൊരു പരിക്ഷണത്തിന് ഞാൻ തയ്യാറായി  '' ഒരു ചായ '!'' എന്നു ഞാനുറക്കെ പറഞ്ഞു .

                                               എന്തുകൊണ്ടോ എന്റെ ശബ്ദം പുറത്തേക്കു വരുന്നില്ല  , കൂടാതെ ആകെയൊരു  വിറയൽ പോലെയും .     

Popular posts from this blog