സ്വാദിഷ്ടമായ ആ ഭോജനം കഴിഞ്ഞ്  നന്ദി സൂചകമായി ഞാൻ മണിച്ചേട്ടനെ നോക്കിയെങ്കിലും മണിച്ചേട്ടൻ  തിരക്കിലായിരുന്നു.

ശരി എങ്കിലതു  പിന്നെ കൊടുക്കാം എന്നുകരുതി ഞാൻ പുറത്തുള്ള ഒരു കസേരയിൽ  റോഡിലെ തിരക്കിലേക്കു  കണ്ണും നട്ടിരുന്നു .

എണ്ണിയാൽ ഒടുങ്ങാത്ത അത്രയും വാഹനങ്ങൾ തലങ്ങും  വിലങ്ങും ചീറിപാഞ്ഞു കൊണ്ടിരിക്കുന്നു .

എന്തൊരു വലിയ നഗരമാണ്  ഈശ്വരാ ഇത് ? ഞാൻ പിറുപിറുത്തു .

എങ്ങും തിക്കും  തിരക്കും  ബഹളവും മാത്രം എല്ലാവരും  ധ്രിതിയിൽ എങ്ങോട്ടോ  പാഞ്ഞുകൊണ്ടിരിക്കുന്നു .

ആരും ആരെയും  ശ്രദ്ധിക്കുന്നില്ല എല്ലാവർക്കും തിരക്കുതന്നെ   ഈ തിരക്കുകൾ ഒന്നുമില്ലാതിരിക്കുന്നത് ഞാനൊരാൾക്കു മാത്രം.

നാളെയൊരു  പക്ഷെ  ഞാനുമീ തിരക്കിന്റെ അവിഭ്യാജ്യ ഘടകമായി മാറുമായിരിക്കാം .

എന്റെ ഈ അത്ഭുതം മറ്റൊരാളുടെയും മുഖത്ത്  എനിക്ക് കാണുവാൻ കഴിഞ്ഞില്ല . കാരണം അവരിൽ ഇതെല്ലാം പരിചിതമായി കഴിഞ്ഞരിക്കുന്നു 

എന്നാലൊരു  നാട്ടിൻ പുറത്തു കാരനായ എനിക്ക്  അത്ഭുതങ്ങളുടെ ഒരു വാതായനമായിരുന്നു ഈ നഗരക്കാഴ്ചകൾ.

എന്റെ ഗ്രാമവുമായി ഈ നഗരത്തെ താരതമ്യം ചെയ്യുന്നത്  ശുദ്ധ വിഡ്ഢിത്തമാണ് അതിൽ നിന്നും എത്രയോ കാതങ്ങൾ അകലെയാണ് ഇത് കിടക്കുന്നത് .

ദൂരത്തിൽ  മാത്രമല്ല സംസ്കാരത്തിലും, ജീവിത ശൈലികളിലും അങ്ങനെ എല്ലാത്തിലും  എത്രയോ കാതങ്ങൾ അകലെ.

കിളികളും പുഴകളും പാടങ്ങളും പറമ്പുകളും തോടുകളും, കുളങ്ങളും,വൃക്ഷങ്ങളും , ക്ഷേത്രങ്ങളും,കർഷകരും ,കന്നുകാലികളും , നിറഞ്ഞ ഗ്രാമം .

നൊസ്റ്റാൾജിയ ഇഷ്ടപ്പെടുന്നവർക്ക് ഗ്രാമത്തിന്റെ  എതിലുമുണ്ട്  ഉൾപുളകം .

എന്നാൽ ഇത്രയും പെട്ടെന്ന്  നൊസ്റ്റാൾജിയയുടെ തീരങ്ങളിലേക്ക്  എന്റെ മനസ്സിന്  കൂപ്പുകുത്താനുള്ള ഒരകൽച്ച  ഗ്രാമവുമായി എനിക്കായിട്ടില്ലെങ്കിലും വീടു വിട്ടു വന്ന ഈ മുന്നുനാലു ദിവസങ്ങൾക്കുള്ളിൽത്തന്നെ  ഗ്രാമത്തെക്കുറിച്ചുള്ള ഓർമ്മകൾ ഒരു നൊസ്റ്റൾജിയയായി എന്നിൽ പടർന്നു കയറുന്നത് ഞാനറിയുന്നു .       

Popular posts from this blog