6
വിശപ്പ് ചൂളം വിളിക്കാൻ ആരംഭിച്ചിരിക്കുന്നു
എങ്കിലും വിശപ്പിനേക്കാളധികം എന്നെ അലട്ടിയ ചിന്ത എങ്ങിനെ ഇവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ പറ്റും എന്നുള്ളതായിരുന്നു .
ബോംബയെന്ന മഹാനഗരത്തിൽ പച്ചപ്പിന്റെ ഒരു തുരുത്ത് എവിടെയാണ് കണ്ടെത്തുവാൻ കഴിയുക
ആരാണ് എന്നെ സഹായിക്കുക ? എവിടെയാണ് ഞാൻ ജീവിക്കുക ?
ഒരാവേശത്തിനു കയറി പോരുമ്പോൾ ഈ വക ചോദ്യങ്ങൾ ഒന്നും തന്നെ എന്റെ ചിന്താമണ്ഡലത്തിലുണ്ടായിരുന്നില്ല എന്നുള്ളതായിരുന്നു സത്യം
ഈ നഗരത്തെക്കുറിച്ചുള്ള കേട്ടറിവ് ഒന്നു മാത്രമാണ് ഇവിടേക്ക് ജോലി തേടി വരുവാൻ എന്നെ പ്രേരിപ്പിച്ച മുഖ്യഘടകം .
എന്തു ജോലി ചെയ്താലും ഇവിടെ ജീവിച്ചു പോകാൻ സാധിക്കും .
ഇതൊരു മഹാനഗരം തന്നെയാണ് കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരം .
ഒരുവശത്ത്എല്ലാസുഖസമൃദ്ധികളും ആഡംബരങ്ങളും മറുവശത്ത് കൊടിയ ദാരിദ്രവും ദുരിതങ്ങളും
ജീവിതത്തിന്റെ രണ്ടു വശങ്ങളും കണ്ടുമുട്ടുന്ന നഗരം ചേരികളുടെയും വേശ്യകളുടെയും ഭിക്ഷാടകരുടേയും കാര്യമെടുത്താൽ അതിലും മുന്നിൽ തന്നെ .
സ്വന്തം സുഖഭോഗാസക്തിക്കുവേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നവർ ജീവിക്കുന്ന നഗരം .
ശരിരത്തിന്റെ നിലവാരമനുസരിച്ച് നൂറു രൂപാ മുതൽ ലക്ഷങ്ങൾ വരെ പ്രതിഫലം വാങ്ങുന്നവർ ജീവിക്കുന്ന നഗരം .
ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വേണ്ടി ശരീരം വിൽക്കുന്നവർ ജീവിക്കുന്ന നഗരം .