എന്റെ അമ്മയും ലോനചേട്ടന്റെ ഭാര്യ മറിയവും വലിയ കൂട്ടുകാരാണ് . കൂടാതെ ലോനചേട്ടന്റെ വീടിന്റെ തൊട്ടടുത്തുതന്നെയാണ് എന്റെ വീടും .
എന്നാൽ ആ ...വീട്ടിലേക്കുള്ള എന്റെ നിത്യ സന്ദർശനത്തിന്റെ പ്രചോദനത്തിനു കാരണം ഇതൊന്നുമായിരുന്നില്ല .പ്രമീളയെന്ന ലോനച്ചേട്ടന്റെ ഇളയമകൾ .., ആയിരുന്നു അതിനു കാരണം .വിവാഹിതയാണെങ്കിലും ..., ഭർത്താവ് ഗൾഫിൽ ആയതിനാൽ അവർ സ്വന്തം വീട്ടിൽ തന്നെയായിരുന്നു നിന്നിരുന്നത് .
ഞങ്ങളുടെ ഗ്രാമത്തിൽ ഡിഗ്രി പഠിച്ച , അപൂർവ്വം ചിലരിൽ ഒരാൾ ആയിരുന്നു അവർ . ഡിഗ്രി പഠിക്കുന്ന സമയത്തുതന്നെയായിരുന്നു അവരുടെ വിവാഹവും . അതുകഴിഞ്ഞ് ഏറെ താമസിയാതെ തന്നെ കെട്ടിയവൻ ഗൾഫിലേക്ക് തിരിച്ചുപോയി .
ഞാനാ കാലഘട്ടത്തിൽ പത്താം ക്ലാസിൽ പഠിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . പഠിത്തം പത്തിലാണ് എങ്കിലും ഒരു ചെറിയ കുട്ടിയുടെ ആകാര സൌഷ്ഠവും . രൂപഭംഗിയും മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത് . കുരുത്തു വരുന്ന കരമീശയും , നിഷ്കളങ്കമായ കണ്ണുകളും , ഒരു പാവത്താൻ ഇമേജ് എനിക്കു നൽകിയിരുന്നു.
ഒമ്പതാം ക്ലാസ്സ് വരേയ്ക്കും ട്രൌസർ ഇട്ടു ക്ലാസ്സിൽ വരുന്നവർ , പത്താം ക്ലാസ്സു മുതൽ മുണ്ടിലേക്ക് മാറുമായിരുന്നു . കാരണം സ്കൂളിലെ ചേട്ടന്മാർ അവരാണല്ലോ പിന്നെ ശരീര വളർച്ച കൊണ്ടുള്ള മാറ്റവും .
ആയതിനാൽ മുണ്ട് എന്നുള്ളത് , ആ .., ക്ലാസ്സിലെ ഒരു ശരിയായ വേഷവിധാനം തന്നെയായിരുന്നു . പിന്നെ അപൂർവ്വം ചില പാന്റുധാരികളും ഉണ്ടാകും .
എന്നാൽ പത്താം ക്ലാസ്സിലേക്ക് പാസ്സായിട്ടും , ഒരു ചെറിയ കുട്ടിയുടെ ഇമേജ് ഉള്ള എനിക്ക് മുണ്ടുടുക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല എന്ന സമീപനമായിരുന്നു എന്റെ വീട്ടുകാരുടെത് , ആയതിനാൽ മുണ്ടുടുക്കുക എന്നുള്ളത് എന്റെ സ്വപ്നം മാത്രമായിരുന്നു .
സ്കൂൾ തുറന്ന് , പത്താം ക്ലാസ്സിലേക്കുള്ള എന്റെ ആദ്യ ദിനം കരഞ്ഞുകൊണ്ടാണ് ഞാൻ വീട്ടിലെക്കേത്തിയത് , കാരണം ഞാൻ മാത്രമായിരുന്നു ഏക ട്രൌസ്സർധാരി .
അസ്സംബ്ലിക്ക് നിൽക്കുമ്പോൾ എന്റെ തൊലിയുരിഞ്ഞുപോയി . എല്ലാ മുണ്ടുധാരികളുടെയും മുന്നിൽ , അവർ അടിയിലിടുന്ന , സാധനം മാത്രമിട്ടുകൊണ്ട് , ഏറ്റവും മുന്നിൽ ഞാൻ .
''' എന്താടാ ജോണേ ....., മുണ്ടുടുക്കാൻ മറന്നുപോയോ ....?'', കൂട്ടുകാരുടെ അർഥം വെച്ചുള്ള ചോദ്യത്തിൽ ഞാൻ ചൂളിപ്പോയി . അധ്യാപകരുടെയും .., ടീച്ചർമാരുടെയും .., എന്തിന് ആ സ്കൂളിലെ , എല്ലാവരുടേയും നോട്ടം എന്നിലേക്കു മാത്രം ചുരുങ്ങുന്നതായി എനിക്കു തോന്നി .
അസംബ്ലി മൈതാനം മുഴുവൻ കൂട്ടച്ചിരിയാണ് മുഴങ്ങിയത് . ഹെഡ് മാസ്റ്ററുടെ രൂക്ഷ നോട്ടം എന്റെ നേർക്ക് .
ഇന്നലെവരെ ഞാൻ ട്രൌസറിട്ടു ഓടിക്കളിച്ചു നടന്ന സ്കൂളാണ് . എന്നാൽ രണ്ടുമാസം കൊണ്ട് ഞാനൊരു വലിയ ആളായിതീർന്നപോലെ . ആൾക്കൂട്ടത്തിനു നടുവിൽ നഗ്നനായവനെപ്പോലെ ഞാൻ നിന്നുചൂളി . അത് പാതി സത്യം തന്നെ .ഒരു വിധേനെയാണ് അന്നത്തെ ദിവസം ഞാൻ അവസാനിപ്പിച്ചത് .