ഈ സമയം ശാന്തേച്ചി .., അപ്പം ചുട്ടെടുക്കാനുള്ള വലിയ സ്റ്റൗവും ചട്ടിയും .., എല്ലാം ശരിയാക്കും .
ഒരു വലിയ മണ്ണണ്ണ സ്റ്റൗവിൻമേൽ .., ,വലിയൊരു ചട്ടി വെച്ച് ..,, അതിൽ നിറയെ ഓയിൽ ഒഴിച്ചിരിക്കുന്നു സ്റ്റൗവിനു ചുറ്റും മൂന്ന് ചെയറുകൾ ഇട്ടിട്ടുണ്ട് .., രണ്ടു ചെയറുകളിലിരുന്ന് .., ശാന്തേച്ചിയും ..., മണിച്ചേട്ടനും അപ്പം ചുട്ടുകൊണ്ടിരിക്കും ..., മൊരിഞ്ഞു വരുന്ന അപ്പത്തെ .., കരിയാതെ എണ്ണയിൽനിന്നും ഒരു കമ്പി കൊണ്ട് കുത്തിയെടുത്ത് . അരിപ്പപോലെയുള്ള ഒരു പാത്രത്തിലേക്ക് വെച്ച് , ചൂടാറിയതിനു ശേഷം ..., അപ്പത്തിൽനിന്നും എണ്ണ നന്നായി കുടഞ്ഞു കളഞ്ഞതിനുശേഷം .., രണ്ടാമതൊരു പാത്രത്തിലേക്ക് മാറ്റിവെക്കേണ്ട ജോലി എന്റെതാണ്.
സ്റ്റൗവിന്റെ പ്രഷർ കുറയുംതോറും .., അത് അടിച്ചുകൊടുത്തു കൊണ്ടിരിക്കണം .., എപ്പോഴും ഒരു ഹുങ്കാര ശബ്ദത്തോടെ കത്തികൊണ്ടിരിക്കണം ..., കാരണം ചൂടിന്റെ ഏറ്റകുറച്ചിലുകൾ അപ്പത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും .., ആയതിനാൽ ചൂട് ഒരേ ശ്രേണിയിൽത്തന്നെ ക്രമീകരിക്കണം .
രണ്ടുപേരും നാലുകൈകൾ കൊണ്ട് തുരുതുരാ ചുട്ടെടുക്കുന്ന അപ്പത്തെ അതിനനുസ്രതമായി കൊരിയെടുക്കാനാകാതെ ഞാൻ വിഷമിച്ചു പലപ്പോഴും അപ്പം കരിഞ്ഞുപോകുമ്പോൾ മണിച്ചേട്ടൻ ചെവി പൊട്ടുന്ന ചീത്ത എന്നെ വിളിച്ചിരുന്നു ..., എന്റെ പരിചയക്കുറവാണ് ..., ആദ്യത്തെ ദിവസമാണ് .., എന്നൊന്നും മനസ്സിലാക്കാതെ .
നിശബ്ദനായി .., കുമ്പിട്ടിരുന്നു ജോലി ചെയ്യുന്ന എന്നെ..., ശാന്തേച്ചി അനുകമ്പാപൂർവ്വം നോക്കുന്നുണ്ടായിരുന്നു .., ചൂടുള്ള അപ്പം വേഗത്തിൽ കൊരിയെടുക്കുന്നതിനിടയിൽ .., പലപ്പോഴും എന്റെ കൈ പൊള്ളുന്നുണ്ടായിരുന്നു .., എങ്കിലും ആ നീറ്റൽ കടിച്ചുപിടിച്ച് .., ഞാനെന്റെ ജോലി തുടർന്നു .
കാരണം ഇതെന്റെ ആവശ്യമാണ് ഇവിടെ എനിക്ക് താമസിക്കാനൊരു ഇടമുണ്ട് .., ഭക്ഷണമുണ്ട് , കൂലിയുണ്ട് .., കിട്ടിയ ഈ ജോലി വേണ്ടെന്നുവെച്ച് പുറത്തേക്കിറങ്ങിയാൽ ; അപരിചിതമായ ഈ നഗരത്തിൽ ഞാൻ ഒറ്റപ്പെടും ...! , ഇപ്പൊ എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചാലും .., ഇവിടെ കഴിച്ചുകൂട്ടുക .., പതുക്കെ .., പതുക്കെ ..., പരിചിതമാകുന്ന നഗരത്തിൽ .., മറ്റൊരു ജോലി കണ്ടെത്താനായി ശ്രമിക്കാം .
സാവധാനത്തിൽ ഞാനും കൈവേഗത ആർജ്ജിച്ചുകൊണ്ടിരുന്നു . ഇപ്പോൾ കരിയാതെത്തന്നെ .., അവരുടെ വേഗതക്കനുസ്രതമായി .., എനിക്ക് അപ്പത്തെ കോരിയെടുക്കാൻ സാധിക്കുന്നുണ്ട് .
തിളച്ചു മറിയുന്ന എണ്ണയുടെ ചൂടും ആളിക്കത്തുന്ന സ്റ്റൗവിന്റെ ചൂടിനുമൊപ്പം .., സൂര്യൻ കത്തി ജ്വലിച്ചപ്പോൾ .., ഞാൻ തളർന്നു , ത്രിശങ്കു സ്വർഗ്ഗത്തിൽ എത്തിപ്പെട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു ആരും ഒന്നും തന്നെ സംസാരിക്കുന്നില്ല .., എല്ലാവരും യാന്ത്രികമെന്നോണം .., അവരവരുടെ ജോലിയിൽ വ്യാപ്രതരായിരുന്നു .
വിയർത്തു കുളിച്ച ഞാൻ ദാഹിച്ചു വലഞ്ഞു .., വെള്ളം കുടിക്കാൻ ചോദിക്കാൻ എനിക്ക് ഭയമായിരുന്നു .., അതിന് ഒരുപക്ഷെ ചീത്ത പറഞ്ഞെങ്കിലോ ...?, കാരണം ഈ കുറച്ചു സമയം കൊണ്ടുതന്നെ , അയാളെ കുറിച്ച് എനിക്ക് ഒരേകദേശധാരണ കിട്ടിയിരുന്നു .
എന്റെ പരവേശം കണ്ടിട്ടാണോ , അതോ ശാന്തേച്ചിക്ക് .ദാഹിച്ചിട്ടാണോ .., എന്നെനിക്കറിയില്ല .., അവർ മണിച്ചേട്ടനോട് പറഞ്ഞു .
''നിങ്ങൾ ആ തീയൊന്ന് കുറക്ക് കുറച്ച് വെള്ളം കുടിക്കട്ടെ ..''! , ആ സ്വരത്തിൽ ഒരു കോപത്തിന്റെ ധ്വനിയുണ്ടായിരുന്നു ...!, രാത്രി നടന്ന സംഭവത്തിന്റെ തുടർച്ചയായിരിക്കും ..; അവരെക്കൊണ്ട് കോപത്തിൽ സംസാരിപ്പിച്ചത് .., എന്നു ഞാനൂഹിച്ചു .
ഒന്നും പറയാതെ മണിച്ചേട്ടൻ തീ കുറച്ചു .., എന്നിട്ട് വെള്ളം കുടിക്കുവാനായി അകത്തേക്കുപോയി .., പുറകെ ശാന്തേച്ചിയും .., ഞാൻ അവിടെത്തന്നെ ഇരുന്നതേയുള്ളൂ .
രാത്രിയിൽ കുടിക്കാൻ വെച്ച വെള്ളത്തിൽ ബാക്കിയുണ്ടായിരുന്നത് .., ഞാൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു തിരിയുന്നതിനിടയിൽ ഒരു മോന്ത നല്ല തണുത്ത മോരുമായി .., ശാന്തേച്ചി മുന്നിൽ നിൽക്കുന്നു .., അതും ഒറ്റ വലിക്ക് ഞാൻ കുടിച്ചു
''എങ്ങിനെയുണ്ടെടാ ..., പണി .?''
''കുറച്ചു കട്ടിയാണ് ചേച്ചി ''
''ആദ്യമായതുകൊണ്ടാണ് പിന്നെ ശീലമായിക്കൊള്ളും ''
വിയർത്തു കുളിച്ചു നിൽക്കുന്ന എന്റെ ശരീരത്തിൽ നോക്കി .., അവർ ചോദിച്ചു ..
''നിനക്ക് ഷർട്ട് ഊരി ഇട്ടുകൂടെ ?''
''വേണ്ട ചേച്ചി .''
''എന്താടാ .., നാണമാ ''
''ഏയ് ... അങ്ങിനെയൊന്നുമില്ല ''
''നീ പേടിക്കേണ്ട ഞങ്ങളാരും നിന്നെ കേറിപ്പിടിക്കുകയോന്നുമില്ല '', ഇതും പറഞ്ഞ് .., അവർ എന്റെ കൈയ്യിൽ നിന്നും മോന്ത വാങ്ങി തിരിച്ചുപോയി ..!, ആ .. കൈവിരലുകൾ .., എന്റെ കൈകളെ തലോടിയോ ..., എന്നൊരു സംശയം എന്നിലൂടെ കടന്നുപോയി .
എന്താ ഇവർ ഇങ്ങിനെയൊക്കെ സംസാരിക്കുന്നത് , ഇവരുടെ മനസ്സിൽ എന്തെങ്കിലും ഗുഡോദ്ദേശമുണ്ടോ .?മറ്റൊരു പ്രമിളയാണോ ...ഇവർ ...?, പ്രമിളയുടെ ഭർത്താവ് വിദേശത്തായിരുന്നു ...;ആയതിനാൽ അവർക്കുള്ള മനോവിഷമം ഊഹിക്കാനാകും .., എന്നാൽ ...ഇവർക്ക് എന്തിന്റെ കുഴപ്പമാണ് .
ഏതാണ്ട് പത്തു നിമിഷത്തെ ഇടവേളക്കു ശേഷം മണിച്ചേട്ടനും ..,ശാന്തേച്ചിയും .., അകത്തുനിന്നും വന്നു .., സ്റ്റൗ ഒരു ഹുങ്കാരത്തോടു കൂടി കത്തുവാനാരംഭിച്ചു .
വീണ്ടും ഒരു മണിക്കൂറോളം നീളുന്ന ഇടവേളയില്ലാത്ത പണി .., കഠിനമായ ആ ജോലി തീർന്നു കഴിഞ്ഞപ്പോൾ .., ഉച്ചസൂര്യൻ തലക്കു മുകളിൽ ഹൈ വോൾട്ടെജിൽ എരിഞ്ഞു തുടങ്ങിയിരുന്നു .
ഏകദേശം രണ്ട് രണ്ടര മണിക്കൂർ നേരം വരുന്ന ജോലിയായിരുന്നുവത് സ്റ്റൗ ഓഫ് ചെയ്തപ്പോൾ .., മുറിയിൽ ഘനീഭവിച്ചു നിന്നിരുന്ന ചൂടിന് അല്പമൊരു ലാഘവത്വം കൈവന്നു ...; കൂടാതെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്ന ഹുങ്കാരശബ്ദത്തിന് ഒരാശ്വാസവും .