ചിലപ്പോൾ അയാൾ എന്നെ വഴക്കു പറയുമായിരിക്കും ,

                       അല്ലെങ്കിൽ ദിവസേനെ; എന്നെപ്പോലെയുള്ളവരുടെ ആവർത്തന വിരസതയിൽ ; ''ശല്യം '' എന്നുപറഞ്ഞു  ഒഴിവാക്കാൻ ശ്രമിക്കും , അതുമല്ലെങ്കിൽ , കേൾക്കാൻ താല്പര്യം ഇല്ലാത്ത കേൾവിക്കാരനെപ്പോലെ നിസ്സംഗനായി ഇരിക്കുമായിരിക്കാം .

                                                 ഇത്തരത്തിലുള്ള പലപല ചോദ്യങ്ങളും  ചാട്ടുളി , വേഗത്തിൽ എന്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു . പക്ഷെ അതോടൊപ്പം  തന്നെ  അതിനുള്ള ഉത്തരങ്ങളും  എന്റെ മനസ്സ്  നൽകി ക്കൊണ്ടിരുന്നു .

                                                   ''നീ എന്തിനാണ് പേടിക്കുന്നത് .? നീ അയാളോട് പണം കടം ചൊദിക്കാനൊന്നുമല്ലല്ലൊ  പോകുന്നത് .?  ഒരു ജോലിയാണ് ചോദിക്കുന്നത് , അല്ലെങ്കിൽ അതിനുള്ള മാർഗ്ഗമാണ് ആരായുന്നത്  അയാൾക്ക്‌ ഇഷ്ട്ടമുണ്ടെങ്കിൽ  തരട്ടെ , അതിനുള്ള മാർഗ്ഗം തെളിയിച്ചു തരാൻ കഴിയുമെങ്കിൽ ആകട്ടെ .

                        ഒന്നു ശ്രമിച്ചു നോക്കുന്നു , അത്രയേ ഉള്ളൂ .

                            ഭയപ്പെടാതെ പോയി ചോദിക്കൂ . 

                                               മനസ്സിന്റെ ശക്തമായ  ഉൾ  പ്രേരണയാൽ  ഞാനയാളുടെ മുന്നിലേക്ക്‌ ചെന്നു ;വളരെ പരിചയ ഭാവം നടിച്ചു കൊണ്ട് ഞാൻ ചോദിച്ചു .

                                               ''ചായക്ക്‌ എത്രയായി ?

                                              എന്റെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ടയാൾ  പറഞ്ഞു .

                   ''രണ്ടു രൂപാ ''

                    സത്യത്തിൽ ആ ചിരി എന്നിൽ കൂടുതൽ ആത്മവിശ്വാസം നിറച്ചു .

                               പണം കൊടുക്കുന്നതിനിടയിൽ നിഷകളങ്ക ഭാവത്തിൽ ഞാനൊന്ന്  പുഞ്ചിരിച്ചു കാണിച്ചു .

                                     കാര്യം കാണാൻ , എന്തും ചെയ്യാൻ തയ്യാറായവന്റെ  തരത്തിലുള്ള  ചിരിയായിരുന്നുവത് ..

                                    ''ചേട്ടാ ഇവിടെ എവിടെയെങ്കിലും ഒരു ജോലി കിട്ടുവാൻ മാർഗ്ഗമുണ്ടോ ..?"


ഒരു നിമിഷം , അയാൾ എന്റെ മുഖത്തേക്ക് നോക്കി .  

Popular posts from this blog