The Incredible life.. part 1
സമയം സന്ധ്യയായിത്തുടങ്ങിയിരിക്കുന്നു സ്വർണ്ണരശ്മികൾ വാരി വിതറി നിന്നിരുന്ന സൂര്യനുമേൽ ഇരുട്ടതിന്റെ കറുത്ത മേലങ്കി മൂടുവാൻ തുടങ്ങി പാതിമുഖം നഷ്ടപെട്ടു കഴിഞ്ഞ സൂര്യമുഖത്തു നിന്നും പ്രസരിക്കുന്ന പ്രഭയ്ക്കു ശോഭ തീരേയില്ലായിരുന്നു.
എരിഞ്ഞു തീരുവാൻ പോകുന്ന ആ മുഖത്തു നിരാശയുടെ ഒരു നേർത്ത ആവരണമുണ്ടയിരുന്നുവോ ? അതോ ആശിക്കാൻ ഒന്നുമില്ലാതിരുന്ന എന്റെ മനസിന്റെ ഉള്ളിൽ നിന്നും ഉയർന്ന തോന്നലയിരുന്നുവോ അത് ?
ദീപാലംകൃതമായിരിക്കുന്ന ആ ക്ഷേത്ര ചുറ്റു മതിലിനു പുറത്തുള്ള ആൽത്തറയിൽ ഞാനിരിക്കുവാൻ തുടങ്ങിയിട്ട് നേരമേറെയായി . എന്തിനാണ് അവിടെയങ്ങനെ ഇരിക്കുന്നതെന്നോ ? എങ്ങിനെയാണ് അവിടെ എത്തിച്ചേർന്നതെന്നോ എനിക്കജ്ഞാതമായിരുന്നു . അല്ലെങ്കിലൊരു പക്ഷേ എന്റെ ഓർമ്മയുടെ പച്ചപ്പിൽ അവ വ്യക്തമായിരുന്നുവെങ്കിലും ഞാനൊരിക്കലും തിരിഞ്ഞു നോക്കാനിഷ്ടപ്പെടാത്ത ഭൂതകാലത്തിന്റെ വികലമായ ഒരു ചിത്രമായിരുന്നൂവത് .
ജീവിതത്തിന്റെ അവസാന തീരത്താണ് എന്റെ യാത്ര എത്തിച്ചേർന്നിരിക്കുന്നത് ഇനി ഇവിടെ നിന്നും ഒരേയൊരു കാൽവെപ്പിന്റെ ദൂരം മാത്രമേയുള്ളൂ
മരണത്തിലേക്ക്

എല്ലാത്തിനെയും തന്റെ കൈക്കുമ്പിളിലൊതുക്കുന്ന മരണമെന്ന പ്രതിഭാസത്തിലേക്ക്. ഞാനറിയാതെ എന്റെ ചുണ്ടിലൊരു വരണ്ട ചിരി പടർന്നു അധരങ്ങൾ പിറുപിറുത്തു .
മരണം, ആത്മഹത്യ എല്ലാത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം കല്ലും മുള്ളും നിറഞ്ഞ വഴികളിയുടെയുള്ള എന്റെ പ്രയാണത്തിന് ഇതാ നിമിഷങ്ങൾകൊണ്ട് അവസാനമാവുകയാണ്. ഒരു പക്ഷെ ഞാനത് ഇഷ്ടപെടുന്നില്ലെങ്കിൽ കൂടി മറ്റുള്ളവരുടെ പ്രേരണ എന്നെ അതിലേക്കു എത്തിച്ചേർത്തിരിക്കുന്നു .
ഒഴുക്കിനെതിരെ നീങ്ങുവനുള്ള ശക്തി ഒരിക്കലും കരിയിലക്കില്ലല്ലോ ? അത് തിരയുടെ ശക്തമായ കരങ്ങളിലകപെട്ടു നിത്യതയുടെ ആഗാതതയിലേക്ക് നിപതിക്കുന്നു . അതുപോലെയൊരു കരിയില തന്നെയെല്ലേ ഞാനും ? അല്പം പോലും പ്രിതികരിക്കാനകാതെ അനിവാര്യമായ ദുരന്തത്തിലേക്ക് അതിവേഗം പ്രയാണം ചെയിതു കൊണ്ടിരിക്കുന്നൊരു കരിയില.
എവിടെയാണ് എന്റെ ജീവിത താളം പിഴച്ചത്?

എന്ന് മുതലാണ് എന്റെ സ്വപനങ്ങൾ എന്നിൽനിന്നുമകന്നു തുടങ്ങിയത്?
ക്ഷേത്രത്തിൽ നിന്നുമുയർന്ന ഭക്തിസാന്ദ്രമായ കീർത്തനം ഓർമ്മയുടെ തീരങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി
കാലം അതിന്റെ പടച്ചട്ട പൊളിച്ചു കൊണ്ട് പിന്നിലേക്ക് ഓടിമാറുന്നു. അകലെ നിന്നുമൊരു ട്രെയിനിന്റെ ചൂളം വിളി ഹൃദയത്തെ നെടുകേ പിളർന്നു കൊണ്ട് പാഞ്ഞുവരുന്നു .