23
കാലം അതിവേഗം , അതിന്റെ അച്ചുതണ്ടിൽ തിരിഞ്ഞുകൊണ്ടിരുന്നു .., ശാന്തേച്ചിയും .., ഞാനുമായുള്ള ബന്ധം അതിന്റെ പാരമ്യത്യത്തിൽ എത്തുകയും .., പിന്നെ അത് പതുക്കെ പതുക്കെ താഴേക്കു വന്നുകൊണ്ടിരിക്കുകയും ചെയ്തു .
സെക്സിന്റെ എല്ലാ വശങ്ങളും വളരെ ധാരാളിത്തത്തോടെ ഞാൻ അനുഭവിച്ച നാളുകളായിരുന്നുവത് ..!, വിവിധ തരത്തിലുള്ള ലൈംഗിക സംതൃപ്തികൾ നിർല്ലോഭമായി ഞങ്ങൾ അനുഭവിച്ചു . എല്ലാ അർത്ഥത്തിലും ഞാൻ എന്റെ യൗവനം ആഘോഷിച്ചു .
കാലക്രിമേണേ അവരിലുള്ള എന്റെ താല്പര്യം കുറഞ്ഞു വന്നു കൊണ്ടിരുന്നു ..., ദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം മടുപ്പിക്കുന്നതുപോലെ .
ഇതിനിടയിൽ മാസം തോറും എനിക്കു കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു പൈസ പോലും ഞാനെടുക്കാതെ .., എല്ലാം എന്റെ വീട്ടിലേക്ക് അയക്കുമായിരുന്നു .., ചെറുതാണെങ്കിലും ആ തുക അവർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു .
വീട്ടിലെ ദാരിദ്രത്തിന്റെ അളവുകോൽ പതുക്കെ .., പതുക്കെ .., കുറഞ്ഞു തുടങ്ങുന്നു വെന്ന് .., എനിക്ക് വരുന്ന കത്തുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു ..., അവരുടെ സന്തോഷം നിറയുന്ന എഴുത്തുകളിൽ .., ഞാനെന്റെ കഷ്ടപാടുകൾ മറന്നു .
പതുക്കെ പതുക്കെ .., ബോംബെ നഗരം എനിക്ക് സുപരിചിതമായിത്തീർന്നു .., ഞായറാഴ്ചകളിൽ പണിയുണ്ടാകാറില്ല .., ആ ദിവസങ്ങളിൽ ..., ഞാൻ മണിച്ചേട്ടന്റെ സൈക്കളിൽ ചുമ്മാ കറങ്ങുമായിരുന്നു .., ചിലപ്പോൾ ഒരു സിനിമയും കണ്ട് രാത്രിയിലാണ് തിരിച്ചെത്തുക ..!, കൂടാതെ അടുത്തുള്ളവര്മായും ഞാൻ നല്ല സൌഹ്രദത്തിൽ ആയിരുന്നു ..!
പലപ്പോഴും ഞാൻ മണിച്ചേട്ടന്റെ കൂടെ സപ്ലൈക്ക് പോകാറുണ്ടായിരുന്നു .., അങ്ങിനെയാണ് ഞാൻ സജീവനുമായി പരിചയപ്പെടുന്നത് .., ഇവിടെത്തന്നെയുള്ള ഒരു ബേക്കറിയിലാണ് അവൻ ജോലി ചെയ്യുന്നത് ..., ആ പരിചയം വളർന്ന് .., കാലക്രെമേണേ വലിയൊരു സൌഹ്രദമായിതീർന്നു
ഞായറാഴ്ച്ചകളിലും .., മണിച്ചേട്ടന്റെ വീട്ടിൽ പണിയില്ലാത്ത മറ്റു ദിവസങ്ങളിലും .., ഞാൻ സജീവനെ കാണാനായി .., അവൻ ജോലി ചെയ്യുന്ന ബേക്കറിയിൽ എത്തുമായിരുന്നു .., അവന്റെ കടയുടമസ്ഥൻ വളരെ സാധുവായൊരു മനുഷ്യനായിരുന്നു .., ഒരു പാലക്കാട്ടുകാരൻ .., ഇവനെ വലിയ വിശ്വാസമായിരുന്നു അയാൾക്ക് ...!, സത്യത്തിൽ ആ വിശ്വാസം .., വളരെ നന്നായിത്തന്നെ സജീവൻ ചൂക്ഷണം ചെയ്തിരുന്നു .
പല സമയത്തും ഇവൻ തനിയെ ആയിരിക്കും കടയിൽ ഉണ്ടായിരിക്കുക ..., ഈ സമയം കടയിൽ വരുന്ന കളക്ഷന്റെ ഒരു പങ്ക് സജീവന്റെ പോക്കറ്റിലേക്കാണ് പോയിരുന്നത് .
അങ്ങനെയിരിക്കെ .., ഒരു ഞായറാഴ്ച ഉച്ചക്ക് ഞാൻ സജീവനെ തേടിയെത്തി .., ഞായറാഴ്ച്ചകൾ ഉച്ച മുതൽ അവരുടെ കടക്കവധിയാണ് സജീവന് താമസിക്കുന്നതിനായി അവന്റെ ഉടമസ്ഥൻ ഒരു വാടകമുറി ഏർപ്പെടുത്തി കൊടുത്തിരുന്നു .., അതിൽ അവൻ തനിയെയാണ് താമസം .
ഞായറാഴ്ച ഉച്ച മുതൽ ഞങ്ങൾ ഒത്തുകൂടും ..., പിന്നെ രാത്രി ഏറുന്നത് വരെ കുടിയും .., ചീട്ടുകളിയും .., കളിതമാശകളുമായി ചെലവിടും .., വാരത്തിലെ ആറുദിവസങ്ങളും കഠിനമായി ജോലിചെയ്യുന്ന ..., എനിക്ക് കിട്ടുന്ന ഏറ്റവും വലിയ റിലാക്സ് ആയിരുന്നുവത് .
അന്ന് .., ആ ഞായറാഴ്ച്ച കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ .., ഒരു പ്രധാനപ്പെട്ട വിഷയം ഞങ്ങളുടെ ചർച്ചയിൽ വന്നു .., ഞാനാണ് അതിനു തുടക്കമിട്ടത് ..., മണിച്ചേട്ടന്റെ അവിടുത്തെ കഠിനമായ ജോലി എനിക്ക് മടുത്തിരുന്നു .., തുച്ഛമായ ശമ്പളവും .., കണ്ണിചോരയില്ലാത്ത പെരുമാറ്റവും .., ആ മനുഷ്യന്റെ മേൽ വെറുപ്പുളവാക്കാൻ എനിക്ക് കാരണമായിത്തീർന്നിരുന്നു .
സ്വന്തമായി ഒരു ചെറിയ ബിസിനസ് .., ഇതായിരുന്നു എന്റെ സ്വപ്നം.