38
ഓട്ടോ ഡ്രൈവർ ഓർമ്മിപ്പിച്ചപ്പോഴാണ് ..., റെയിൽവേ സ്റ്റേഷൻ എത്തിയത് ഞാൻ അറിഞ്ഞത് ..., വിശാലമായ സ്റ്റേഷനുള്ളിൽ കടന്ന് .., ഞാൻ അവസാനമായി ആ മഹാനഗരത്തെ ഒന്നു തിരിഞ്ഞു നോക്കി ..., എന്റെ മുന്നിൽ ബോംബൈ നഗരം അങ്ങിനെ പരന്നു കിടക്കുകയാണ് .
ഞാൻ വന്നപ്പോഴെത്തെതിൽ നിന്നും വളരെയധികം മാറ്റങ്ങൾ ഈ നഗരത്തിനു സംഭവിച്ചിരിക്കുന്നു .., പല പുതിയ കെട്ടിടങ്ങളും പാതകളും ഉയർന്നു വന്നിരിക്കുന്നു .., വാഹനങ്ങളുടെ തിരക്ക് പണ്ടത്തേതിലും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു .
ഈ വഴികളിലൂടെ ഇത്രയും നാൾ സഞ്ചരിച്ചിരുന്നപ്പോൾ ..., ഇതൊന്നും ഞാൻ കണ്ടിരുന്നില്ലേ .., എന്നെനിക്ക് തോന്നി .., എന്നാൽ ആ സമയങ്ങളിൽ എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം എന്റെ കാഴ്ച്ചയെ മറച്ചതായിരിക്കാം ..., എന്നാൽ ഇപ്പോൾ ലക്ഷ്യമില്ലാതെ നിൽക്കുമ്പോൾ ...; കാണുന്നതെല്ലാം കൗതുകമുണർത്തുന്നു .
വർഷങ്ങൾക്ക് മുൻപ് ..., ഇതുപോലൊരു ബാഗും തൂക്കിയാണ് .ഞാൻ ആദ്യമായി ഈ പട്ടണത്തിൽ വന്നിറങ്ങിയത് ....; എല്ലാം നേടണമെന്നുള്ള വാശിയിൽ ..; ഒരുപാട് സ്വപ്നങ്ങളും ..., പ്രതീക്ഷകളുമായി ..., വന്നിറങ്ങിയ നാട് ...,പലതും നേടി .. എന്നാൽ അവസാനം ഒന്നുമില്ലാത്തവനെപ്പോലെ .., ഒരു മടക്ക യാത്ര ..., തന്നതിലധികമായി.., ജീവിതം തന്നെ പ്രതിഫലം കൊടുക്കേണ്ടി വന്ന നാട് .., ഒരു പക്ഷെ .., ഇനി ഒരിക്കലും .., ഈ .., നഗരം കാണാൻ ഭാഗ്യമുണ്ടാകില്ല .., ഒരു പക്ഷെ എന്നല്ല ..., ഒരിക്കലും .., എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്ന ദിനങ്ങളിൽ .., ഇനി ഒരു തിരിച്ചു വരവിന് സാദ്ധ്യതയില്ല .
മനസ്സിന്റെ ഉള്ളിൽ ഇപ്പോൾ ഞാനീ നഗരത്തെ വെറുക്കുന്നു ... എന്റെ ജീവിതമാണ് ഇവിടെ ഹോമിക്കപ്പെട്ടത് .., എന്റെ പ്രതീക്ഷകളാണ് ഇവിടെ തകർക്കപ്പെട്ടത് .
ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാനിഷ്ടപെടാതെ .., ഞാൻ അകത്തേക്ക് കയറി .
''എല്ലാം നേടാനായി ഒരു യാത്ര ..., അവസാനം എല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് ഒരു തിരിച്ചു പോക്ക് .''
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് ..; എന്നേയും വഹിച്ചുകൊണ്ട് .., പിറന്ന നാടിനെ ലക്ഷ്യമാക്കി .., ആ .., ട്രെയിൻ കുതിച്ചു പായുമ്പോൾ ..; അതിനേക്കാളും .., ആയിരം ഇരട്ടി വേഗത്തിൽ .., എന്റെ മനസ്സ് പലയാവർത്തി .., എന്റെ വീട്ടിലും .., നാട്ടിലും .., പോയി തിരിച്ചുവന്നു .
'' എന്റെ ദൈവമേ ..,എങ്ങിനെ ഞാനിതവരുടെ മുന്നിൽ അവതരിപ്പിക്കും .., ഏത് രീതിയിൽ കൂടിയാണ് ഞാനവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കുക ?, എങ്ങിനെയാണ് എനിക്കതിനു കഴിയുക .?
എനിക്കതിനുള്ള ശക്തി തരണമേ ..., ഞാൻ ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടേയിരുന്നു .
അല്ലെങ്കിലും കുറച്ചു ദിവസങ്ങളായി .., പ്രാർത്ഥനയിലാണ് ഞാൻ അഭയം കണ്ടെത്തിയിരിക്കുന്നത് ..., അത് മനസ്സിന് വല്ലാത്തൊരു ആശ്വാസം പകർന്നു തരുന്നു ..,തകർന്നു കിടക്കുന്ന മനസ്സിന് അതൊരു ധൈര്യവും സുഖവും പ്രധാനം ചെയ്യുന്നു .
നീണ്ട വർഷങ്ങൾക്കുശേഷം .., ഞാൻ ദൈവത്തെ വിളിക്കുന്നത് ഈ അടുത്ത ദിവസങ്ങളിൽ ആയിരുന്നു ,അല്ലെങ്കിലും തകർച്ചകളിൽ ആണല്ലോ നാം ദൈവത്തെ വിളിക്കുന്നത് .
സമ്പന്നതയുടേയും .., ധാരാളിത്തത്തിന്റെയും .., നൈമിഷികമായ സുഖങ്ങളിൽ പരിലസിക്കുമ്പോൾ .., നാം ദൈവത്തെ മറന്നു പോകുന്നു .
എന്നാൽ കൂട്ടിവെച്ച ആ സമ്പത്തിന് ...മറികടക്കാൻ കഴിയാത്ത തകർച്ചകളിലേക്ക് നാം കൂപ്പു കുത്തുമ്പോൾ .., അതുവരെ മറന്നു കിടന്ന ദൈവത്തിങ്കലേക്ക് നാം അലച്ചെത്തുന്നു .
ബാല്യത്തിൽ പഠിച്ച പ്രാർഥനകൾ എല്ലാംതന്നെ മറവിയുടെ കയങ്ങളിലേക്ക് ആണ്ടുപോയികഴിഞ്ഞിരിക്കുന്നുവെങ്കിലും പ്രാർഥിക്കാൻ ..., എഴുതിവെച്ച വാക്കുകളുടെ ആവശ്യമില്ലല്ലോ ..?
വീടിനെയും നാടിനേയും കുറിച്ച് ഓർക്കുമ്പോഴെക്കും .., ഉള്ളിലേക്ക് ഒരു പരിഭ്രമം തിക്കിക്കയറി വരുന്നു .
എന്തായിരിക്കും .., വീട്ടുകാരുടെ പ്രതികരണം അതാലോചിക്കും തോറും .., ഭയം മനസ്സിനുള്ളിലേക്ക് അലകൾ പോലെ ഒന്നിനു പിന്നാലെ ഒന്നായി ഇരമ്പിയെത്തുന്നു .