40
കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുമ്പോൾ .., ഞാൻ ഏറെ സന്തോഷവാനായിരുന്നു .., ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ .., ഞാനാണെന്ന് എനിക്ക് തോന്നി .., കുറച്ചുകൂടി മുമ്പേ വീട്ടിലേക്ക് വരേണ്ടതായിരുന്നു .., ഈ സ്നേഹപരിലാളനങ്ങൾ .., വളരെക്കാലം നഷ്ടപെടുത്തികളഞ്ഞതിൽ ...; എനിക്ക് അതിയായ ആത്മനിന്ദ തോന്നി .
എന്നാൽ അടുത്ത നിമിഷം ..; ആ നടുക്കുന്ന സത്യം എന്നിലേക്ക് തിരിച്ചിറങ്ങി .., ഒറ്റ നിമിഷ നേരം കൊണ്ട് എന്റെ സന്തോഷമെല്ലാം ആവിയായിപ്പോയി ., ആനന്ദത്തിന്റെ കൊടുമുടിയിൽ നിന്ന് ദുഖത്തിന്റെ താഴ്വരയിലേക്കുള്ള .., എന്റെ ഇറങ്ങിവരവ് വളരെ പെട്ടെന്നായിരുന്നു ..,. സന്തോഷവും .., സമാധാനവും കളിയാടിയിരുന്ന .., ഈ കുടുംബത്തിലേക്ക് .., ഒരു അശിനിപാതമാകുവാനാണോ .., ഞാൻ ഇറങ്ങിത്തിരിച്ചത് ..?വലിയൊരു ബോംബുമായാണ് .., ഞാൻ വന്നിരിക്കുന്നത് .., അത് പൊട്ടാനായി അധികം താമസമില്ല .., അഹ്ലാദത്തിന്റെ .., ഈ നിമിഷങ്ങൾ ..., തോരാത്ത കണ്ണീരിന്റെതായി മാറാൻ ..., ഒരു ഇടിത്തീ ആയി ഞാൻ വരണമായിരുന്നുവോ ...?
എപ്പോഴാണ് ഞാനിതെല്ലാം ഇവരോട് തുറന്ന് പറയേണ്ടത് ...?അതിനുള്ള ശക്തി എനിക്കെവിടെനിന്ന് കിട്ടും ..?
അടച്ചിട്ടിരിക്കുന്ന മുറിക്കുള്ളിലിരുന്നു .., ഞാൻ മൂകമായി കരഞ്ഞു ..., എന്റെ കണ്ണുകൾ കവിഞ്ഞൊഴുകി .., മുറിയുടെ ഭിത്തിയിൽ ഫ്രയിം ചെയ്തു വെച്ചിരിക്കുന്ന .., ക്രൂശിത രൂപത്തിന്റെ മുന്നിൽ നിന്ന് ....; ഞാൻ എനിക്ക് ശക്തി തരണമേയെന്ന് കേണു .
ക്ഷീണമുണ്ടായിട്ടും ...; ലഭിക്കാത്ത നിദ്രയുടെ .., ദാനത്തിനായി .., ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു .., പക്ഷെ ..., ഉറക്കം എന്നിൽ നിന്നും വളരെയധികം കാതങ്ങൾ അകലെയായിരുന്നു .
''എങ്ങിനെയാണ് .., ഈ രോഗവിവരം.., ഞാനിവടെ അവതരിപ്പിക്കുക ..?അത് എപ്പോൾ .., ആരുമൂലം ...?, ഇനി എന്റെ ചികിത്സയുടെ മുന്നോട്ടുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ ..?തുടങ്ങി ഒരുപാട് ചോദ്യങ്ങൾ .., എന്റെ തലക്കുള്ളിൽ വട്ടമിട്ടു പറക്കാൻ ആരംഭിച്ചു .
മുൻപോട്ടുള്ള വഴികൾ അടഞ്ഞു പോയിരിക്കുന്നത് പോലെയൊരു സംശയം എനിക്കനുഭവപ്പെട്ടു .
എന്തു സന്തോഷത്തിലാണ് .., അമ്മയും .., സഹോദരിയും .., കുടുംബവും ജീവിക്കുന്നതെന്ന് ആലോചിച്ചപ്പോൾ മനസ്സിന് കുറെയൊക്കെ ആശ്വാസം തോന്നി .., ഇതെല്ലാം ഞാനയച്ച പണം കൊണ്ടാണല്ലോ എന്നോർത്തപ്പോൾ ..., എന്നിൽ അഭിമാനം വാനോളമുയർന്നു ..!, എന്റെ അധ്വാനം മൂലം ..; അമ്മക്ക് സമാധാനപൂർണ്ണമായ ജീവിതമുണ്ടായി ..., സഹോദരിക്ക് നല്ലൊരു കുടുംബമുണ്ടായി .., നല്ലൊരു വീടായി .., എല്ലാ സുഖസൌകര്യങ്ങളും .., എല്ലാവർക്കും നൽകുവാൻ .., എന്റെ കഷ്ട്ടപ്പാടിനാൽ .., കഴിഞ്ഞല്ലോ ..., എന്നോർത്തപ്പോൾ ..., അതിൽ എനിക്ക് അതിയായ ചാരിതാർത്ഥമുണ്ടായി .
ചിന്തകളുടെ കയത്തിലാണ്ട് കിടന്ന എന്നെ രാത്രിയുടെ ഏതോ യാമത്തിൽ ..,നിദ്ര അനുഗ്രഹിച്ചു .
ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു .., ഉത്സവത്തിമിർപ്പിന്റെയും .., ആഹ്ലാദത്തിന്റെയും ദിവസങ്ങളായിരുന്നു ..വീട്ടിലെങ്ങും .., എല്ലാവരും എന്റെ അടുക്കൽ നിന്ന് അണുവിട നേരം പോലും മാറിയില്ല .., എനിക്കിഷ്ട്ടമുള്ള ഭക്ഷണം ഉണ്ടാക്കാൻ അമ്മയും .., സഹോദരിയും ചേർന്ന് മത്സരിക്കുകയായിരുന്നു . കുട്ടികൾ ആണെങ്കിൽ മുഴുവൻ സമയവും എന്റെ കൂടെത്തന്നെയായിരുന്നു നടപ്പും ഇരിപ്പും കിടപ്പും എല്ലാം എന്റെ അരികിൽ തന്നെ.
ബന്ധുക്കളുടെയും .., അയൽ പക്കത്തുള്ളവരുടെയും .., സന്ദർശനത്തിന്റെയും .., പരിചയം പുതുക്കലുകളുടെയും ..ദിവസങ്ങൾ , സ്വന്തം പ്രയത്നത്താൽ .., നാലു കാശ് സമ്പാദിച്ചവൻ .., എന്നുള്ള അർത്ഥത്തിൽ ..., എല്ലാവരുടേയും മുന്നിൽ ഞാനൊരു മാർഗ്ഗദർശ്ശി ആയിരുന്നു ....,മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കാണുമ്പോൾ .., അമ്മയുടേയും .., സഹോദരിയുടെയും മുഖം അഭിമാനം കൊണ്ട് വിടരുമായിരുന്നു , എന്നാൽ ഇതെല്ലാം ക്ഷണ നേരം കൊണ്ട് മാറി മറിയാൻ പോകുകയാണെന്ന് .., എനിക്കുമാത്രം അറിയാമായിരുന്നു .
മറ്റുള്ളവരുടെ മുന്നിൽ ഞാൻ പ്രസ്സന്ന ഭാവം നടിച്ചുവെങ്കിലും .., എന്റെ ഉള്ളു നീറുകയായിരുന്നു എപ്പോഴും .., ഏകാന്തമായി ഇരിക്കുവാനായി ഞാനാഗ്രഹിച്ചു .., അടച്ചിട്ട മുറിയിൽ ഞാൻ .., നിശബ്ദമായി .., കരഞ്ഞ് പ്രാർഥിച്ചു കൊണ്ടിരുന്നു .
എന്റെ ഈ ഉത്സാഹമില്ലായ്‌മ അമ്മയും സഹോദരിയും ശ്രദ്ധിച്ചിരുന്നു ഒരു ദിവസം അവർ .., എന്നോടിത് ചോദിക്കുക തന്നെ ചെയ്തു.
'' നിനക്ക് എന്തുപെറ്റി മോനെ .., എപ്പോഴും ഒരു ഉത്സാഹവുമില്ലാതെ ഇരിക്കുന്നത് ''?
''ഒന്നുമില്ലമ്മേ എല്ലാം നിങ്ങൾക്ക് തോന്നുന്നതാ '' ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവർ വിട്ടില്ല .
''എന്താണെങ്കിലും .., അമ്മയോടു പറയൂ ..., നിനക്ക് അസുഖം എന്തെങ്കിലും ...?'' , അമ്മ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി . അതെന്റെ മുഖത്ത് കാണാതിരിക്കാൻ .. ഞാൻ പ്രസന്ന ഭാവം വരുത്തിത്തീർത്തു .
''എനിക്കൊന്നുമില്ല അമ്മേ ..പത്തു പന്ത്രണ്ടു വർഷമായില്ലേ ഞാൻ എല്ലാവരേയും കണ്ടിട്ട് .., അതിന്റെ ഒരു ചമ്മലാണ് '' , ആ മറുപടിയിൽ അവർ വിശ്വസിച്ചെന്ന് എനിക്ക് തോന്നി .., പിന്നീടവരൊന്നും ചോദിച്ചില്ല .
രണ്ടു ദിവസം കഴിഞ്ഞ് ഞാൻ അമ്മയോട് പറഞ്ഞു .
'' ഞാനിനി ബോംബൈയിലേക്ക് പോകുന്നില്ല അമ്മേ ...!, ഇവിടെ എന്തെങ്കിലും ഒരു ചെറിയ ബിസിനെസ്സ് തുടങ്ങണമെന്നാണ് ആലോചിക്കുന്നത്.
എന്റെ വാക്കുകൾ കേട്ടപ്പോൾ .., അവർക്കുണ്ടായ സന്തോഷം വർണ്ണനാധീതമായിരുന്നു .
''ഞാനിത് .., നിന്നോട് പറയണം ..,എന്ന് വിചാരിച്ചാണ് ഇരുന്നത് .., ഇനി നീ ഒരിടത്തേക്കും പോകേണ്ട ..., നിന്നെ ഞാൻ വിടില്ല .., എന്റെ മകനെ എനിക്കെന്നും കാണണം ..!'', അത് പറഞ്ഞുകൊണ്ട് അവർ എന്റെ തോളിലേക്ക് തല ചായിച്ചു .
ഞാൻ വന്നിട്ട് ഏകദേശം ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു ഇനിയും വൈകാൻ പാടില്ല .., നല്ലൊരു ഡോക്ടറെ കാണണം .., അതുപോലെ തന്നെ വീട്ടുകാരെ അറിയിക്കുവാനും വേണ്ട സമയമായിരിക്കുന്നു ...!., കാരണം ഇനിയും വൈകിയാൽ ..; എന്റെ രോഗാവസ്ഥ പെട്ടെന്ന് ഗുരുതരമായിത്തീർന്നാൽ .., അവർക്ക് അതുമായി പൊരുത്തപ്പെടുവാൻ സാധിക്കുകയില്ല .., ആയതിനാൽ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനങ്ങൾ കൈകൊള്ളണമെന്ന് എന്റെ മനസ്സ് ഉറച്ചു .
പിറ്റേ ദിവസം രാവിലെത്തന്നെ കുറച്ചു സുഹൃത്തുക്കളെ കാണാനുണ്ടെന്ന് പറഞ്ഞ് .., ഞാൻ വീട്ടിൽ നിന്നിറങ്ങി ...., അധികം അകലെയല്ലാതെ ഉള്ള ടൌണിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റൽ ആയിരുന്നു എന്റെ ലക്ഷ്യം .., ആരെയാണ് കാണേണ്ടതെന്ന സംശയം മനസ്സിൽ കിടന്നു ...!ഒടുവിൽ ജനറൽ ഡോക്ടറെ തന്നെ കാണുവാൻ തീരുമാനിച്ചു .., എനിക്ക് ശരിയായ ഒരു മാർഗ്ഗരേഖ തെളിച്ചു തരാൻ അദ്ദേഹത്തിന് കഴിയുമെന്നെനിക്ക് തോന്നി .
ഡോക്ടറെ കാണുന്നതിനുള്ള ഓ .പി . കാർഡും വാങ്ങി ഞാനെന്റെ ഊഴവും കാത്തുനിന്നു , ഏതാണ്ട് അവസാനത്തെ ആളായിരുന്നു ഞാൻ ...,അതേതായാലും ഒരുഅനുഗ്രഹമായി എനിക്ക് തോന്നി .., കാരണം എല്ലാം വളരെ വിശദമായി തന്നെ എനിക്ക് അദ്ദേഹത്തോട് അവതരിപ്പിക്കാമല്ലൊ .
എന്റെ ഊഴത്തിൽ ..,വിറകൊള്ളുന്ന മനസ്സും .., ശരീരവുമായി .., ഞാൻ ഡോക്ടറുടെ കാബിനിലേക്ക് കടന്നു .