വളരെ പതിഞ്ഞതെങ്കിലും .., ഉറച്ച സ്വരത്തിൽ .., അദ്ദേഹം എന്നോട് ചോദിച്ചു .
''ജോണ്‍ എന്തു ചെയ്യുന്നു ...?''
'' ഞാൻ .., ഇവിടെ ചെറിയൊരു ബിസ്സിനെസ്സ് ചെയ്യുകയാണ് ...; സാർ ..,!''
''എന്തു ബിസ്സിനെസ്സ് ..''?
''ഹോം ഫുഡ് സപ്ലൈ ."
''താമസം ...?''
''ഇവിടെ അടുത്തു തന്നെയാണ് ..''
''വീട്ടിൽ .., ആരൊക്കെയുണ്ട് ?''
''അമ്മയും .., ഒരു സഹോദരിയും .., ഉണ്ട് ..., എല്ലാവരും നാട്ടിൽ തന്നെയാണ് .''
''അപ്പോൾ .., ജോണ്‍ ഇവിടെ ഒറ്റക്കാണ് താമസം .''
''അതെ ..സാർ .'', ഒരു നിമിഷത്തെ നിശബ്ധതക്ക് വിരാമമിട്ടുകൊണ്ട് .., അദ്ദേഹം തുടർന്നു ..
''ജോണ്‍ എന്തിനാണ് എന്നെ കാണാൻ വന്നതെന്ന് മനസ്സിലായിക്കാണുമല്ലോ .''
''ഉവ്വ് .., സാർ ..''
''അതായത് ഇവിടെ നടന്ന ആദ്യ ടെസ്റ്റിൽ നാം HIV പോസറ്റീവ് റിസൾട്ട് ആണ് കണ്ടത് .., എന്നിരുന്നാലും അത് അവസാനമല്ല ..,കാരണം ഇനിയും ഒരു ടെസ്റ്റ് കൂടി നമുക്ക് ചെയ്യുവാനുണ്ട് .., അതിന്റെ റിസൾട്ട് കൂടി അറിഞ്ഞതിനു ശേഷമേ .., ഈ രോഗമുണ്ടോ ..,ഇല്ലയോ എന്ന് ആധികാരികമായി സ്ഥിതീകരിക്കുവാൻ സാധിക്കുകയുള്ളൂ .
കാരണം ആദ്യ ടെസ്റ്റ് പോസറ്റീവ് ആയ ധാരാളം പേർക്ക് തുടർ ടെസ്റ്റിൽ നെഗറ്റീവ് ആയ അനുഭവങ്ങൾ ഉണ്ട്.
എന്നിരുന്നാലും ആദ്യ ടെസ്റ്റ് പോസറ്റീവ് ആയതുകൊണ്ട് .., എന്താണ് ഈ രോഗം എന്നതിനെക്കുറിച്ചും .., ഏത് രീതിയിലാണ് നമ്മൾ ഈ രോഗത്തെ കാണേണ്ടത് എന്നതിനെക്കുറിച്ചും ഒരു വിശദീകരണം നൽകുന്നതിനോടൊപ്പം തന്നെ .., ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുന്നതിനും ..,പൊരുത്തപ്പെടുന്നതിനും ജോണിന്റെ മനസ്സിനെ സജ്ജമാക്കുന്നതിനും ..,അത് പോലെ തന്നെ ഈ രോഗത്തോട് ..., അല്ലെങ്കിൽ രോഗികളോട് ..,സമൂഹത്തിന്റെ കാഴ്ചപ്പാട് ഏതു രീതിയിലുള്ളതായിരിക്കും ....?എന്നതിനെക്കുറിച്ചും .., ചില വിശദീകരണങ്ങളും .., നിർദേശങ്ങളും നൽകുവാനുമാണ് ജോണിനോട് ഇവിടെ വരുവാൻ പറഞ്ഞത് .
'' ജോണിന് ഞാൻ പറയുന്നത് മനസ്സിലാകുന്നണ്ടോ .?''
''ഉണ്ട് '', വളരെ പതിഞ്ഞ സ്വരത്തിലായിരുന്നു .., എന്റെ ശബ്ദം പുറത്തക്ക് വന്നത്
''ഗുഡ് ഈ രോഗത്തെക്കുറിച്ച് .., ജോണിന് എന്തെങ്കിലും അറിയാമോ...?''
''കുറച്ചെല്ലാം .., അറിയാം .., സർ .., ഈ രോഗം വന്നാൽ ഉറപ്പായും മരണം സംഭവിക്കുമെന്നും .., ഇതിനു യാതൊരു വിധത്തിലുള്ള മരുന്നുമില്ലെന്നും '' , എന്റെ സ്വരം ദുർബ്ബലമായിരുന്നു .
ചെറുതായി ഒന്ന് മന്ദഹസിച്ചുകൊണ്ട് ആശ്വസിപ്പിക്കും പോലെ എന്റെ തോളിൽ തട്ടി ഡോക്ടർ .., പറഞ്ഞു .
''ജോണ്‍ ധരിച്ചുവെച്ചിരിക്കുന്നത് പകുതി ശരിയാണ് പകുതി തെറ്റുമാണ് ..., !എന്നുവെച്ച് ഞാൻ കുറ്റം പറയുകയല്ല ..., സാധാരണ പൊതു ജനങ്ങളുടെ ഇടയിലുള്ള ഒരു ധാരണയാണ് .., ജോണ്‍ ഇപ്പോൾ പറഞ്ഞത് .., എന്നാൽ ജോണിന്റെ അറിവിലേക്കായി ഞാൻ വിശദീകരിക്കാം ."
ഒരു നിമിഷത്തെ ഇടവേളക്കുശേഷം അദ്ദേഹം തുടർന്നു .
''എച്ച് . ഐ .വി .. അഥവാ എയിഡ്സ് എന്നുപറഞ്ഞാൽ ..., അത് പ്രത്യേകമായ ഒരു രോഗമല്ല .., മറിച്ച് .., പലവിധ രോഗങ്ങളുടെ .., അല്ലെങ്കിൽ രോഗാവസ്ഥകളുടെ ഒരു കൂടിച്ചേരലാണ് .., എയിഡ്സ് വന്നതുകൊണ്ട്മാത്രം ഒരാൾ പെട്ടെന്ന് മരിക്കണമെന്നില്ല ..,, ഈ വൈറസ്സുകൾ പ്രധാനമായും ആക്രമിച്ചു കീഴ്പ്പെടുത്തുന്നത് .., നമ്മുടെ ശരീരത്തിന്റെ .., ജന്മനായുള്ള രോഗ പ്രതിരോധ ശേഷിയെയാണ് .
നമ്മൾ ജീവിക്കുന്ന ഈ അന്തരീക്ഷം കോടിക്കണക്കിനു രോഗാണുക്കൾ കൊണ്ട് നിറഞ്ഞതാണ് .., അവ നമ്മുടെ ശരീരത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്നു .., പല വിധത്തിൽ ...,പല തരത്തിൽ ..; നമ്മൾ ശ്വസിക്കുന്ന വായുവിലൂടെ ..., നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളിലൂടെ ...,ത്വക്കിലൂടെ .., ഇങ്ങനെ പല മാർഗ്ഗങ്ങളിലൂടെ .
ഈ ആക്രമണകാരികളായ വൈറസ്സുകളെയെല്ലാം, തടഞ്ഞു നിറുത്തുന്നത് ..; നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയാണ് ..., ആ ശേഷി തകർക്കപ്പെടുന്ന അവസ്ഥയെയാണ് .., എയിഡ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .
ഇങ്ങനെ നമ്മുടെ പ്രതിരോധശേഷി നശിക്കുമ്പോൾ , അന്തരീക്ഷത്തിലുള്ള പലതരം വൈറസ്സുകൾക്കും നമ്മുടെ ശരീരത്തിൽ വളരെ എളുപ്പത്തിൽ തന്നെ കടന്നു കൂടുവാൻ കഴിയും ..,വളരെ നിസ്സാരങ്ങൾ ആയിട്ടുള്ള വൈറസ്സുകൾക്കുപോലും .;നമ്മുടെ ശരീരത്തിന്റെ ഈ നിസ്സഹായാവസ്ഥയിൽ ഭീകരരൂപികളായിത്തീരുവാൻ സാധിക്കുന്നു .., പ്രധിരോധിക്കാൻ സൈന്യം ഇല്ലാത്ത രാജ്യത്തെ ആക്രമിക്കുന്നതുപോലെ .
അത് പല രൂപത്തിലും ഭാവത്തിലും ആയിരിക്കാം പനിയുടെ രൂപത്തിൽ ..., ക്ഷയത്തിന്റെ ...രൂപത്തിൽ .., അങ്ങിനെ മറ്റു പല വിധത്തിലും , ഇങ്ങനെ നിസ്സാര രൂപികളായ പല രോഗാണുക്കളും .., നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് .., പലവിധത്തിൽ രൂപമാറ്റം സംഭവിച്ച് പലവിധ രോഗങ്ങളായി മാറി ഗുരുതരമാകുമ്പോൾ ആണ് .., മരണം സംഭവിക്കുന്നത് .
ഉദാഹരണത്തിന് .., ഒരു ചെറിയ പനി പിടിപെടുന്നയാൾക്ക് , ആ പനിക്ക് കാരണമാകുന്ന വൈറസ്സുകളെ ചെറുത്ത് നിൽക്കാൻ ശരീരത്തിനും മരുന്നുകൾക്കും കഴിയാതെ വന്ന് .., പനി അതിന്റേതായ പല രൂപമാറ്റങ്ങളിലൂടെ സഞ്ചരിച്ചു ന്യുമോണിയയായും മറ്റും മാറി അവസാനം ഗുരതരാവസ്ഥയിൽ രോഗി മരണപ്പെടുന്നു .., ഇത് എയിഡ്സ് എന്ന് പറയുന്ന രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ സംഭവിക്കുന്ന ഒരു കാര്യമാണ് .
മൂർദ്ധന്യാവസ്ഥ എന്നതുകൊണ്ട് ഉദേശിക്കുന്നത് രോഗം തീവ്രമാകുന്ന കാലഘട്ടമാണ് .., ഈ കാലഘട്ടം ഓരോരുത്തരിലും പലവിധത്തിലായിരിക്കും ഉണ്ടാവുക ..., ചിലരിൽ എയിഡ്സ് വൈറസ്സ് വർഷങ്ങളോളം നിർജ്ജീവമായി കിടന്നതിനു ശേഷമായിരിക്കും പ്രവർത്തനോന്മുഘമാവുക .., മറ്റു ചിലരിൽ വളരെ പെട്ടെന്നു തന്നെ അവ ആക്റ്റീവ് ആയിത്തീരുന്നു ..., ഈ വകഭേദങ്ങൾ തീരുമാനിക്കപ്പെടുന്നത് ..., ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും .., മാനസീകരീതികളും .., ജീവിതശൈലികളും ജനിറ്റിക് ഘടകങ്ങളിൽ ..,ഉള്ള വ്യതിയാനങ്ങളും മൂലമാണ് .
പക്ഷെ ..., നമ്മൾ കുറച്ച് ശ്രദ്ധിച്ചാൽ ഈ രോഗങ്ങളെയെല്ലാം അകറ്റി നിറുത്തി ..,വളരെക്കാലം നമ്മുടെ ജീവിതത്തെ സാധാരണരീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കാവുന്നതാണ് .
ചിട്ടയായ ജീവിതം .., ശരിയായ രീതിയിലുള്ള മരുന്നുകൾ ..,ക്രമമായ വ്യായാമം .., എന്നിവയെല്ലാം മൂലമാണത് .. ഇതെല്ലാം ഞാൻ ജോണിനോട് വിശദീകരിക്കുന്നത് ജോണ്‍ ഇപ്പോൾ ഒരു രോഗിയാണെന്ന് തീർപ്പ് കൽപിച്ചിട്ടൊന്നുമല്ല ഒരു പക്ഷെ .., നിർഭാഗ്യവശാൽ അടുത്ത ടെസ്റ്റും നമുക്ക് എതിരായാലുള്ള ഒരു അവസ്ഥയെക്കുറിച്ച് ഞാൻ മുമ്പേ ബോധാവാനാക്കുകയാണ് .., അങ്ങിനെയാവാതിരിക്കാൻ നമുക്ക് പ്രാർഥിക്കാമെങ്കിലും .''