ഈ രോഗാണുവിന്റെ .., ആവിർഭാവത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിൽ ഉണ്ടെങ്കിലും ..., ഒന്നിനെയും ആധികാരികമായി സാധൂകരിക്കുവാൻ കഴിഞ്ഞിട്ടില്ല .., ആഫ്രിക്കയിൽ കാണുന്ന ഗ്രീൻ മങ്കി .., എന്ന വിഭാഗത്തിൽപെട്ട കുരങ്ങനിൽ നിന്നുമാണ് ..; ഇതിന്റെ ഉത്ഭവം എന്നൊരു കൂട്ടര് വാദിക്കുന്നു ..., മറ്റൊരു കൂട്ടർ .., അന്തരീക്ഷത്തിൽ കാണപ്പെടുന്ന .., ചില വൈറസ്സുകൾ .., കാലക്രിമേണ രൂപമാറ്റം സംഭവിച്ചുണ്ടായതാണ് എയിഡ്സ് വൈറസ്സുകൾ .., എന്ന് വിവർത്തിക്കുന്നു ..!, വിനാശകരമായ യുദ്ധങ്ങളിൽ .., മനുഷ്യകുലത്തിന്റെ നാശത്തിനായി .., ചില ശാസ്ത്രജ്ഞന്മാർ രൂപം കൊടുത്ത വൈറസ്സുകളാണ് .., എയിഡ്സിന്റെതെന്നു ചിലർ സമർത്ഥിക്കുന്നു ..., എന്തു തന്നെ ആയാലും ..,അത്യന്തം വിനാശകാരിയായ ഒരു വിപത്താണ് ..,ഈ വൈറസ്സിന്റെ ആവിർഭാവത്തോടെ .., ലോക ജനതയ്ക്ക് നേരിടേണ്ടി വന്നതെന്ന കാര്യത്തിൽ സംശയമില്ല.

                അമേരിക്കക്കാരനായ റോബർട്ട്‌ ഗാലോ ., ആണ് ഈ വൈറസ്സിനെ കണ്ടെത്തിയത് .., ഒരു ഇഞ്ചിന്റെ അമ്പതിലൊരു ഭാഗം മാത്രം വ്യാസമുള്ള ഗോളാകൃതിയിലുള്ള ഇവയുടെ ശരീരം .., വൈറൽ എൻവലപ്  (VIRAL ENVELOPE )എന്നൊരു പാളിയാൽ പൊതിയപ്പെട്ടിരിക്കുന്നു .

             നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിലെ പ്രധാന ഘടകങ്ങളിൽ ഒന്നായ T കോശങ്ങളെയാണ് .., ഈ വൈറസ് ആക്രമിക്കുന്നത് , കോശങ്ങൾക്കുള്ളിൽ കടന്നു കൂടുന്ന ഇവയുടെ R N A  തന്തുക്കൾ റിവേർസ് ട്രാൻസ്ക്രിപ്റ്റ്സ് എൻസൈമിന്റെ സഹായത്തോടെ രൂപം മാറി D N A തന്തുക്കളാകും .., ഇത് T കോശങ്ങളിലെ D N A യോട് കൂടിച്ചേരുകയും .., കോശ പ്രവർത്തനത്തിന്റെ ഗതി തിരിച്ചു വിടുകയും .., വൈറസ് വിഭജിച്ച്‌ പെരുകുകയും കോശത്തെ നശിപ്പിക്കുകയും ചെയ്യും . പുറത്തു വരുന്ന വൈറസ്സുകൾ പുതിയ കോശങ്ങളെ ആക്രമിച്ചു കീഴടക്കുന്ന പ്രിക്രിയ തുടരും .., അങ്ങിനെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ മുഴുവൻ താറുമാറാക്കുകയും ചെയ്യും .

             ''മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ  ജോണ്‍ ?''  , എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ അദ്ദേഹം തുടർന്നു .

           ''ഡോണ്ട് വറി .., ഞാൻ അതിന്റെ ശാസ്ത്രവശം വെറുതെ വിശദീകരിച്ചു എന്നേയുള്ളൂ ..!, നമുക്കോരോ ചായ കൂടി കുടിച്ചാലോ ..., ജോണ്‍ ..?''

         അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാൻ സമ്മതം പ്രകടിപ്പിച്ചു , അദ്ദേഹം വീണ്ടും രണ്ടു ഗ്ലാസ്സിലേക്ക്‌ ചായ പകർന്നു .

          അത് കുടിച്ചു തീരുന്നത് വരെയും ഞങ്ങൾ നിശബ്ധരായിരുന്നു .....തൊണ്ട ഒന്ന് ശരിയാക്കികൊണ്ട്‌ അദ്ദേഹം തുടർന്നു .

                 ''നഗര ജീവിതവും .., ഉയർന്ന ജീവിത നിലവാരവും . ചുറ്റുപാടുകളെ കുറിച്ചുള്ള അറിവും .., ജനങ്ങളുടെ ഇടയിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും .., ഈ രോഗത്തെ കുറിച്ചും . അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ..; നല്ലൊരു കാഴ്ചപ്പാട്അവർക്കുണ്ടെങ്കിലും ..ഗ്രാമീണ ജനതയുടെ കാര്യം വളരെ ശോചനീയമാണ് .., വെറും കേട്ടുകേൾവിയെ ആസ്പദമാക്കിയാണ് ..; അവർ ഈ രോഗത്തെ മുൻവിധിക്കുന്നത് .., ഭയാനകമായ ഒരു ചിത്രമാണ് ഈ രോഗത്തെക്കുറിച്ച്‌ .., അവരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് .., ആയതിനാലാണ് .., നഗരങ്ങളെ അപേക്ഷിച്ച് ..; ഗ്രാമങ്ങളിൽ ജീവിക്കുന്ന രോഗികൾക്ക് ചുറ്റുപാടുകളിൽ നിന്നും കടുത്ത മാനസീക പീഡനം നേരിടേണ്ടി വരുന്നത് .

                  ഈ ഒരു സങ്കീർണ്ണത കൊണ്ടാണ് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കാൻ .., ഗവണ്മെന്റും .., എയിഡ്സ് കണ്‍ട്രോൾ സൊസൈറ്റിയും സംയുക്തമായി പല പരിപാടികളും സംഘടിപ്പിക്കുന്നത് .., പരസ്യങ്ങളിൽ കൂടിയും .., സെമിനാറുകളിൽ കൂടിയും .., ഹെൽത്ത്‌ സെന്റെറുകളിൽ കൂടിയും .., മറ്റും ഉള്ള പരിപാടികൾ ഒരു പരുധി വരെ .., ജനങ്ങളുടെ ഭീതി മാറ്റാനും .., ഈ  രോഗത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും സഹായകരമായിട്ടുണ്ടെങ്കിലും ..., പൂർണ്ണമായിട്ടില്ല ...!എന്നാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ...., ജനങ്ങളുടെ മനോഭാവം പാടേ മാറുന്നതിന് ഈ പരിപാടികൾ .., സഹായകരമായിത്തീരും .. എന്നുള്ളതിൽ തർക്കമില്ല .

                                ഈ പ്രചരണ പരിപാടികൾ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിചേരുന്നതിനുവേണ്ടി .., ഗവണ്മെന്റ് ..,സെലിബ്രിറ്റികളുടെയും .., മറ്റു തുറകളിലുള്ള പ്രശസ്തരുടെയും .., സഹായം തേടാറുണ്ട് .., അവർ പ്രതിഫലേച്ചയില്ലാതെ തന്നെ സ്തുത്യർഹമായിത്തന്നെ സേവനവും നൽകാറുണ്ട് .

               ഇതൊരു പകർച്ച വ്യാധി അല്ലെന്നും .., എയിഡ്സ് രോഗിയുടെ കൂടെ താമസിക്കുന്നത് കൊണ്ടോ .., അയാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കൊണ്ടോ ...., അയാൾ ഉപയോഗിക്കുന്ന ടോയ് ലെറ്റ്  ഉപയോഗിക്കുന്നത് കൊണ്ടോ ..., ഈ രോഗം പകരുകയില്ല എന്ന വസ്തുത .., ഈ പ്രചരണ പരിപാടികളിൽ കൂടി ജനങ്ങൾ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ് ..., ഒരുമിച്ച് ഉറങ്ങുന്നത് കൊണ്ടോ ...?, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത്‌ കൊണ്ടോ ഒന്നുംതന്നെ ഇത് പകരുകയില്ല ..., എന്നിരുന്നാലും ജനങ്ങളുടെ ഉപബോധ മനസ്സിൽ അടിഞ്ഞു കൂടിയ ഭീതിയാണ് ..; ഒരു പരിധി വരെ ഇതെല്ലാം അറിഞ്ഞിട്ടും ...; അവരെ ഒരു എയിഡ്സ് രോഗിയുമായി സമ്പർക്കമുള്ളവരാക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത് ...., കാലം അതിന്റെ തേരോട്ടത്തിൽ ..; ഈ മനോഭാവങ്ങൾക്കെല്ലാം മാറ്റം വരുത്തുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം .''

               സുധീർഘമായ സംഭാക്ഷണത്തിനോടുവിൽ .., അദ്ദേഹം ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു ..., എന്നിട്ട് രണ്ട് മൂന്നാവർത്തി എന്നോട് ചോദിച്ച .., ചോദ്യം വീണ്ടും ആവർത്തിച്ചു .

            ''ജോണിന് .., ഞാൻ പറയുന്നത് മനസ്സിലാകുന്നില്ലേ ..?''

''ഉവ്വ് .., സാർ ..!''  , എന്റെ മനസ്സിൽ ഒരു ചെറിയ ധൈര്യത്തിന്റെ ..., ഒരു ചെറിയ തിരി തെളിയുന്നുണ്ടായിരുന്നു .

         ഒന്ന് മുരടനക്കിക്കൊണ്ട് അദ്ദേഹം തുടർന്നു .

             ''ജോണ്‍ .., ഈ രോഗാണു നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു .., ചുരുങ്ങിയത് ആറു മാസമെങ്കിലും കഴിഞ്ഞാലാണ് ..; രക്ത പരിശോധനയിൽ കൂടി രോഗാണുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ .., അതിനു മുൻപുള്ള പരിശോധന ആണെങ്കിൽ ..; രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ ഉണ്ടായിരുന്നാലും .., രക്ത പരിശോധനയിൽ നെഗറ്റീവ് ആയിട്ടായിരിക്കും കാണപ്പെടുക .

                 ജോണിന്റെ കാര്യത്തിൽ .., ഈ പ്രസ്താവന അസ്ഥാനത്ത് ആണെങ്കിലും ..., ഞാൻ പൊതുവായി പറഞ്ഞുവെന്നെഉള്ളൂ .

                          ഒരു രോഗിയുടെ റിസൾട്ട്‌ പൊസറ്റീവ് ആണെങ്കിൽ കൂടി .., രോഗാണു ഓരോരുത്തരുടെയും ശരീരത്തിൽ പ്രതികരിക്കുന്നത് പലവിധത്തിലാണ് ..., ഞാൻ മുമ്പേ സൂചിപ്പിച്ചിരിക്കുന്നതുപോലെത്തന്നെ ..., ചിലരുടെ ശരീരത്തിൽ ഒരു പത്ത് ഇരുപത് വർഷത്തോളം നിര്ജ്ജീവാവസ്ഥയിൽ ഇരുന്നതിനു ശേഷമായിരിക്കും .., അത് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുവാൻ ആരംഭിക്കുന്നത് .., എന്നാൽ ഈ നിർജ്ജീവാവസ്ഥയിൽ കൂടിയും .., ലൈംഗിക ബന്ധത്തിൽ കൂടിയോ ..., രക്ത ദാനത്തിൽ കൂടിയോ .., അല്ലെങ്കിൽ മറ്റുവിധത്തിലോ .., മറ്റൊരാളിലേക്ക് രോഗാണുക്കളെ പ്രവേശിപ്പിക്കുവാൻ ..., ഈ രോഗികൾക്ക് സാധിക്കും .

                എന്നാൽ ചില രോഗികളിൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് കുറഞ്ഞ കാലയളവിൽ തന്നെ അതിന്റെ പ്രവർത്തനം ആരംഭിക്കുന്നു .., ഇത് ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയുമായും .., ഞാൻ മുമ്പേ പറഞ്ഞ മറ്റു പല ഘടകങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു .

                          അതുകൊണ്ട് .., ജോണ്‍ ..., ഒന്ന് ചിന്തിച്ചു നോക്കൂ .., ഈ കുറഞ്ഞ കാലയളവ്‌ .., അല്ലെങ്കിൽ കൂടിയ കാലയളവ്‌ .., അതിനുശേഷം പ്രവർത്തനക്ഷമമാകുന്ന .., ഈ വൈറസ്സിനെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനാവില്ലെങ്കിലും .., അതിന്റെ ത്വരിതഗതിയിലുള്ള വളർച്ചയെയും .., പ്രവർത്തനത്തെയും കടിഞ്ഞാണിടാൻ സാധിക്കുന്ന ധാരാളം  മരുന്നുകൾ നമ്മുടെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്തിട്ടുണ്ട് .., കൃത്യമായ മരുന്നുകളുടെ കൂടെ .., ചിട്ടയായ ജീവിത ശൈലി കൊണ്ട് .., നമ്മുടെ ജീവിതം ദീർഘകാലം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കും .., അങ്ങിനെ ഒരു സാധാരണ മനുഷ്യന്റേതു പോലെ തന്നെ ഒരു എയിഡ്സ് രോഗിക്കും ജീവിക്കാൻ കഴിയും .., അവന് വിവാഹം കഴിക്കാം .., ജോലിക്ക് പോകാം .., സമൂഹത്തിൽ മറ്റുള്ളവരുമായി സാധാരണയായി ഇടപഴകാം ..., വിവാഹം കഴിക്കാം എന്നു പറഞ്ഞത് മറ്റുള്ളവരെ വഞ്ചിച്ചു കൊണ്ടായിരിക്കരുത് .., എല്ലാം പരസ്പരം അറിഞ്ഞ് .., ചില മുൻകരുതലുകൾ എടുത്തു കൊണ്ടായിരിക്കണം .., അത് എന്നുമാത്രം .''

           ഒന്നു നിറുത്തി ..,അദ്ദേഹം ദീർഘമായി ശ്വാസം ഒന്ന് രണ്ടാവർത്തി വലിച്ചു വിട്ടു .., അതിനുശേഷം പോക്കറ്റിൽ നിന്ന് കൈലേസെടുത്ത് .., മുഖമൊന്ന് അമർത്തി തുടച്ചു .

             ''ജോണിന് കാര്യങ്ങൾ ഒക്കെ ഒരു വിധം മനസ്സിലായില്ലേ ..?. മനസ്സിന് ഒരു ധൈര്യമൊക്കെ കിട്ടിയില്ലേ ...?''

            ''ഉണ്ട് സാർ....!'' സത്യത്തിൽ എന്റ മനസ്സിലും ഒരു ധൈര്യം കടന്നു വന്നിട്ടുണ്ടായിരുന്നു .., ഒരു പുത്തനുണർവ്വ് .., ശരീരമാസകലം വന്നതുപോലെ.

                   ''ജോണിന്റെ ഫാമിലിയെല്ലാം നാട്ടിലാണല്ലേ ..?, അല്ലെങ്കിൽ അവർക്കും കൂടി ഒരു കൌണ്‍സിലിംഗ് കൊടുക്കാമായിരുന്നു ..!, അതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .., കാരണം കുടുംബത്തിലെ ഒരംഗത്തിന് ഈ അസുഖം വന്നാൽ .., ആ .., കുടുംബത്തിലെ മറ്റംഗങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ അല്പമൊന്ന് ലഘൂകരിക്കുവാനും .., അവർക്കുണ്ടാകുന്ന ഷോക്കും .., മാനസീക സമ്മർദ്ധങ്ങളും ഒഴിവാക്കുവാനും .., രോഗിയോടെ പെരുമാറേണ്ട രീതികളെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും .., ആത്യന്തികമായി എന്താണ് ഈ രോഗം ..., എന്നൊരു വിശദീകരണത്തിലൂടെ ..; അവരുടെ മനസ്സിലെ സംശയങ്ങളെ ദുരീകരിക്കുവാനും .., ഒരു സമചിത്തത നൽകുവാനും ഈ കൌണ്‍സിലിംഗിലൂടെ കഴിയും .., പക്ഷെ നിർഭാഗ്യവശാൽ .., ജോണിന്റെ ഫാമിലി ഇവിടെ ഇല്ലാതായി പോയല്ലോ ..?''

               എനി വെ .., ജോണ്‍ ..., ഈ ടെസ്റ്റു കൂടി ചെയ്ത് റിസൾറ്റുമായി ഡോക്ടറെ കാണുക ..; ഭാവികാര്യങ്ങൾക്ക് .., അദ്ദേഹം ഉചിത പൂർവ്വം ജോണിനു വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകും .''

            ''താങ്ക് യു ഡോക്ടർ ..."  , അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി .., ഇറങ്ങാൻ നേരം .., എന്റെ തോളിൽ തട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു .

                 ''ഡോണ്ട് വറി .., ജോണ്‍ .., ബി ഹാപ്പി .., എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക ..., അവന് കഴിയാത്തതായി യാതൊന്നുമില്ല .
              

Popular posts from this blog