35

            ''എന്താണ് ചെയ്യേണ്ടത് ....?., വരാൻ പോകുന്ന ഭീകര ദിനങ്ങളെ എങ്ങിനെ നേരിടാൻ കഴിയും .? ജീവിതത്തിൽ മരണം എന്ന പ്രതിഭാസം ഉണ്ടെങ്കിലും .., അത്  കാണപ്പെടാത്ത ഏതോ  ദൂരത്തിലാണ് ..,എന്ന രീതിയിലാണ് നാം മുന്നോട്ട് പോകുന്നത് ...; എന്നാൽ അത് ഏതു നിമിഷവും  കവർന്നെടുക്കപ്പെടാവുന്ന ഒരു ഭീകരതയായി മുന്നിൽ നിൽക്കുമ്പോൾ തളർന്നു പോകുന്നു .

              എപ്പോഴും ..., മനസ്സിൽ .., ഞാൻ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന ചിന്തയും പേറി ജീവിതം തള്ളി നീക്കുന്നത് എത്ര വേദനാജനകമാണ് ....?, അത് തരുന്ന മാനസീക സംഘർഷം എത്ര വലുതാണ്‌ ...?അത് അതിജീവിക്കാൻ എനിക്ക് കഴിയുമോ ...?

            ആത്മഹത്യ ചെയ്താലോ ..?എപ്പോഴായാലും മരിക്കും .., എങ്കിൽപ്പിന്നെ  ഈ ജീവിതം ഇപ്പോൾ തന്നെ അവസാനിപ്പിച്ചാൽ എന്താണ് ..? പൂർണ്ണമായും ഈ രോഗം ഭേദമാകാനുള്ള ഒരു മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .., മരണം സുനിശ്ചിതമാണ്..., അപ്പോൾ പിന്നെ എല്ലാം ഇപ്പോഴേ അവസാനിപ്പിച്ചാലോ ..?, അല്ലെങ്കിൽ എത്രകാലം മരുന്നുകളുടെ ബലത്തിൽ ...; എനിക്കീ അസുഖത്തെ മുന്നോട്ട് നീട്ടിക്കൊണ്ടുപോകുവാൻ സാധിക്കും ...?

              നാളെ അത്  വീട്ടുകാർ അറിയും .., നാട്ടുകാർ അറിയും ..ലോകം മുഴുവനും  അറിയും ..,, അവരുടെയെല്ലാം മുന്നിൽ .., ഇനി എങ്ങിനെ ഞാൻ തലയുയർത്തി നിൽക്കും ..?എല്ലാവരും എന്നെ ഒറ്റപെടുത്തും .., എന്റെ വീട്ടുകാരെ ഒറ്റപെടുത്തും .., ഒരു പുഴുത്ത പട്ടിയെപ്പോലെ എന്നെ ആട്ടിയോടിക്കും .., ഈ അപമാനങ്ങളും .., ദുരിതങ്ങളും .., താങ്ങി നരകിച്ചുള്ള ഒരു ജീവിതമാണ് എനിക്ക് വിധിച്ചിരിക്കുന്നത് .., എന്റെ പ്രവർത്തികൾ മൂലം ..; എന്റെ വീട്ടുകാർ കൂടി സമൂഹത്തിനു മുന്നിൽ അപമാനിതരാകും .., അവരേയും ഒറ്റപ്പെടുത്തും ..., നാളെ മുതൽ .., അത് എയിഡ്സ് വന്ന് ചത്തവന്റെ വീട് എന്ന ലേബലിൽ ആയിരിക്കും അറിയപ്പെടുക ...സമൂഹത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കാനാകാതെ അവർ നീറും ഞാൻ മൂലം അത്രയും വലിയ അപമാനം അവർക്ക് വരുത്തി വെക്കണമോ ...?

                എല്ലാത്തിനോടും വിരക്തി തോന്നുന്നു ..., ജീവിതത്തോട് തന്നേയും . വിധി നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന .., ഒരു ബലിമൃഗമാണ്‌  .., ഞാൻ എന്നെനിക്ക് തോന്നി ...!മരണം മുന്നിൽ വന്ന് തുറിച്ചു നോക്കി നിൽക്കുമ്പോൾ .., ജീവിതം ഏറ്റവും വലിയ ഒരു ദുരന്തമായി മാറുന്നു .., നിരാശയുടെ പടുകുഴിയിലേക്കാണ് ഞാൻ വീണിരിക്കുന്നത് .., ഒരിക്കലും മോക്ഷമില്ലാത്ത ഇടം ..,മറ്റുള്ളവരുടെ പരിഹാസശരങ്ങൾക്ക് പാത്രമായി .., എല്ലാവരുടേയും വെറുപ്പ് നേടിക്കൊണ്ട് ...; മുന്നിൽ വായും പിളർന്നിരിക്കുന്ന മരണമെന്ന മഹാമെരുവിനരുകിലെക്ക്. 

               എല്ലാവരാലും അപഹാസ്യനാക്കപ്പെട്ട് ..., സമൂഹത്തിൽ നിന്നൊറ്റപ്പെട്ട്  .., നീറി .., നീറി .., ഇഞ്ചിഞ്ചായി .., ദുരിതപൂർണ്ണമായി .., ഈ ജീവിതം അനുഭവിച്ച് തീർക്കണമല്ലോ ...; എന്നോർക്കുമ്പോൾ ..., മനസ്സ് നിരാശയുടെ അഗാധതയിലേക്ക്‌ കൂപ്പുകുത്തുന്നു .., ഇതിൽ നിന്നും ഒരിക്കലും ഒരു മോക്ഷമില്ല .., എനിക്ക് .

                          ഒരു രക്ഷയുമില്ല എനിക്ക് .

                            ആത്മഹത്യയെ .., ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ ഒന്നിന് പുറകെ ഒന്നായി .., എന്നിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരുന്നു .

              പക്ഷെ ..., എനിക്കതിനു കഴിയുമോ ..?, ജീവിക്കാനുള്ള ആശ   അത് എത്ര വലുതാണ്‌ ..?, സുഭിക്ഷമായി .., ഭക്ഷണം ലഭിക്കുന്നവൻ  ..; അതിന്റെ വിലയറിയുന്നില്ല .., അവനത്‌ ധാരാളിത്തത്തോടുകൂടി ഭക്ഷിക്കുകയും ..., അനാവശ്യമായി പാഴാക്കിക്കളയുകയും ചെയ്യുന്നു ..!, എന്നാൽ പത്തുദിവസം ഒരു ഭക്ഷണം പോലും അവനു ലഭിക്കതിരുന്നാലോ ..?, അവൻ അതിന്റെ മഹത്വത്തെ കുറിച്ചറിയുന്നു ...., പാഴാക്കി കളഞ്ഞ ഭക്ഷണത്തെയോർത്ത് അവൻ പശ്ചാതപിക്കുന്നു , അതിൽ നിന്നും ഒരംശമെങ്കിലും കിട്ടിയിരുന്നുവെങ്കിൽ . തന്റെ വിശപ്പ് മാറ്റാമായിരുന്നു എന്നവൻ .. പരിതപിക്കുന്നു  അതിന്റെ സ്വാദ്  .., മുൻപ് അവൻ കഴിച്ച സുഭിക്ഷതയെക്കാളും രുചികരമായി തോന്നുന്നു .

              ഇതു തന്നെയാണ് ജീവിതവും ., അലകടലായി ജീവിതം മുന്നിൽ കിടക്കുമ്പോൾ ...; അല്ലെങ്കിൽ നമ്മളങ്ങനെ കരുതുമ്പോൾ , അതിന്റെ അമൂല്യത നാം മനസ്സിലാക്കുന്നില്ല ..! , എന്നാൽ അത് എണ്ണപ്പെട്ട ദിവസങ്ങളായി ചുരുങ്ങുമ്പോൾ .., നമ്മൾ അതിന്റെ മഹത്വം തിരിച്ചറിയുന്നു .

               ''ഇല്ല .., എനിക്ക്  കഴിയില്ല  ആതമഹത്യ,ചെയ്യാനായി എനിക്ക് കഴിയില്ല ..''!ഒരു നാളാണെങ്കിൽ കൂടി .., ജീവിക്കാനുള്ള ആർത്തി , കഷ്ടതകളും .., ദുരിതങ്ങളുമാണെങ്കിലും .., ജീവനോടുള്ള ആശ ,നഷ്ട്ടപെടുത്തി കളഞ്ഞ നിമിഷങ്ങളുടെ വില .., ഞാൻ അറിയുകയാണ് .

            ഏതായാലും രണ്ടാമതു ചെയ്ത ടെസ്റ്റിന്റെ റിസൾട്ട്‌ കൂടി അറിയട്ടെ .., ഒരു പക്ഷെ ..,  ഭാഗ്യത്തിന്റെ എന്തെങ്കിലും ഒരംശം എന്നിൽ ബാക്കി നിൽപ്പുണ്ടെങ്കിലോ ...? , പക്ഷെ .., അതിനുള്ള സാധ്യത തുലോം വിരളമാണ് .., എന്നെ സമാധാനപ്പെടുത്താനായിരിക്കും ഡോക്ടർ അങ്ങിനെ പറഞ്ഞത് .

               ആദ്യ ടെസ്റ്റ്‌ പൊസ്സറ്റീവ് ആയാൽ ..; രണ്ടാമത്തെ ടെസ്റ്റ്‌ നെഗറ്റീവാകാൻ യാതൊരു സാദ്ധ്യതയും കാണുന്നില്ല ...!ആദ്യത്തെതിനെ അടിവരയിട്ടുറപ്പിക്കുക .., മാത്രമാണ് രണ്ടാമത്തേത് ചെയ്യുന്നത് . അപൂർവ്വങ്ങളിൽ .., അപൂർവ്വമായി .., ചില കേസുകൾ വിപരീതമായി സംഭാവിക്കാറുണ്ടെങ്കിലും ..; എന്റെ കാര്യത്തിൽ ആ അത്ഭുതത്തിന് ... യാതൊരു പ്രതീക്ഷയും വേണ്ടെന്നെനിക്ക് തോന്നി .

                 കുറിക്കപ്പെട്ടു കഴിഞ്ഞ വിധിയിൽ ..; ബാക്കിയുള്ള എന്റെ ജീവിതം , ഞാനിനി എങ്ങിനെയാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത് ..?.മരണത്തെ മുന്നിൽ കണ്ടുകൊണ്ടു .., അനുനിമിഷം എരിപിരി കൊള്ളുന്ന മനസ്സും .., ശരീരവുമായി .., ഞാൻ എങ്ങിനെ മുന്നോട്ട് പോകും ..? എന്നെ സഹായിക്കാനായി ആരാണുള്ളത് .?

                കുറച്ചു കാലം .., അല്ലെങ്കിൽ കുറച്ച് കൂടുതൽ കാലം .., മറ്റുള്ളവരിൽ നിന്ന്  മൂടിവെക്കാമെങ്കിലും .., എന്നെങ്കിലും ഒരിക്കൽ .., എന്റെ അവസ്ഥ എല്ലാവരും അറിയുക തന്നെ ചെയ്യും ..!ആ സമയത്ത് .., മനസ്സിനും .., ശരീരത്തിനും .., മറ്റുള്ളവരുടെ സ്വാന്തനവും .., പരിചരണവും എനിക്കാവശ്യമാണ് .., ആയതിനാൽ ഇവിടെയുള്ളതെല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുക ..; കുടുംബത്തോടൊപ്പം ചേരുക .., ഏതെങ്കിലും നല്ല ഡോക്ടറെ കണ്ട് ചികിത്സ ആരംഭിക്കുക .

              പക്ഷെ .., ഞാനെന്റെ അമ്മയോടും .., സഹോദരിയോടും എന്തുപറയും ..?എന്തിനാണ് എല്ലാം അവസാനിപ്പിച്ച് .., പെട്ടെന്ന് വന്നതെന്നുള്ള ചോദ്യത്തിന് എന്റെ മറുപടി എന്താണ് ..?എത്ര കാലം എനിക്ക് അവരിൽ നിന്ന് ഇതെല്ലാം മറച്ചു വെക്കാൻ കഴിയും ..?, അവരാണ് എന്നെ സഹായിക്കുവാനും .., പരിചരിക്കുവാനും ഉള്ളത് .., അവരിൽ നിന്ന് ഒന്നും തന്നെ മറച്ചുവെക്കുവാൻ പാടില്ല ..., നാളെ എന്റെ അവസ്ഥ .., അവർ തിരിച്ചറിയുമ്പോൾ അത് ഏറ്റവും വലിയ പൊട്ടിത്തെറി ആയിത്തീരും .., അത് അവരിൽ ഉണ്ടാക്കുന്ന മാനസീക സംഘർഷം വളരെ വലുതായിരിക്കും .

               പക്ഷെ .., എങ്ങിനെയാണ് ഞാനിതവരോട് പറയുക ...?, എനിക്ക് എയിഡ്സ് വന്നത് എങ്ങിനെയെന്ന് ..., എങ്ങിനെ ഞാനവരുടെ മുഖത്തു നോക്കി പറയും ..?എന്നെക്കുറിച്ച് അവർ കെട്ടിപൊക്കിയ സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്ന് തരിപ്പണം .., ആവുകയില്ലേ ..?
ഏത് തരത്തിലായിരിക്കും അവർ പ്രതികരിക്കുക .....?  

Popular posts from this blog