ഒരു സുപ്രഭാതത്തിൽ കടന്നുവരുന്ന മകനെ കാണുമ്പോൾ ..;സഹോദരനെ കാണുമ്പോൾ അവർ നല്ല രീതീയിൽ തന്നെയായിരിക്കും .., പ്രതികരിക്കുക .., അവൻ ഇനി തിരിച്ചു പോകുന്നില്ല എന്നുകൂടി അറിയുമ്പോൾ ..; അവർ കൂടുതൽ സന്തോഷിക്കുകയെയുള്ളൂ .,
എന്നാൽ .. ആ വരവിന്റെ കാരണം അറിയുമ്പോൾ ...? എന്തായിരിക്കും അവരുടെ പ്രതികരണം എന്ന് .., എനിക്കൂഹിക്കാൻ പോലും കഴിയുന്നില്ല .
''കടന്നുപോടാ ....., വീട്ടിൽ നിന്ന് .., കുടുംബത്തിന് പേരുദോഷം ഉണ്ടാക്കാനായി ജനിച്ച സന്തതി ..; '' എന്ന് പറഞ്ഞു ആക്രോശിക്കുമോ ..? അതോ എന്റെ അവസ്ഥയിൽ മനം നൊന്ത് എന്നെ ആശ്വസിപ്പിക്കുന്നതിന് രണ്ടു കൈയും നീട്ടി സ്വീകരിക്കുമോ ?,
അതു തന്നെയായിരിക്കും ചെയ്യുക എന്ന് എന്റെ മനസ്സ് പറഞ്ഞു .
പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച മകനെ ..., ഏതമ്മക്കാണ് .., തള്ളിപ്പറയാൻ കഴിയുക ..?, ഒരേ ഗർഭപാത്രത്തിൽ നിന്ന് പുറത്തു വന്ന കൂടപ്പിറപ്പിനെ .., ഏത് .., സഹോദരിക്കാണ് ഉൾകൊള്ളാൻ കഴിയാതാവുക ..?
പ്രഷുബ്ധമായ .., എന്റെ മനസ്സിൽ ഒരു കുളിർമ്മ കൈവന്നു , ഏതായാലും ഒന്ന് ഞാൻ തീരുമാനിച്ചുറച്ചു .., എന്തു വന്നാലും ചെന്ന ഉടനെ തന്നെ എന്റെ വരവിന്റെ കാരണം അവരെ അറിയിക്കേണ്ട ..., സാവധാനം പറഞ്ഞ് മനസ്സിലാക്കുകയാണ് നല്ലത് എന്നെനിക്ക് തോന്നി ., അതിനായി ഞാൻ നാട്ടിൽ ചികിത്സക്കായി .., സമീപിക്കുന്ന ഡോക്ടർ മുഖേനയോ ..?, അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ...; ഈ രോഗത്തെക്കുറിച്ച് ആധികാരികമായി വിശദീകരിക്കുവാനും .., മനസ്സിലാക്കിപ്പിക്കാനും .., കഴിവുള്ള ഒരു കൌണ്‍സിലർ മുഖേനെയോ ..., അവതരിപ്പിക്കുകയായിരിക്കും ഉചിതം .., കാരണം അവർക്ക് ഈ പ്രശനത്തെ വളരെ നല്ല രീതിയിൽത്തന്നെ വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുവാനും അവരെ പറഞ്ഞു മനസ്സിലാക്കിക്കുവാനും സാധിക്കും .
ആരെയും അറിയിക്കാതെ കഴിക്കാം എന്നുവെച്ചാൽ അതു വളരെ ദു:സ്സഹമായിരിക്കുകയെ ഉള്ളൂ .എപ്പോഴെങ്കിലും ഒരിക്കൽ അവർ അറിയുക തന്നെ ചെയ്യും .., അപ്പോൾ ഉണ്ടാകാവുന്ന ഒരു പൊട്ടിത്തെറിയെ .., ഇപ്പോഴെ ബുദ്ധിപൂർവ്വം ലഘൂകരിക്കുകയാണ് .., വേണ്ടത് ..; കൂടാതെ .., ഇനി എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ..; വീട്ടുകാരുടെ പൂർണ്ണമായ പിന്തുണയും ... , സഹകരണവും ഇല്ലാതെ തരമില്ല . എന്റെ മനസ്സിനെയും .., ശരീരത്തെയും ആശ്വസിപ്പിക്കാനും ..; ശുശ്രൂഷിക്കാനും ..., ഇനി അവർ മാത്രമേയുള്ളൂ .
ചിന്തകൾ ചൂടുപിടിക്കുന്നതിനിടയിൽ ട്രെയിൻ അതിന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു .., പതുക്കെ .., പതുക്കെ .., ആരംഭിച്ച് .., വേഗത്തിൽ .., വളരെ വേഗത്തിൽ .., എല്ലാത്തിനെയും തട്ടിതകർക്കുവാനുള്ള കരുത്തോടെ വന്യമായി മുരണ്ടുകൊണ്ട് . അത് കുതിച്ചു പായുകയാണ് .., മുന്നോട്ട് പോകുന്നതിനനുസ്രതമായി ..., പുറത്തുള്ള കാഴ്ചകൾ അതിവേഗം പിന്നോട്ട് പാഞ്ഞു കൊണ്ടിരുന്നു .
ട്രെയിനിന്റെ .., ആ പാച്ചിൽ പോലെയാണ് എന്റേതും . എന്നെനിക്കപ്പോൾ തോന്നി .., ഞാനും ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ് .., ഈ തീവണ്ടിക്ക് ഒരു മടക്ക യാത്രയുണ്ട് . എന്നാൽ എനിക്കതില്ല .., എന്റെ അവസാന സ്റ്റോപ്പിൽ നിന്ന് എനിക്കൊരു തിരുച്ചുവരവ് സാദ്ധ്യമല്ല , അതോടെ എല്ലാം തീരുകയാണ് .., ഈ ലോകത്തിലെ ബന്ധങ്ങൾ .., സുഖങ്ങൾ .., ദു:ഖങ്ങൾ ..; എല്ലാം തന്നെ ..;അടുത്ത യാത്ര എവിടെ നിന്ന് ആരംഭിക്കുമെന്നൊ .., അത് എങ്ങിനെയായിരിക്കുമെന്നൊ ..., മനുഷ്യർക്കോ ..., എന്തിന് ...?ജീവന്റെ തുടിപ്പുള്ള ചരാചരങ്ങൾക്കോ .., അജ്ഞാതം ..., അതിനെ ക്കുറിച്ച് അറിവുള്ളവൻ ഒരേ .., ഒരാൾ മാത്രം ..,
എന്റെ മിഴികൾ പതുക്കെ മുകളിലേക്കുയർന്നു .
നീണ്ട പന്ത്രണ്ടു വർഷത്തെ പ്രവാസി ജീവിതത്തിനു ശേഷമുള്ള മടക്കയാത്ര .., ആരോടും പറയാതെ . നാടുവിട്ട് പോന്നതിനുശേഷം ...., ഒരു ദശാബ്ദത്തിനുമേൽ കടന്നു പോയിരിക്കുന്നു ...., എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു .., ഈ കാലയളവിൽ എന്തെന്തു മാറ്റങ്ങളാണ് സംഭവിച്ചു കഴിഞ്ഞത് .
നാടുവിട്ട് വന്നതിനു ശേഷം കുറെ കഴിഞ്ഞാണ് .., വീട്ടിലേക്ക് ഒരു കത്ത് അയക്കുന്നത് തന്നെ .., അതിന്റെ മറുപടി ലഭിച്ചപ്പോൾ ...; ഞാൻ ശരിക്കും കരഞ്ഞുപോയി .., സത്യത്തിൽ ഞാൻ ജീവനോടെയിരിക്കുന്ന കാര്യം .., എന്റെ കത്ത് ലഭിച്ചപ്പോഴായിരുന്നു അവർ അറിഞ്ഞത് തന്നെ .., ഒരുപാട് പരിഭവങ്ങളുടെയും .., പരാതികളുടെയും ഉള്ളടക്കമായിരുന്നു അതിൽ അവർ അനുഭവിച്ച വേദനകളുടെയും .., യാതനകളുടെയും ..., നീണ്ടരോദനങ്ങൾ .
എന്നാൽ പിന്നീടിങ്ങോട്ട് വന്ന എഴുത്തുകളുടെ തുടർച്ചയിൽ ആ പരിഭവങ്ങളുടെ എണ്ണം കുറഞ്ഞു .., കുറഞ്ഞു വന്നു .., അതിനു കാരണമായിതീർന്നത് ..; എന്റെ മാസം തോറുമുള്ള മണി ഓർഡറുകൾ തന്നെ .., ആയിരുന്നു ...!, ഈ നീണ്ട കാലയളവിനുള്ളിൽ .., ,വീട് പുതുക്കി പണിതും .., സഹോദരിയുടെ വിവാഹവും ..., എല്ലാം എന്റെ കഠിന അദ്ധ്വാനം കൊണ്ട് ഞാൻ നേടിയെടുത്തു .
അമ്മയും ..., സഹോദരിയും കരഞ്ഞു പറഞ്ഞിട്ടും അവളുടെ വിവാഹത്തിന് ഞാൻ പോകാതിരുന്നത് ഒരു നല്ല തിരിച്ചുവരവ് സ്വപ്നം കണ്ടാണ് ..; എല്ലാ ബാദ്ധ്യതകളും നിറവേറ്റി .., കൈ നിറയെ പണവുമായി ഒരു രാജകീയ തിരിച്ചു വരവ് ....അതായിരുന്നു എന്റെ തീരുമാനം .
എന്നാൽ വിധിയുടെ കളി മറിച്ചായിരുന്നു .., സ്വന്തം ജീവിതം നഷ്ടപ്പെടുത്തി കൊണ്ടുള്ള ഒരു തിരിച്ചുവരവിനാണ് അത് കളമൊരുക്കിയത് .
ബോംബൈയിൽ .., ആദ്യം കഷ്ടപാടിന്റെയും ...., പിടിച്ചു നിൽക്കാൻ പാടുപെടുന്നതിന്റെയും ..,കുറെ നാളുകൾ അവസാനം നല്ല രീതിയിൽ ഉയർന്നു വരുമ്പോഴേക്കും വർഷങ്ങൾ കുറെ കടന്നുപോയി .., സമ്പാദിക്കാനുള്ള വാശിയിൽ നാട്ടിലേക്കുള്ള തിരിച്ചുവരവും നീണ്ടു .., നീണ്ടു പോയി , പിന്നെ പണത്തിന്റെയും .., വഴിവിട്ട സുഖലോലുപതയുടെയും നാളുകൾ .., അവസാനം .., ഒരു തിരിച്ചു വരവിനായി ഒരുങ്ങിയപ്പോഴേക്കും ..; ജീവിതം കൈമോശം വന്നു പോയിരുന്നു .