ഏറ്റവും വലിയവനായി .., ഏവരേയും  അമ്പരപ്പിച്ചുകൊണ്ട്‌ .., നാട്ടിലേക്കുള്ള തിരിച്ചു  വരവ് ഒരു മഹാസംഭാവമാക്കിത്തീർക്കണം .., എന്ന എന്റെ  ആഗ്രഹം   ..., വിധിയുടെ വിളയാട്ടത്തിൽ ...; എന്നൊരു പക്ഷെ പറയാൻ കഴിയില്ല ...; ,ഞാൻ വരുത്തിവെച്ച വിനയുടെ വിളയാട്ടത്തിൽ  ഒന്നും ആയിത്തീരാതെ ..; കഠിനമായ മാനസീക  ഭാരവും പേറി .., ഒരു മടക്കയാത്ര .

                 മനസ്സിനുള്ളിൽ കൂട്ടലുകളും .., കിഴിക്കലുകളും ..., അതിന്റെ മുറക്ക് നടന്നു കൊണ്ടിരുന്നു .., പല .., പല .., തീരുമാനങ്ങൾ എടുക്കുകയും .., എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ അവയെ ഒഴിവാക്കുകയും ചെയ്തു  .

                  എന്റെ ചിന്തകൾ .., കണക്കെ വേഗത്തിൽ ....; ട്രെയിൻ അതിന്റെ വഴിത്താരയിലൂടെ .., അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരുന്നു . 

             ശക്തിയായി തണുത്ത കാറ്റ് മുഖത്തടിക്കാൻ തുടങ്ങിയപ്പോൾ .., ഞാൻ ജനാല വലിച്ച് താഴേക്കിട്ടു .., ആ നിമിഷം തന്നെ ..; മറ്റൊരു നടുക്കുന്ന സത്യം എന്റെ ഓർമ്മയിൽ തെളിഞ്ഞു  വന്നു .

               എന്റെ രോഗ പ്രതിരോധ ശേഷി വളരെ ദുർബ്ബലമാണ് ..., ഏതു  രോഗത്തിനും .., എന്റെ ശരീരത്തെ യാതൊരു ബുദ്ധിമുട്ടും കൂടാതെ കീഴടക്കാൻ കഴിയും  ..., അതുകൊണ്ട് വളരെ ശ്രദ്ധാപൂർവ്വം വേണം ഇനി മുന്നോട്ട് നീങ്ങുവാൻ .

                   എന്നാൽ ഉടൻ തന്നെ അതിനെ ഖണ്ഡിച്ചുകൊണ്ട് മനസ്സിൽ ഒരു മറുചോദ്യം ഉയർന്നു .

          ഇത്ര പെട്ടെന്നു തന്നെ എന്റെ രോഗ പ്രതിരോധ  ശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുമോ?

            അതിനുള്ള ഉത്തരവും അവിടെ നിന്ന് തന്നെ ഉണ്ടായിരുന്നു .., ''രോഗം സ്ഥിതീകരിച്ചത് മുതൽ തന്നെ  നീ ഒരു രോഗിയാണ് ...''!, അതിനാൽ എല്ലാ കാര്യങ്ങളിലും ഒരു പ്രത്യേക ശ്രദ്ധ .., തീർച്ചയായും ആവശ്യമാണ്‌ .

               കാറ്റിന്റെ ശല്യത്തെ ഒഴിവാക്കി ..., ഞാനെന്റെ സീറ്റ് നിവർത്തിയിട്ടു  കൈയ്യിലുള്ള ബാഗ്‌ എടുത്ത് തലഭാഗത്ത് വെച്ച് .., നീണ്ട് നിവർന്നു കിടന്നു .

             ഏതോ സ്റ്റേഷനിൽ നിറുത്തി ...., ട്രെയിൻ വീണ്ടും വേഗം പ്രാപിച്ചു തുടങ്ങിയിരുന്നു .

                         കലുഷിതമായ മനസ്സിനെ അതിന്റെ വഴിക്ക് മേയാൻ വിട്ട് .., ഞാൻ നിദ്രക്കായി കണ്ണുകൾ ഇറുക്കിയടച്ചു ..!, ട്രെയിനിന്റെ ഉച്ചത്തിലുള്ള ശബ്ദം എന്റെ കാതുകളിൽ നേർത്തു .., നേർത്തു .., വന്നുകൊണ്ടിരുന്നു .



                                                                            


                                വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ അത്ഭുതപെട്ടു പോയി  എന്തെല്ലാം മാറ്റങ്ങൾ .? വർഷങ്ങൾക്കുശേഷമുള്ള ഒരു തിരിച്ചുവരവ്‌ ഓർമ്മയിൽ ഉണ്ടായിരുന്ന പലതും അപ്രതക്ഷ്യമായിരിക്കുന്നു ...,പുതിയ പുതിയ....., വീഥികൾ .., വലിയ കെട്ടിടങ്ങൾ .., ആകെയൊരു മാറ്റം  എന്റെ ഗ്രാമവും .., വളർച്ചയുടെ പടവുകളിലായിരിക്കുന്നു .

                    വീട്ടിലേക്കുള്ള വഴി ....വീതിക്കൂട്ടി ടാർ ചെയിതിരിക്കുന്നു .വഴിയുടെ ഇരുവശത്തും ഇടതിങ്ങി..., പുതിയ ..പുതിയ .., വീടുകൾ .., ഞാൻ പോകുമ്പോൾ ..., ആകെ രണ്ടു മൂന്നു വീടുകൾ മാത്രം ഉണ്ടായിരുന്ന .., സ്ഥാനത്താണിത് .., എന്തിന് .., എന്റെ വീട് തന്നെ .., ആദ്യം എനിക്ക് തിരിച്ചറിയുവാൻ ..., കഴിഞ്ഞില്ല .., അത്രയും വലിയൊരു മാറ്റമായിരുന്നൂവത് .., ചെറ്റകുടിലിന്റെ സ്ഥാനത്ത്  ഒരു ഇരുനില കെട്ടിടം ..., അഭിമാനം ..., വാനോളം ഉയരേണ്ട നിമിഷം  എന്റെ പണം കൊണ്ട് ഞാൻ കെട്ടിപൊക്കിയ വീട്  പക്ഷെ  മനസ്സ് നിർജ്ജീവമായിരുന്നു .

               ഞാൻ കോളിംഗ് ബെല്ലിൽ വിരലമർത്തി .., എന്റെ ശരീരം പ്രകമ്പനം കൊള്ളാനാരംഭിച്ചു .., ഉൽകണ്ഠകുലമായ നിമിഷങ്ങൾ ...., അവയ്ക്ക്  യുഗങ്ങളുടെ നീളമുണ്ടെന്നിനിക്ക് തോന്നി .

              വാതിൽ തുറക്കുന്ന ശബ്ദം .., എന്റെ ഹൃദയമിടിപ്പ് ഉച്ചസ്ഥായിലായിക്കഴിഞ്ഞിരുന്നു .., ശരീരത്തിലെ രക്തപ്രവാഹം ഉയർന്നു .., കൈകാലുകൾ വിറകൊള്ളുന്നു .., ആകാംക്ഷകൊണ്ട് ശരീരത്തിന്റെ ഭാരമെല്ലാം .., എങ്ങോ പോയി മറഞ്ഞപോലെ .., അപ്പൂപ്പന്താടിയുടെ ലാഘവത്വം .., ശരീരത്തിന് .

                 വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച്ച ..., ആരാവും കതകു തുറക്കുക ...? അമ്മ ..., സഹോദരി .., മറ്റൊരാൾ ...?, ഹൃദയം വിങ്ങുന്നു ..., ദാഹം അധികരിച്ച് തൊണ്ട വരളുന്നത്‌ പോലെ .. എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി .., തളർന്നു വീഴാതിരിക്കാനായി ..., ഞാൻ കൈകൾ കൊണ്ട് ഭിത്തി ചാരി ...; കതകു തുറക്കപ്പെടുന്നതിനായി .., കാത്തുനിന്നു .

                             വാതിൽ തുറന്നുവന്ന ആ  മുഖത്തേക്ക് ..; ഒരു നിമിഷം എന്റെ കണ്ണുകൾ തറഞ്ഞു നിന്നു .

                    ''അമ്മ ..''  എന്റെ ചുണ്ടുകൾ പതുക്കെ മന്ത്രിച്ചു ...!, കാലം അവരിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു ....!, ഒന്നുകൂടി തടിച്ചിരിക്കുന്നു .., പ്രായത്തിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിനരകൾ ..., മുഖത്തിന് ഒരാഡത്വം നൽകിയിരിക്കുന്നു .

              ഒരു നിമിഷം അവർ എന്റെ മുഖത്തേക്ക് .., സൂക്ഷിച്ചു നോക്കുന്നത് ഞാൻ കണ്ടു ..!, ഒരു ഞെട്ടൽ .., ഒരു പകപ്പ് .., ഒരാശ്ചര്യം .., അതിനു തുടർച്ചയായി പല ഭാവങ്ങൾ ആ മുഖത്ത് മിന്നി മിന്നി  മറിഞ്ഞു  ..., അടുത്ത നിമിഷം ...'' എന്റെ മോനേന്നു ....'', അലറി വിളിച്ചു കൊണ്ട് അവർ എന്റെ മാറിലേക്ക് വീണു .., നീണ്ട പന്ത്രണ്ടു വർഷത്തെ ദൂരം .., ഒറ്റ നിമിഷത്തിലെക്കൊതുങ്ങി .

             ഉറക്കെ കരയുകയായിരുന്നു എന്റ അമ്മ  എന്നെ കെട്ടിപ്പിടിച്ച് ..മുത്തങ്ങൾ കൊണ്ട് എന്റെ മുഖം മൂടി ...!, ആ ചുംബനങ്ങളിൽ കൂടി മാത്രസ്നേഹത്തിന്റെ ഒടുങ്ങാത്ത ധാര എന്നിലേക്ക് പ്രവഹിക്കുന്നത് .., ഞാനറിഞ്ഞു .. അത് എന്റെ സിരകളിലൂടെ .., എന്റെ ആത്മാവിലേക്ക് പടർന്നു കയറുകയായിരുന്നു .

                  ഞാനും അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു ..., രക്തം .., രക്തത്തെ തൊട്ടറിയുന്ന നിമിഷം .., സ്നേഹം ..., സ്നേഹത്തെ .., തിരിച്ചറിയുന്ന നിമിഷം .., ആ പുത്രസമാഗമത്തിൽ .., മാത്രസ്നേഹം .., അണപൊട്ടി ഒഴുകുകയായിരുന്നു .

               കരച്ചിലിനിടയിലും .., അമ്മയുടെ സ്നേഹ ജൽപനങ്ങൾ ഇടമുറിഞ്ഞ് പുറത്തേക്ക് വന്നുകൊണ്ടിരുന്നു .

               ''എന്തോരം നാളായി മോനെ ..., അമ്മ നിന്നെ കണ്ടിട്ട് ...?, ഇപ്പോഴെങ്കിലും നിനക്ക് വരാൻ തോന്നിയല്ലോ .? ഈ അമ്മ നിന്നെയോർത്ത് .., എന്തോരം കരഞ്ഞിരിക്കുന്നു ...!, ഒന്ന് കാണാനായി എന്തോരം കൊതിച്ചിരിക്കുന്നു , ഏതായാലും അവസാനം നീ വന്നല്ലോ , എന്റെ കണ്ണുകൾ അടയുന്നതിനു മുൻപ് ..., എനിക്ക് നിന്നെയൊന്ന് കാണാൻ കഴിഞ്ഞല്ലോ .., എന്റെ ജന്മം സുക്രതമായി .

                 ''എടീ .., ജാൻസീ ..., ആരാ ..., വന്നിരിക്കുന്നതെന്ന് .. നോക്കിയേടി ...?

അമ്മയുടെ വിളി അവസാനിക്കുന്നതിനു മുൻപുതന്നെ ; ഒരാർത്തനാദത്തോടെ അവളും എന്റെ മാറിലേക്ക് വീണു കഴിഞ്ഞിരുന്നു  ഞങ്ങൾ മൂന്നു പേരും കരഞ്ഞുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ....!, ആരു പറയുന്നതും .., ആർക്കും പൂർണ്ണമായും .., മനസ്സിലാകുന്നില്ല .., എന്നാലും പറഞ്ഞുകൊണ്ടിരുന്നു ..., വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹപ്രകടനമായിരുന്നൂവത് , ബന്ധങ്ങളുടെ ഒരു കൂടിച്ചേരലായിരുന്നൂവത്.

Popular posts from this blog