ഗൾഫ്‌ മോഹം എന്റെ മനസ്സിൽനിന്നും മാഞ്ഞുപോയി തുടങ്ങിയിരുന്നു .ഇതിനു കാരണം .., മണിച്ചേട്ടൻ ഇവിടെ സമ്പാദിക്കുന്ന തുകയുടെ വലുപ്പം .., എന്നെ അതിശയിപ്പിച്ചിരുന്നു ..,ഈ .., അപ്പവും .., ചിപ്സും .., എല്ലാം വിറ്റ് .., അയാൾ ദിവസവും നല്ലൊരു തുക സമ്പാദിച്ചിരുന്നു .

            സജീവന്റെ സ്വപ്നം സ്വന്തമായൊരു ബേക്കറി ..എന്റെ തീരുമാനം മണിച്ചേട്ടന്റെതുപോലെ ഒരു ബിസിനെസ്സ് ..., മണിച്ചേട്ടന്റെ കൂടെ , സപ്ലൈക്ക് .., ഞാൻ ഇടക്കെല്ലാം പോകുന്നതിനാൽ എനിക്കാ ബിസിനെസ്സ് ട്രിക്ക് വശമായിരുന്നു .., കൂടാതെ ധാരാളം കടകളും എനിക്ക് പരിചയമായിരുന്നു .

               പക്ഷെ ..., എന്റെയും .., സജീവന്റെയും സ്വപ്നം പൂവണിയണമെങ്കിൽ .., അതിന് മൂലധനം വേണം .., ഈ മൂലധനം .., ഞങ്ങളുടെ ഇപ്പോഴുള്ള വരുമാനത്തിൽ നിന്ന് സ്വരുകൂട്ടുക എളുപ്പമായിരുന്നില്ല .

             അങ്ങിനെ തലപുകഞ്ഞ് ആലോചിച്ച് .., കൂലം കൂഷമായ ചർച്ചകൾക്കൊടുവിൽ ..; ഞങ്ങൾ ഒരു തീരുമാനമെടുത്തു .

             എതായാലും ഞങ്ങൾക്ക് ബിസിനസ് തുടങ്ങണം . അതിന് പണം ആവശ്യമാണ് .., ഈ പണം സ്വരൂപിക്കാൻ .., ഇപ്പോൾ ഉള്ള ഈ ജോലിയോടൊപ്പം തന്നെ മറ്റൊരു ജോലിയും ചെയ്യുക ..., അല്ലെങ്കിൽ ഒരു ചെറിയ കച്ചവടം തുടങ്ങുക 

              ചർച്ചകൾക്കൊടുവിൽ  ഞങ്ങൾ അതും കണ്ടുപിടിച്ചു .

                      ''ചായകച്ചവടം .

                ഇതിനാണെങ്കിൽ അധികം മുതൽ മുടക്കില്ല .., ഒരു സൈക്കിളും , ചായ നിറക്കാൻ ഒരു കെറ്റിലും .., പിന്നെ കുറച്ചു ഗ്ലാസ്സുകളും മതിയാകും ..സൈക്കിൾ വാടകക്ക് എടുക്കാം .., കെറ്റിലും .., ഗ്ലാസുകളും വാങ്ങാൻ  ഞങ്ങളുടെ കൈയ്യിലുള്ള തുച്ഛമായ പണം മതിയാകും .

              പുലർച്ചക്ക് ബസ്സ്‌ സ്റ്റാന്റിലും മറ്റും ഉള്ളവരെ ഉദ്ദേശിച്ചാണ് ചായകച്ചവടം .., ആ സമയത്താണെങ്കിൽ കടകൾ ഒന്നും തന്നെ തുറന്നിട്ടുണ്ടായിരിക്കുകയില്ല .., രാവിലെ നാലുമണിക്ക് ചായയുമായി പോയാൽ ഏകദേശം ഒന്നൊര മണിക്കൂർകൊണ്ട്‌ അത് വിറ്റുതീർന്നു ഞങ്ങൾക്ക് തിരിച്ചുവരാം . അതിനുശേഷം സാധാരണപോലെ മറ്റു ജോലികൾ തുടങ്ങാം ..; മറ്റു പലരും ഇതുപോലെ ചായക്കച്ചവടം ബസ്സ്‌ സ്റ്റാൻഡിലും മറ്റും നടത്തുന്നത് ഞങ്ങൾ കണ്ടിട്ടുണ്ടായിരുന്നു .., അതാണ്‌ ഞങ്ങൾക്ക് ഈ കച്ചവടം തുടങ്ങുന്നതിനാവശ്യമായി കിട്ടിയ  ഉത്തേജനങ്ങളിൽ  ഒന്ന് .., പിന്നെ മറ്റു ജോലികൾ ഒരു തടസ്സവുമില്ലാതെ ചെയ്യാം എന്നുള്ളതും .


                      അങ്ങനെ സുദിനമായ ആ .., ദിനത്തിന്റെ തലേ രാത്രി മുതൽ  ഞങ്ങൾക്ക് ഉറക്കമേ ഉണ്ടായിരുന്നില്ല .., ചായക്കച്ചവടം ചെയ്ത് പണം സമ്പാദിക്കുന്നതും .., ആ പണം കൊണ്ട് ഞാനൊരു ചിപ്സ് കമ്പനി തുടങ്ങുന്നതും ..., സജീവൻ ഒരു ബേക്കറി ഉടമസ്ഥനാകുന്നതും .., സ്വപ്നം കണ്ട് പുലരുവോളം ഞങ്ങൾ സംസാരിച്ചിരുന്നു .., അങ്ങിനെ  അങ്ങിനെ .ഞങ്ങളുടെ ഭാവനകൾ വളർന്നു വളർന്ന് , കാറുകളുടെയും  ഒന്നിലധികം ബേക്കറികളുടെയും .ചിപ്സ് കമ്പനികളുടെയും മായാ ലോകത്തിലേക്ക് ചേക്കേറിത്തുടങ്ങി .

                          ഞങ്ങൾ ഉണ്ടാക്കിയ ചായ കിടിലനായിരുന്നു .., ഏലക്കായും .., ഗ്രാമ്പും .., ഇഞ്ചിയും .., എല്ലാം ചേർത്ത് .., നല്ല കുറുകുറാ പാലൊഴിച്ച്  ഉണ്ടാക്കിയ സൂപ്പർ ചായ . ഒരാൾ ഒരു ചായ വാങ്ങിയാൽ .., വീണ്ടും ഒന്നുകൂടി കുടിക്കാൻ മോഹം ഉണ്ടാക്കുന്ന തരത്തിലുള്ള ചായ .

              എന്നാൽ അതൊരു മിഥ്യാ മോഹമായിരുന്നുവെന്ന് , അനുഭവത്തിൽകൂടി ഞങ്ങൾക്കു മനസ്സിലാകുവാനായി ..., അധികനേരമൊന്നും കാത്തിരിക്കേണ്ടിവന്നില്ല , ഞാൻ തോക്കിൽ കയറി വെടിവെക്കുന്നില്ല .

                 സജീവനെ മുന്നിലും  ചായ കെറ്റിൽ പിന്നിലും കെട്ടിവെച്ച് , ഞാൻ അടുത്തുള്ള ബസ്സ്‌ സ്റ്റാൻഡിലേക്ക് സൈക്കിൾ ആഞ്ഞു ചവുട്ടി  

               സൈക്കിൾ അവിടെ  സ്റ്റാൻഡിൽ വെച്ച് ..., ചായ ഇപ്പോൾത്തന്നെ വിറ്റുതീരുമോ  എന്നുള്ള സംശയത്തോടെ ..., ഞാൻ സജീവനോട് ചോദിച്ചു ..!

           ''സജീവാ   ഇത്രയും ചായ 
 മതിയാകുമോടാ .?''

''ഇന്നു നോക്കാം ..., നാളെ മുതൽ നമുക്ക് കുറച്ചധികം കൊണ്ടുവരാം ....!'', നിഷ്കളങ്കമായിരുന്നു അവന്റെ ഉത്തരം ...!ഇതിനോടനുബന്ധമായി അവൻ ഒന്നുകൂടി പറഞ്ഞു .

           ''ഇന്നത്തെ ബിസിനസ്സ് നോക്കി ...; നാളെ മുതൽ നമുക്ക് രണ്ട് സൈക്കളിൽ വന്നു കച്ചവടം നടത്താം .''

           ഞാനും .., അത് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി .

       സമയം കാൽ മണിക്കൂറായി ..., അരയായി ...; ഇതുവരേക്കും കൈനീട്ടം വാങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല .., തുടക്കത്തിലെ ആവേശം അല്പം തണുത്തു തുടങ്ങിയ നേരത്താണ് ..., ആദ്യത്തെ കസ്റ്റ്മർ .., ഞങ്ങളെ  ലക്ഷ്യമാക്കി നടന്നുവരുന്നത് ഞാൻ കണ്ടത് ..! , ആദ്യ ചായ .., ഞാൻ വളരെ ഭക്തിപൂർവ്വമാണ്‌ ..., അയാൾക്ക് നൽകിയത് ..! അയാൾ ആ ചായ ആസ്വാദനത്തോടെ മൊത്തി  മൊത്തി കുടിക്കുന്നത് .., ഞങ്ങൾ നിർവൃതിയോടെ നോക്കിക്കണ്ടു ..., അയാൾ നീട്ടിയ ഒരു രൂപാ നോട്ട് ..., രണ്ടു കൈയ്യും നീട്ടിയാണ് ഞാൻ വാങ്ങിയത് .;

                          അതോടെ തീർന്നു .., അന്നത്തെ കച്ചവടം .

              പിന്നെയും നീണ്ട ഇടവേള .., ഇതിനിടയിൽ ഞാൻ മറ്റൊരു അത്ഭുത കാഴ്ച്ച കണ്ടു ..., വേറൊരാൾ .., അതാ ..., ഒരു സൈക്കിളിൽ ചായയുമായി വരുന്നു .., എന്തു മാജിക്കാണ് അയാൾ കാണിച്ചതെന്നറിയില്ല .., പത്തു നിമിഷത്തിനുള്ളിൽ .., കൊണ്ടുവന്ന ചായ മുഴുവനും വിറ്റുതീർത്തു .., അയാൾ സ്ഥലം കാലിയാക്കി .., ഇതിനിടയിൽ അയാൾ ചായ  ചായ എന്ന്  ഉറക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

               ഞാൻ ഇതികർത്തവ്യാമൂഡനായി നിന്ന് സജീവനെ നോക്കി ..., അവനും വാ പൊളിച്ച് നിൽക്കുകയായിരുന്നു .

              ഇത്രയും നല്ല ചായ ആർക്കും വേണ്ടേ ..? ഏലക്കായും ..ഗ്രാമ്പും ..ഇഞ്ചിയും .., കുറു കുറുത്ത പാലും ചേർത്ത ചായ ; ഒരു രൂപക്ക്  വേറെ എവിടെനിന്ന് കിട്ടും , 

                     അതോ .., ഇതൊന്നും ആളുകൾക്ക് ഇഷ്ട്ടമല്ലെന്നുണ്ടോ ..?, നേരം പര പരാ വെളുത്ത് തുടങ്ങിയിരിക്കുന്നു ..!, ഞാൻ സജീവനോട് പറഞ്ഞു .

            ''നീ .., ചായ .., ചായ .., എന്ന് ഉറക്കെ വിളിച്ചു പറയെടാ .., ചിലപ്പോൾ ആൾക്കാർക്ക് മനസ്സിലാകാത്തതുകൊണ്ടായിരിക്കും .

              ''നീ പറയ്‌ ..,  അത് അവൻ ഉടൻ തന്നെ എന്റെ തോളിലേക്കിട്ടു .''

ഞങ്ങൾക്കുള്ളിൽ ഒരു തർക്കത്തിന്റെ ആവശ്യമില്ല .., എന്നെനിക്ക് തോന്നി . എങ്ങിനെയെങ്കിലും ചായ വിൽക്കണം

           ചായ വിറ്റ് .., പണം സമ്പാദിച്ചു ..., ബിസിനെസ്സ് തുടങ്ങണം ,.., എന്ന് സ്വപ്നം കണ്ട ഞങ്ങൾ ..., ഉണ്ടാക്കിയത് എങ്ങിനെയെങ്കിലും വിറ്റുതീർത്ത്‌ .., മുടക്കുമുതൽ തിരിച്ചുകിട്ടിയാൽ മതി എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു .

            ''ചായ .., ചായ ..., നല്ല ചൂടുള്ള ..,ചായ "'  , ഞാൻ ഉറക്കെ വിളിച്ചെങ്കിലും ..; ശബ്ദം പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നതേയുള്ളൂ ..., എന്തോ ആദ്യമായി ചെയ്യുന്ന ജോലി ആയതുകൊണ്ടാകണം ഒരു ചമ്മൽ ...!

        ഇത് കേട്ട് സജീവൻ എന്നോട് പറഞ്ഞു .

 ''ടാ ..., ഇത് എനിക്കേ കേൾക്കാനില്ല .., ആൾക്കാർക്ക് കേൾക്കണം .

          ഞാൻ വീണ്ടും  എന്റെ വോളിയം കൂട്ടി . 

Popular posts from this blog