ടിക്കെറ്റെടുത്ത് ഉള്ളിൽ കടന്നപ്പോഴേക്കും .., പടം ആരംഭിച്ച് കഴിഞ്ഞിരുന്നു . ഇരുട്ടിൽ ഒരു വിധേനെ അടുത്തു കണ്ട സീറ്റിൽ കയറിയിരുന്നു .., ദ്രിഷ്ടിക്ക് ഒന്നും ഗോചരമല്ലാത്തതിനാൽ .., തൊട്ടടുത്ത് ആരൊക്കെയാണ് എന്നുപോലും കാണാൻ കഴിയുമായിരുന്നില്ല . അത്രയും കനത്ത ഇരുട്ടായിരുന്നു തിയറ്ററിനുള്ളിൽ .
സ്ക്രീനിൽ എന്തൊക്കെയോ നടന്നു കൊണ്ടിരിക്കുന്നു .., വെറുതെ സ്ക്രീനിലേക്ക് കണ്ണുംനട്ട് ഒന്നും കാണാതിരിക്കുകയായിരുന്ന ഞാൻ വേറേതോ ലോകത്തായിരുന്നു .
വിധി നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞവന് എന്തു സിനിമ .?, തൂക്കികൊല്ലാൻ കൊണ്ടുപോകുന്നതിന്റെ തലേന്ന് എന്താണ് ഇഷ്ട്ടം ..?, എന്ന് ചോദിക്കുന്നതിനു തുല്യമായിരുന്നു എന്റെ അവസ്ഥ ഒരു പക്ഷെ അതിനെക്കാളും ശോചനീയം .
രണ്ടിലും മരണം മുൻകൂട്ടി നിശ്ചയിക്കപെട്ടതാണെങ്കിലും . തൂക്കി കൊല്ലപ്പെടുവാൻ പോകുന്നവനോടും .., അതിനു ശേഷം അവന്റെ മൃതശരീരത്തോടും . സമൂഹത്തിൽ ..: ഒരു പുഴുത്ത പട്ടിയോട് കാണിക്കുന്ന വിധത്തിലുള്ള അവഗണനയോന്നും ഉണ്ടായിരിക്കുകയില്ല
അവർ ചെയ്തത് ഒരു പക്ഷെ ..., ഞാൻ ചെയ്തതിനേക്കാൾ .., വലിയ പാപമാണെങ്കിൽകൂടി .
സത്യത്തിൽ ..., ഞാൻ ചെയ്തതിനേക്കാൾ .., വലിയ പാപം തന്നെയാണത് .., കാരണം സൃഷ്ടിയും .., സംഹാരവും ...., ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ് .., ആ ദൈവിക സൃഷ്ടിയെ .., ഒരു കൊലപാതകത്തിൽ കൂടി ഇല്ലായിമ ചെയ്യുന്നത് എത്രയോ ഭീകരമാണ് .
സ്വന്തം സഹജീവിയുടെ ജീവനെടുക്കുന്ന മനുഷ്യന് സമൂഹത്തിന്റെ സുരക്ഷക്കുവേണ്ടി .., മനുഷ്യർ തന്നെ തയ്യാറാക്കിയ നിയമസംഹിതകൾ അനുസരിച്ച് ...:, അവർ ചെയ്ത തെറ്റിന് നൽകുന്ന .., ഏറ്റവും കടുത്ത ശിക്ഷയാണ് മരണശിക്ഷ .
അറിഞ്ഞുകൊണ്ട് സഹജീവിയുടെ കഴുത്തിൽ കത്തിവെക്കുന്നവന് . അർഹതപെട്ട ശിക്ഷ തന്നെയാണ് ലഭിക്കുന്നതെങ്കിലും ..., ക്രൂരനായ ഒരു കൊലപാതകിയുടെ ശരീരത്തിനു ലഭിക്കുന്ന ആനുകൂല്യം പോലും ...: ഒരു എയിഡ്സ് രോഗിയുടെ ശരീരത്തിനു ലഭിക്കുന്നില്ല ..., ഒരു പുഴുത്ത പട്ടിയെ മറവു ചെയ്യുന്നത് പോലെ അറപ്പോടും .., വെറുപ്പോടും കൂടിയായിരിക്കും ..., അത് .
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ...?, മറ്റു രോഗങ്ങളുടെതുപോലെയുള്ള ഒരു രോഗം മാത്രമാണിതെന്ന് , എന്തുകൊണ്ട് മറ്റുള്ളവർ ചിന്തിക്കുന്നില്ല .?
എത്രയോ പേർക്ക് .., അവർ അറിയാതെ തന്നെ .., ഈ രോഗം പിടിപെടുന്നുണ്ട് ...?എന്റെ കാര്യത്തിൽ മറിച്ചാണെങ്കിൽ കൂടി .
രക്തസ്വീകരണത്തിലൂടെ ..., ഭർത്താവിൽ നിന്ന് ഭാര്യക്ക് ...., അമ്മയിൽ നിന്ന് കുഞ്ഞുങ്ങൾക്ക് .., ഇവരൊക്കെ ..., അറിഞ്ഞുകൊണ്ട് എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത് ..?, മറ്റുള്ളവരുടെ പാപഫലം .., നിരപരാധികൾ അനുഭവിക്കുക എന്ന ക്രൂര സത്യമായിരുന്നൂവത് ഇവരുടെ കാര്യത്തിൽ പോലും .., സമൂഹത്തിന്റെ ഈ അവജ്ഞാ മനോഭാവമാണ് അസഹനീയമായിട്ടുള്ളത് .
എയിഡ്സ് രോഗിയെ സമൂഹത്തിൽ ഒറ്റപെടുത്തുക മുഖ്യധാരയിൽ നിന്നും അവരെ മാറ്റി നിറുത്തുക ..., ഒന്നു മറിയാത്ത കുട്ടികൾക്ക് പഠനസൗകര്യം നിഷേധിക്കുക ..., അവരെ കളികൂട്ടുകാരിൽനിന്നും മാറ്റി നിറുത്തി ലോകത്തിനു മുന്നിൽ കാഴ്ചവസ്തുക്കളാക്കുക ,
സ്വന്തം മാതാവിന്റെയോ പിതാവിന്റെയോ അതോ മറ്റാരുടെയോ തെറ്റുകൾക്ക് .., ദുരിതം അനുഭവിക്കപ്പെടെണ്ടിവരപ്പെടുന്ന നിഷ്കളങ്കിതർ.
നിറങ്ങൾ എന്തെന്നറിയുന്നതിനു മുൻപേ .., വിധിയുടെ ക്രൂരതയിൽ പിടഞ്ഞു വീഴുന്നവർ ..., എന്തു മാത്രം കഠിനമായ മനോവേദനയിൽ കൂടിയായിരിക്കും .., ആ മനസ്സുകൾ കടന്നു പോകുന്നത് ..?
എന്തേ .., സമൂഹം ഇങ്ങനെ ചെയ്യുന്നത് .ഒരു പക്ഷേ .., അജ്ഞത മൂലമായിരിക്കും .., അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും അജ്ഞത നടിക്കുകയായിരിക്കും ..., ഈ രോഗത്തെക്കുറിച്ച് പ്രചരിച്ചിട്ടുള്ള അന്ധവിശ്വാസങ്ങളും ..., ലൈംഗികതയോട് ചേർത്തുള്ള ചിന്താഗതിയും .., അല്ലെങ്കിൽ വഴിവിട്ട ലൈംഗീക ബന്ധത്തിൽകൂടി ..,മാത്രമേ ഇതു പകരുകയുള്ളൂ .., എന്ന മുൻവിധിയും പിന്നെ മരണം മാത്രമാണ് ഇതിന്റെ അവസാനം , എന്നിങ്ങനെ എല്ലാം ചേർന്നു വരക്കപ്പെട്ടിട്ടുള്ള ഭീകരമായ ഒരു ചിത്രമായിരിക്കാം ഇതിനു കാരണം .
ലോകം ഇത്രയൊക്കെ പുരോഗമിച്ചുവെങ്കിലും ...., ചില കാര്യങ്ങളിൽ മനുഷ്യർ ഇന്നും അന്ധകാരയുഗത്തിൽ തന്നെയാണ് ജീവിക്കുന്നത് .
തിയറ്ററിനുള്ളിൽ അട്ടഹാസങ്ങളും ..., പൊട്ടിച്ചിരികളും .., ഇടയ്ക്കിടെ ഉയർന്നുകൊണ്ടിരുന്നു , എല്ലാവരും സിനിമ ആസ്വദിക്കുകയാണ് ....!, എന്നാൽ ഞാനൊരുവൻ മാത്രമായിരിക്കും .., സിനിമ കാണാനായി കയറി ...: സിനിമ കാണാതെയിരിക്കുന്ന .., ആൾ .., എന്നെനിക്ക് തോന്നി .
എന്തോ ഒന്ന് എന്റെ കാലിൻമേലേക്കൂടി .., ഇഴയുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു , അതെന്റെ തുടയിൽ നിന്ന് അരക്കെട്ടിലേക്ക് അരിച്ചരിച്ച് കയറുകയാണ് .., അതെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയിൽ ഞാൻ താഴോട്ട് നോക്കി .