''ആരോടാണ് ഇത്ര ദേഷ്യം ...?''
ആ ശബ്ദം കേട്ടിടത്തേക്ക് .., ഞാൻ പതുക്കെ തിരിഞ്ഞുനോക്കി ., കാവി വസ്ത്രധാരിയായ ഒരു മനുഷ്യൻ എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നു .
എനിക്ക് മറുപടി കൊടുക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ..., അല്ലെങ്കിൽ തന്നെ എന്തിന് മറുപടി കൊടുക്കണം ..? , ആരെയാണ് എനിക്ക് ബോധിപ്പിക്കാനുള്ളത് ...?അല്ലെങ്കിൽ .., ആരോടാണ് എനിക്ക് വിധേയത്വമുള്ളത് ?
ഇവിടെ ഞാൻ ഏകനാണ് .., എന്റേതായ ലോകത്തിലാണ് ഞാൻ ജീവിക്കുന്നത് .., അവിടെ മറ്റുള്ളവർ ആരുമില്ല .. സമൂഹത്തിൽ നിന്നും ഭ്രഷ്ട്ടു കൽപ്പിക്കപ്പെട്ട ഞാൻ ഒരു സാമൂഹ്യജീവി അല്ലാതായിരിക്കുന്നു .
അപ്പോൾ ഞാൻ ഒരു മനുഷ്യനല്ലേ ..? അല്ലായിരിക്കാം , അതുകൊണ്ടാണല്ലോ കൂട്ടത്തിൽ ഒരുത്തനെ സമൂഹം പുറംതള്ളിയിരിക്കുന്നത് , അപ്പോൾ ഞാനൊരു മൃഗമാണോ..?
ആയിരിക്കാം .., അപ്പോൾ മൃഗങ്ങൾക്ക് സാമൂഹ്യ ബാദ്ധ്യതകൾ ഇല്ല ..!, കടമകൾ ഇല്ല .., ജീവിത ചര്യകൾ ഇല്ല .
അതൊരു മൃഗമായി .., ലോകത്തിൽ ജീവിക്കുന്നു , ഒരു മൃഗത്തെപ്പോലെ അതിന്റെ ദൈന്യം ദിന കാര്യങ്ങൾ നിർവ്വഹിക്കുന്നു .
മൃഗമായി .., ജീവിക്കുന്ന ഒരു മനുഷ്യൻ ..?
എങ്ങിനെയാണ് അയാൾ അങ്ങിനെ രൂപാന്തരം പ്രാപിച്ചത് ..?, പക്ഷേ അത് തെറ്റാണ് .., രൂപാന്തരം പ്രാപിക്കുകയല്ല ..!
രൂപം കൊണ്ട് മാറ്റങ്ങൾ സംഭവിക്കുന്നതിനെയാണ് രൂപാന്തരം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കേണ്ടത് .
ഇത് രൂപാന്തരമല്ല .., ജീവിത രീതികൾ കൊണ്ട് മാറ്റപ്പെട്ടിരിക്കുന്നു .
അതെങ്ങനെ ..?, അറിയില്ല .., അതിനൊരു വിശദീകരണം നൽകാനില്ല
കാരണം അത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല .., കാലങ്ങളുടെ പരിണാമം .., പതുക്കെ പതുക്കെ മാറ്റി മറിക്കുന്നു
ഒരു ട്രാൻസ്ഫോർമേഷൻ .
മനുഷ്യന്റെ രൂപത്തിൽ നിന്നും ജീവിത ചര്യകളിൽ നിന്നും .., മനുഷ്യന്റെ രൂപത്തിലെക്കും.., മൃഗ ചേഷ്ടകളിലേക്കും .., ആ പ്രകൃതിയിലേക്കും ഒരു കൂടുമാറൽ .
അതൊരു പക്ഷേ അറിഞ്ഞു കൊണ്ടോ .., അറിയാതെക്കൊണ്ടോ ആവാം അത് തെളിയിക്കുക ഒരിക്കലും തന്റെ കടമയല്ല .., അല്ലെങ്കിൽ തന്നെ ആരുടെ മുന്നിലാണ് തെളിയിക്കേണ്ടത് ...?
എനിക്കിപ്പോൾ ഈ സമൂഹവുമായി ഒരു ഉത്തരവാധിത്വവുമില്ല .., അവർ അവരുടെ ലോകത്ത് മൃഗങ്ങളായി ജീവിക്കുന്നു .., ഞാൻ എന്റെ ലോകത്തും ..!
''ഭക്ഷണം കഴിച്ചോ ..''?, വീണ്ടും അയാളുടെ ചോദ്യം .
ഞാൻ ഉണ്ടെന്നോ .., ഇല്ലെന്നോ .., പറഞ്ഞില്ല. ഒരു തരം നിസ്സംഗതയോടെ വിദുരതയിലേക്ക് നോക്കിക്കൊണ്ടിരുന്നു .
അയാൾ തോൾസഞ്ചിയിൽനിന്നും നല്ല വൃത്തിയായി പൊതിഞ്ഞ ഒരു ഭക്ഷണ പൊതി പുറത്തെടുത്തു .., അതിൽ നിന്നും നേർപാതി എനിക്ക് പകുത്തു തന്നു .
ഒരു നന്ദി പോലും പറയാതെ .., ഒരു വാക്കു പോലും ഉരിയാടാതെ .., ഞാനാ ഭക്ഷണം മുഴുവനും കഴിച്ചു തീർത്തു . അല്ലെങ്കിലും ആചാര്യ മര്യാദകൾ എല്ലാം തന്നെ ഞാനെന്നോ മറന്നു പോയി കഴിഞ്ഞിരിക്കുന്നു . ഭ്രാന്തിന്റെയും ..സുബോധത്തിന്റെയും ..., ഇടയിലൂടെയുള്ള നൂല്പാലത്തിൽ കൂടി സഞ്ചരിക്കുമ്പോൾ .., ഇതൊക്കെ എങ്ങിനെ പാലിക്കാനാണ് .
ഇതിനിടയിൽ ഞാൻ ഒളികണ്ണിട്ട് അയാളെ നോക്കി , ഒരു സന്ന്യാസിയുടെ മട്ടും .., ഭാവവും ഉണ്ടായിരുന്നു എന്നല്ല .., ഒരു സന്ന്യാസി തന്നെ ആയിരുന്നു ..തോളറ്റം വളർന്നു കിടക്കുന്ന മുടിയും .., നെഞ്ചത്തോളം എത്തിനിൽക്കുന്ന വെളുത്ത താടിയും ..,നല്ല വെളുത്ത മുഖം .., ആജ്ഞാ ശക്തിയുള്ള കണ്ണുകൾ .
അദ്ദേഹം .., ഭക്ഷണത്തിനു മുന്നിൽ .., അല്പനേരം ധ്യാനനിമഗ്നനായി ഇരുന്നു .., ആ ചുണ്ടുകൾ എന്തോ ഉരുവിടുന്നുണ്ടായിരുന്നു ..., പതുക്കെ കണ്ണുകൾ തുറന്ന് .., ആ ഭക്ഷണത്തെ .., അതിനെപ്പോലും വേദനിപ്പിക്കാത്ത വിധത്തിൽ അദ്ദേഹം കഴിച്ചു തുടങ്ങി .
എന്റെ ഭക്ഷണം കഴിച്ചുകഴിഞ്ഞ് .., കൈ കഴുകാതെ എന്റെ വസ്ത്രത്തിൽ തന്നെ തുടച്ച് ...; എച്ചില അവിടെത്തന്നെയിട്ട് .., ഒരു നിസംഗതയോടെ .., ഞാനാ സന്ന്യാസിയെ നോക്കിയിരുന്നു .
വളരെ സാവധാനത്തിൽ ഭക്ഷണം കഴിച്ചു തീർത്തതിനു ശേഷം അദ്ദേഹം എഴുന്നേറ്റു .., താഴെ വീണുകിടക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ .., എല്ലാം പെറുക്കി ഇലയിലേക്കിട്ടു മടക്കി ..;അതിനുശേഷം ..; ഞാൻ കഴിച്ച എച്ചില കൂടി അദ്ദേഹം മടക്കിയെടുത്തു .., അവിടത്തെ അവശിഷ്ടങ്ങൾ കൂടി ..., യാതൊരു വെറുപ്പും കൂടാതെ അദ്ദേഹം വ്രത്തിയാക്കി .
പോകുന്നതിനു മുൻപായി .., അദ്ദേഹം എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു .
എന്നാൽ അതു ശ്രദ്ധിക്കാതെ .., ഞാനാ ആൽമരതണലിലേക്ക് ചാഞ്ഞു . അടഞ്ഞു പോകുന്ന എന്റെ കണ്ണുകൾക്ക് പിറകിൽ കാലം ഓടിമറയുന്നത് ഞാനറിഞ്ഞു .